For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വഴക്കുണ്ടാക്കാന്‍ നോക്കിയിരിക്കാം

|

നമ്മള്‍ ഏറ്റവും കൂടുതല്‍ വഴക്ക് കൂടുന്നത് നമ്മുടെ പ്രിയപ്പെട്ടവരുമായിട്ടായിരിക്കും. ഏത് തരത്തിലുള്ള ബന്ധം ആണെങ്കിലും ആത്മാര്‍ത്ഥ സ്‌നേഹമുണ്ടെങ്കില്‍ അവിടെ വഴക്കും ഉണ്ടാവും. ഫേസ് ബുക്കിലെ ചില 'കലിപ്പ് പക്ഷികള്‍'

നമ്മുടെ ദേഷ്യവും സങ്കടവും എല്ലാം അറിയുമ്പോള്‍ മറുഭാഗത്തുണ്ടാവുന്ന പ്രതികരണം അനുസരിച്ചായിരിക്കും നമ്മുടെ പിന്നീടുള്ള പെരുമാറ്റം. മലയാളി മറന്നു തുടങ്ങിയ ഓണപ്പൂക്കള്‍

നമ്മുടെ പ്രിയപ്പെട്ടവരെ എത്ര വഴക്കു പറഞ്ഞാലും അല്ലെങ്കില്‍ അവര്‍ എത്ര വഴക്കു പറഞ്ഞാലും നമുക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ പലപ്പോഴും ഇതിലൂടെ അവരോടുള്ള സ്‌നേഹം നമുക്ക് കൂടുകയേ ഉള്ളൂ. നമ്മള്‍ എന്തിനൊക്കെ വേണ്ടിയാണ് നമ്മുടെ പ്രിയപ്പെട്ടവരോട് വഴക്കുണ്ടാക്കുന്നത് എന്ന് നോക്കാം.

സുരക്ഷിതത്വ ബോധമില്ലായ്മ ബോധ്യപ്പെടുത്താന്‍

സുരക്ഷിതത്വ ബോധമില്ലായ്മ ബോധ്യപ്പെടുത്താന്‍

നമ്മുടെ സുരക്ഷിതത്വ ബോധമില്ലായ്മ നമ്മുടെ പ്രിയപ്പെട്ടവരെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് നമ്മള്‍ സ്ഥിരമായി ഇവരുമായി വഴക്കുണ്ടാക്കുന്നത്. നമ്മുടെ ധാര്‍മിക ബോധം ചിലപ്പോള്‍ വഴക്കിലൂടെയായിരിക്കും ഇവരുമായി അടുക്കാന്‍ സമ്മതിക്കുന്നത്.

 തമാശയ്‌ക്കൊരു ചവിട്ട്

തമാശയ്‌ക്കൊരു ചവിട്ട്

ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോഴോ അല്ലാത്തപ്പോഴോ തമാശയ്ക്കായി നമ്മുടെ പ്രിയപ്പെട്ടവരെ നമ്മള്‍ എപ്പോഴും ശല്യം ചെയ്തു കൊണ്ടിരിക്കും. ഇതിലൂടെ നമ്മള്‍ അത്രയും സെന്‍സിറ്റീവ് ആണെന്നാണ് കാണിക്കുന്നത്.

വികാരപ്രകടനം കൂടുതല്‍

വികാരപ്രകടനം കൂടുതല്‍

സ്ത്രീകളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കരച്ചില്‍ അല്ലെങ്കില്‍ സങ്കടം എന്ന വികാരപ്രകടനത്തിലൂടെ ഏറ്റവും കൂടുതല്‍ നമ്മുടെ പ്രിയപ്പെട്ടവരെ ഇവര്‍ കയ്യിലെടുക്കുന്നു.

 സിനിമകളുടെ സ്വാധീനം കൂടുതല്‍

സിനിമകളുടെ സ്വാധീനം കൂടുതല്‍

ബോളിവുഡ് സിനിമകളില്‍ ഇങ്ങനെയാണ് പിന്നെ എനിയ്‌ക്കെന്താ എന്ന ചിന്താഗതി പലരേയും പ്രിയപ്പെട്ടവരുമായി ഗുസ്തി പിടിക്കാന്‍ ഇടയാക്കുന്നു. ഇവിടേയും പ്രാധാന്യം നല്‍കുന്നത് വികാരഭരിതമായ അഭിനയത്തിനു തന്നെയാണ്.

നിങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ

നിങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ

മറ്റുള്ളവരില്‍ നിന്നും തന്നിലേക്ക് മാത്രം ശ്രദ്ധ മതി എന്ന തോന്നലും ഇതിന് കാരണമാണ്. അതുകൊണ്ടു തന്നെഅതിനു വേണ്ടി വഴക്കുകളിലൂടെ സ്ഥാനം പിടിക്കാനാണ് പലരും ശ്രമിക്കുന്നത്.

 ഭക്ഷണസമയം കുളിയ്ക്കുന്നത്

ഭക്ഷണസമയം കുളിയ്ക്കുന്നത്

ഭക്ഷണ സമയത്ത് നമ്മുടെ പ്രിയപ്പെട്ടവര്‍ കുളിയ്ക്കാന്‍ പോകുന്നതും ഏറ്റവും കൂടുതല്‍ വഴക്കുണ്ടാവാനുള്ള കാരണമാണ്. അതുകൊണ്ടു തന്നെ ഇവരോട് വഴക്കുണ്ടാക്കുന്നതിനു വേണ്ടി പലരും ആ കൃത്യസമയത്തു തന്നെ ഇക്കാര്യങ്ങളെല്ലാം ചെയ്യും.

നാം ദേഷ്യം പിടിച്ചാലും അവര്‍ ക്ഷമിക്കും

നാം ദേഷ്യം പിടിച്ചാലും അവര്‍ ക്ഷമിക്കും

നമ്മള്‍ എത്ര ദേഷ്യം പിടിച്ചാലും നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മോട് ക്ഷമിക്കും എന്ന വിശ്വാസമാണ് പിന്നെയും വഴക്കുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രത്യേകിച്ച് അമ്മമാര്‍ ആണെങ്കില്‍ തീര്‍ച്ചയായും ക്ഷമിച്ചിരിക്കും.

മറ്റുള്ളവരുടെ സിംപതി കിട്ടാന്‍

മറ്റുള്ളവരുടെ സിംപതി കിട്ടാന്‍

മറ്റുള്ളവരുടെ സിംപതി കിട്ടുന്നതിനു വേണ്ടിയാണ് പലപ്പോഴും നമ്മള്‍ വഴക്കുണ്ടാക്കുന്നതും കരയുന്നതും. ഇത് പക്ഷേ സമൂഹത്തില്‍ നമ്മെ കുറിച്ച് മോശം ചിന്താഗതിയാണ് ഉണ്ടാക്കുക.

എനിക്കിഷ്ടമുള്ളതു ചെയ്യും

എനിക്കിഷ്ടമുള്ളതു ചെയ്യും

ഞാന്‍ എനിക്കിഷ്ടമുള്ളതു ചെയ്യും ചോദിക്കാന്‍ നിങ്ങളാര് എന്ന ചിന്തയാണ് ഇതിലെല്ലാം പണിതരുന്നത്. എന്നാല്‍ പലപ്പോഴും ഇത് മറ്റുള്ളവരുടെ അഭിപ്രായം കൂടി അറിയാനുള്ള ഇവരുടെ അടവാണെന്ന കാര്യം പലര്‍ക്കും അറിയില്ല.

ശ്രദ്ധാ കേന്ദ്രം നിങ്ങളാവണം

ശ്രദ്ധാ കേന്ദ്രം നിങ്ങളാവണം

എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം നിങ്ങളാവണം എന്ന ലക്ഷ്യം പലപ്പോഴും നിങ്ങളെ ഒരു വഴക്കാളിയാക്കുന്നു. അതിനു വേണ്ടി ചിലര്‍ ചില നാടകങ്ങളൊക്കെ ചെയ്യാറുമുണ്ട്.

ഉയര്‍ച്ച താഴ്ചകള്‍ സാധാരണം

ഉയര്‍ച്ച താഴ്ചകള്‍ സാധാരണം

എല്ലാ ബന്ധങ്ങളിലും ഉയര്‍ച്ച താഴ്ചകള്‍ സാധാരണമാണ്. എന്നാല്‍ പലരും അത് മുതലെടുത്ത് മറ്റുള്ളവരില്‍ സ്വാര്‍ത്ഥത കാണിക്കാറുമുണ്ട്.

English summary

Reasons We Fight With The People We Are Closest To

Fights and arguments are inevitable in every kind of relationship, whether it's between parent and child or between lovers.
Story first published: Tuesday, August 18, 2015, 13:39 [IST]
X
Desktop Bottom Promotion