For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇസ്ലാമില്‍ ബഹുഭാര്യത്വം എന്തുകൊണ്ട്?

|

ഇസ്ലാം മതത്തില്‍ ബഹുഭാര്യത്വം അനുവദിക്കപ്പെട്ടതാണ്, എന്നാല്‍ ഇതിനു പിന്നിലുള്ള കാരണത്തെപ്പറ്റി പലര്‍ക്കും അറിവില്ല. അനിവാര്യമായ സാഹചര്യത്തില്‍ ഒന്നിലധികം സ്ത്രീകളെ നിയമാനുസൃത ഭാര്യമാരാക്കി അവരെ സംരക്ഷിക്കുകയും അവരുടെ ആവശ്യങ്ങളെ അനുവദിച്ചു കൊടുക്കുകയും അവരോട് തുല്യനീതിയില്‍ പെരുമാറുകയും ചെയ്യുന്ന പരിശുദ്ധമായ സംവിധാനമാണ് ഇസ്ലാം അനുവദിക്കുന്നത്.

എന്നാല്‍ ഇന്ന് പലരും സ്ത്രീയെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന സാഹചര്യത്തില്‍ ഇസ്ലാമിലെ പരിശുദ്ധമായ ഈ നിയമത്തെ ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് പലര്‍ക്കിടയിലും കാണുന്നത്. എന്നാല്‍ ബഹുഭാര്യത്വം വ്യക്തിപരമായ ആവശ്യം എന്നതിലുപരി സാമൂഹികപരമായ ആവശ്യമായി മാറുന്ന സാഹചര്യമുണ്ട്. ഇസ്ലാം മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

സര്‍വ്വശക്തനായ അള്ളാഹുവില്‍ നിന്ന് ഏറ്റവും ഒടുവില്‍ അവതരിപ്പിക്കപ്പെട്ട സന്ദേശമാണ് വിശുദ്ധ ഖുര്‍ ആന്‍. ഇതാണ് ഇസ്ലാമികാധ്യാപനങ്ങളുടേയും നിയമങ്ങളുടേയും അവസാന വാക്കും സ്രോതസ്സും. ഇസ്ലാമില്‍ ബഹുഭാര്യത്വത്തിനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ??

അനുവദനീയം

അനുവദനീയം

ഇസ്ലാമില്‍ ബഹുഭാര്യത്വം അനുവദിക്കപ്പെട്ടതിന് നിരവധി കാരണങ്ങളുണ്ട്. ഭാര്യമാര്‍ക്കിടയില്‍ നീതിയോടെ വര്‍ത്തിക്കണമെന്ന നിബന്ധനയോടെയാണ് ഇത്തരത്തില്‍ ബഹുഭാര്യത്വത്തിന് തുടക്കമിട്ടത്.

നാലു ഭാര്യമാരില്‍ കവിയരുത്

നാലു ഭാര്യമാരില്‍ കവിയരുത്

ഏറ്റവും പ്രധാനമായും പാലിക്കേണ്ട നിബന്ധനയാണിത്. ഇസ്ലാമില്‍ ഒരിക്കലും നാലു ഭാര്യമാരില്‍ കവിയരുതെന്നത്. എന്നാല്‍ ഒന്നിലധികം ഭാര്യമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും അവരോടുള്ള ബാധ്യത അപ്പോള്‍ തന്നെ തീര്‍ക്കുകയും ചെയ്യുന്ന സംബ്രദായത്തെ ഇസ്ലാം പൂര്‍ണമായും കര്‍ശനമായും നിരോധിയ്ക്കുന്നു.

സ്ത്രീകളോടുള്ള ക്രൂരത

സ്ത്രീകളോടുള്ള ക്രൂരത

സ്ത്രീകളോടുള്ള ക്രൂരത ഏത് മതത്തിലാണെങ്കിലും അംഗീകരിക്കപ്പെടുന്നതല്ല. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ക്രൂരതയ്ക്ക് അവസാനം കണ്ടെത്തുന്നതിനാണ് ബഹുഭാര്യത്വം എന്ന സംബ്രദായത്തെ ഇസ്ലാം തുടര്‍ന്നു പോരുന്നതും.

സാമൂഹിക അനിവാര്യത

സാമൂഹിക അനിവാര്യത

ബഹുഭാര്യത്വം വ്യക്തിപരമായ ആവശ്യം എന്നതിലുപരി സാമൂഹിക അനിവാര്യതയായി മാറുന്ന സന്ദര്‍ഭങ്ങളുണ്ടായിരുന്നു. യുദ്ധത്തില്‍ മരണപ്പെടുന്ന പുരുഷന്‍മാരുടെ അനാഥരാക്കപ്പെടുന്ന വിധവകളെ സംരക്ഷിക്കാനായും ബഹുഭാര്യത്വം ഇസ്ലാമില്‍ അനുവദിയ്ക്കപ്പെട്ടു.

 കുട്ടികളില്ലാത്തവര്‍

കുട്ടികളില്ലാത്തവര്‍

വിവാഹം കഴിച്ചിട്ടും കുട്ടികളില്ലാത്ത പുരുഷന്‍മാര്‍ക്കും പുനര്‍വിവാഹത്തിന് ഇസ്ലാമില്‍ അനുമതിയുണ്ട്. എന്നാല്‍ എല്ലാ ഭാര്യമാര്‍ക്കും തുല്യ അവകാശം നല്‍കണമെന്നതാണ് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നത്.

 അനാഥരെ സംരക്ഷിക്കാന്‍

അനാഥരെ സംരക്ഷിക്കാന്‍

അച്ഛനമ്മമാരില്ലാത്ത പെണ്‍മക്കളെ സംരക്ഷിക്കാനും ബഹുഭാര്യത്വം സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ വിവാഹം കഴിക്കുന്നവരെ തുല്യരീതിയില്‍ തന്നെ പരിഗണിക്കണം.

വിവാഹ മോചനം

വിവാഹ മോചനം

പരസ്പരം ഒരു തരത്തിലും യോജിച്ചു പോകാനാവില്ല എന്ന തീരുമാനം ഇരുവരും ചേര്‍ന്നെടുത്താല്‍ മാത്രമേ വിവാഹമോചനത്തിനും ഇസ്ലാം അനുവദിയ്ക്കുകയുള്ളൂ. അല്ലാത്ത പക്ഷം നടത്തുന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഇരുവരും യോജിച്ചു പോകേണ്ടതാണ്.

English summary

Real reasons why Quran permits Polygamy To Muslim men

Marriage in Islam is a sign of God’s power and glory. The Qur’ãn says. Real reasons why Quran permits Polygamy to Muslim men.
Story first published: Monday, November 30, 2015, 12:35 [IST]
X
Desktop Bottom Promotion