For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസിലുണ്ട് ചില മഹാഭാരത കഥാപാത്രങ്ങള്‍

|

ഇന്ത്യന്‍ ഇതിഹാസ ചരിത്രത്തിലെ അത്യന്തം ആദരണീയവും അതിവിശിഷ്ടവുമായ മഹാഗ്രന്ഥങ്ങളില്‍ ഒന്നാണ് മഹാഭാരതം. എന്നാല്‍ ആ മഹാഭാരതത്തിന് നമ്മളുമായി എന്താണ് ബന്ധം? മഹാഭാരതത്തില്‍ എല്ലാമുണ്ട്, എല്ലാവരുമുണ്ട്. മലയാളി മറന്നു തുടങ്ങിയ ഓണപ്പൂക്കള്‍

മഹാഭാരതത്തിലെ ചില കഥാപാത്രങ്ങള്‍ നമുക്കിടയിലില്ലേ. നമ്മുടെ കൂടെ. പലര്‍ക്കും പരിചിതരായ ഇവര്‍ ആരൊക്കെ എന്നറിയാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടാവും. നമ്മുടെ ഓരോ സ്ഥലത്തും നമ്മളെ ഇവര്‍ പിന്തുടരുന്നില്ലേ. ഓണം മാറിയോ, അതോ മലയാളിയോ?

നമ്മുടെ ഓഫീസിലുമുണ്ട് മഹാഭാരതത്തിലെ പോലെ ചില കഥാപാത്രങ്ങള്‍ അവര്‍ ആരൊക്കെയെന്ന് നോക്കാം. ഇവര്‍ക്ക് മഹാഭാരതത്തിലെ കഥാപാത്രങ്ങളുമായി എന്താണ് ബന്ധമെന്ന് നോക്കാം.

ജോലിസ്ഥലത്തെ ദ്രോണാചാര്യര്‍

ജോലിസ്ഥലത്തെ ദ്രോണാചാര്യര്‍

നമ്മുടെ ഓഫീസിലുണ്ട് ഒരു ദ്രോണാചാര്യര്‍. അദ്ദേഹത്തിന്റെ പ്രധാന ചുമതല എന്തെന്നു വച്ചാല്‍ മടി പിടിച്ചിരിക്കുന്ന ജോലിക്കാര്‍ക്ക് ഊര്‍ജ്ജം നല്‍കുകയും അവരെ നേര്‍വഴിക്ക് നയിക്കുകയുമാണ് ഇദ്ദേഹം ചെയ്യുന്നത്. കൂടാതെ പുതിയതായി ജോലിക്ക് കയറിയവരെ മുന്നോട്ട് നയിക്കുന്നു.

ഭീഷ്മപിതാമഹന്‍

ഭീഷ്മപിതാമഹന്‍

ജോലിസ്ഥലത്തോടും സഹപ്രവര്‍ത്തകരോടും കൂറുപുലര്‍ത്തുന്നയാളും വിശ്വസ്തനുമായിരിക്കും ഇദ്ദേഹം. അതുകൊണ്ടു തന്നെ ഏത് കാര്യം ഏറ്റെടുത്താലും അതില്‍ ബുദ്ധിമുട്ട് കണ്ടെത്താതെ സന്തോഷത്തോടെ പൂര്‍ത്തിയാക്കുന്നു ഈ ഗണത്തില്‍ പെട്ട ആളുകള്‍.

ധൃതരാഷ്ട്രരെപോലെ ഒരാള്‍

ധൃതരാഷ്ട്രരെപോലെ ഒരാള്‍

കാര്യങ്ങളെല്ലാം തെറ്റായ ദിശയിലാണ് പോകുന്നതെന്ന് അറിയാമെങ്കിലും അതിനെ അതിന്റെ വഴിക്ക് വിടുന്നു. ഒരു മാറ്റവും വരുത്താന്‍ അദ്ദേഹം തയ്യാറാവില്ല. എല്ലാത്തിനേയും അന്ധമായി വിശ്വസിക്കും.

ഗാന്ധാരിയും നമുക്കിടയിലുണ്ട്

ഗാന്ധാരിയും നമുക്കിടയിലുണ്ട്

ഗാന്ധാരിയെപ്പോലെ ഒരാള്‍ എന്തായാലും നമ്മുടെ ഓഫീസില്‍ ഉണ്ടാവും. പറയുന്നതിനെല്ലാം യേസ് പറഞ്ഞു നടക്കുന്ന ഒരാള്‍. അത് ആണാകട്ടെ പെണ്ണാകട്ടെ. തെറ്റിന്റെ ഭാഗത്തെ ന്യായീകരിക്കുന്ന ഒരാള്‍ നമ്മുടെ ഓഫീസില്‍ നമുക്കിടയില്‍ ഇല്ലേ?

യുധിഷ്ഠിര്‍മാര്‍ക്ക് നില്‍ക്കക്കള്ളി ഇല്ല

യുധിഷ്ഠിര്‍മാര്‍ക്ക് നില്‍ക്കക്കള്ളി ഇല്ല

സത്യത്തിനും നീതിക്കും ധര്‍മ്മത്തിനും വേണ്ടി നില കൊള്ളുന്ന ഒരാളാണ് യുധിഷ്ഠിരന്‍. രോഗം വന്നാല്‍ പോലും അവധിയെടുക്കാതെ പണിയെടുത്തു മരിക്കുന്ന വെറുമൊരു അടിമക്കണ്ണ്. അങ്ങനെയൊരാളില്ലേ നമ്മുടെ ഓഫീസില്‍.

ഭീമന്‍ ധൈര്യശാലി

ഭീമന്‍ ധൈര്യശാലി

റിബലായി നടക്കുന്ന ഒരാള്‍ നമ്മുടെ കൂടെ ജോലി ചെയ്യുന്നില്ലേ. തൊഴിലാളികളുടെ അവകാശത്തിനായി പോരാടുന്ന അവര്‍ക്കു വേണ്ടി യുദ്ധം ചെയ്യാന്‍ തയ്യാറായ ഒരാള്‍. അത്തരത്തിലൊരാളെ ഭീമസേനനുമായി അല്ലാതെ പിന്നെ ആരുമായി ഉപമിക്കാനാണ്.

അര്‍ജ്ജുനന്‍ പാവം

അര്‍ജ്ജുനന്‍ പാവം

എപ്പോഴും എല്ലാവരോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന വ്യക്തി. കൂടാതെ ജോലിയില്‍ എല്ലാം തികഞ്ഞ് ആളായിരിക്കും. ആര്‍ക്കും അദ്ദേഹത്തെക്കുറിച്ച് മറിച്ചൊരഭിപ്രായമുണ്ടാവില്ല. സ്ത്രീകളുടെ ആരാധനാ കഥാപാത്രമായിരിക്കും അദ്ദേഹം.

നകുല സഹദേവന്‍മാര്‍

നകുല സഹദേവന്‍മാര്‍

മഹാഭാരതത്തിലെ പോലെ തന്നെ പ്രത്യേകിച്ച് ആരാലും ശ്രദ്ധിക്കപ്പെടാത്തവര്‍. എന്നാലും ഇവര്‍ നല്ല ജോലിക്കാരായിരിക്കും. സ്ഥാപനത്തിനോട് കൂറും വിശ്വാസ്യതയും പുലര്‍ത്തുന്നവരും ചില അഭിനന്ദനങ്ങളൊക്കെ തേടിയെത്തുന്നവരുമായിരിക്കും.

ധുര്യോധനന്‍ ശക്തന്‍

ധുര്യോധനന്‍ ശക്തന്‍

ധുര്യോധനനെപോലെ തന്നെ നിരവധി വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. എന്നാലും ഇടക്കിടയ്ക്ക് സഹപ്രവര്‍ത്തകര്‍ക്ക് ഓരോ പാര വെച്ചില്ലെങ്കില്‍ ഇവര്‍ക്ക് ഒരു സുഖമുണ്ടാവില്ല. പക്ഷേ എന്ത് ജോലി ഏല്‍പ്പിച്ചാലും പെര്‍ഫക്ട് ആയിരിക്കും.

കര്‍ണന്റെ ധീരത

കര്‍ണന്റെ ധീരത

ഓഫീസിലെ ഏറ്റവും നല്ല പെര്‍ഫോര്‍മര്‍ ആയിരിക്കും. എല്ലുമുറിയെ പണിയെടുക്കും എന്നാല്‍ കര്‍ണന്റെ പോലെ തന്നെ എവിടേയും അവഗണന മാത്രമായിരിക്കും ഫലം. എന്നാല്‍ സ്ത്രീകള്‍ ഇവരെക്കുറിച്ചു പറയുന്നത് പൊങ്ങച്ചക്കാരെന്നായിരിക്കും.

ശകുനിയെ സൂക്ഷിക്കണം

ശകുനിയെ സൂക്ഷിക്കണം

ഏതൊരു ഓഫീസിലുമുണ്ടാവും ശകുനിയെപ്പോലെ ഒരാള്‍. മാനേജ്‌മെന്റിന്റെ എല്ലാ രഹസ്യങ്ങളും ചോര്‍ത്തുന്ന ഒരാള്‍. ഏത് പ്രശ്‌നം വന്നാലും അതില്‍ നിന്നെല്ലാം അതിവിദഗ്ധമായി തലയൂരുന്ന ഒരാള്‍. ചില സമയത്ത് നമുക്ക് ആളെ പിടികിട്ടില്ല എന്നതാണ് സത്യം.

ദ്രൗപതി എന്തായാലും

ദ്രൗപതി എന്തായാലും

ദ്രൗപതിയെപ്പോലെ ഒരു വ്യക്തി എന്തായായാലും നമ്മോടൊപ്പം ജോലി ചെയ്യുന്നുണ്ടെന്നതിന് സംശയം വേണ്ട. ഇവള്‍ എല്ലാവര്‍ക്കും വിശ്വസ്തയായിരിക്കും. പ്രത്യേകിച്ചും ബോസ്സിന്റെ ഉപദേശങ്ങള്‍ അതേപടി അനുസരിക്കുന്നവരായിരിക്കും ഇത്തരക്കാര്‍.

കൃഷ്ണനില്ലാതെ മഹാഭാരതം പൂര്‍ണമാവില്ലല്ലോ

കൃഷ്ണനില്ലാതെ മഹാഭാരതം പൂര്‍ണമാവില്ലല്ലോ

കൃഷ്ണനില്ലാതെ മഹാഭാരതത്തിന്റെ ഒരധ്യായം പോലും പൂര്‍ണമാവില്ലല്ലോ. അതുപോലെ തന്നെയാണ് നമ്മുടെ അള്‍ട്ടിമേറ്റ് ബോസ് എന്നു പറയുന്നത് എം ഡി അല്ലെങ്കില്‍ സി ഇ ഒ ആയിരിക്കും. എല്ലാ പ്രശ്‌നങ്ങളേയും സുരക്ഷിതമായി കൈകാര്യം ചെയ്യുകയും സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ ബാധിക്കാത്ത രീതിയില്‍ പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യുന്ന വ്യക്തിയായിരിക്കും അദ്ദേഹം.

English summary

The 13 Mahabharata Characters In Your Office

Mahabharata, the Indian mythological epic teems with lessons we can draw for everyday life. From strategy to leadership principles, from manipulations to war tactics, Mahabharata has it all.
Story first published: Tuesday, August 25, 2015, 12:17 [IST]
X
Desktop Bottom Promotion