For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം 2020: തിരുവോണമെത്തി തിരുമുറ്റത്ത്

|

ഇന്ന് തിരുവോണം, മാവേലി മന്നന്‍ പ്രജകളെ കാണാന്‍ വരുന്ന പൊന്നിന്‍ ചിങ്ങമാസത്തിലെ ആ ദിനം. ഇലയിട്ട സദ്യയുടെ സൗന്ദര്യവും പുതുവസ്ത്രങ്ങളണിഞ്ഞുള്ള ആഘോഷവും കാണാന്‍ ഇന്ന് മാവേലി എത്തുമെന്നാണ് ഓരോ മലയാളിയുടേയും വിശ്വാസം.

ഓണത്തിന്റെ നിറമുള്ള കാഴ്ചകള്‍ പലതാണ്. എത്രയൊക്കെ ആയാലും എന്തൊക്കെ സംഭവിച്ചാലും ഓണം എന്നുള്ളത് മലയാളിയ്ക്ക് എന്നും ഗൃഹാതുരതയുടെ കാലമാണ്. എവിടെ മലയാളിയുണ്ടോ അവിടെയെല്ലാം ജാതിമതഭേദമന്യേ ആഘോഷിക്കപ്പെടുന്ന മഹോത്സവം. 2019 ലെ ഓണത്തിനും ചില പ്രത്യേകതകൾ ഉണ്ട്.

പൂക്കളമിടല്‍ മുതല്‍ സദ്യ ഉണ്ടു കഴിയുന്നതു വരേയും മലയാളി മനസ്സു തുറന്നു സന്തോഷിക്കുന്നു. മലയാളിയുടെ പത്തായവും മനസ്സും ഒരു പോലെ നിറയുന്ന മാസമാണ് ചിങ്ങം. അതുകൊണ്ടു തന്നെ വിളവെടുപ്പിന്റ ആഘോഷമാണ് ഓണം. എന്തെല്ലാം ചേരുവകളാണ് ഓണത്തിന് ചേരുന്നതെന്ന് നമുക്ക് നോക്കാം.

 മഹാബലി ചക്രവര്‍ത്തി

മഹാബലി ചക്രവര്‍ത്തി

മഹാബലി ചക്രവര്‍ത്തിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെങ്കിലും പൊന്നിന്‍ ചിങ്ങ മാസത്തിലെ തിരുവോണ നാളില്‍ തങ്ങളുടെ പ്രജകളെ കാണാന്‍ മഹാബലി എത്തുന്നു.

 ഓണപ്പൂക്കളം

ഓണപ്പൂക്കളം

ഓണപ്പൂക്കളമില്ലാതെ എന്ത് ഓണം. തിരുവോണ നാളില്‍ മുറ്റത്ത് വലിയ പൂക്കളമിട്ട് മഹാബലിയെ കാത്തിരിക്കുന്നത് ഒരു സുഖമുള്ള കാഴ്ച തന്നെയാണ്.

 ഓണക്കോടി

ഓണക്കോടി

ഓണക്കോടി ഉടുത്ത് എല്ലാ കേരളീയരും തങ്ങളുടെ നല്ല കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തുന്നു. കസവുമുണ്ടും കസവുസാരിയും എല്ലാം നമ്മുടെ ഉള്ളിലെ ഗൃഹാതുരതയെ ഉണര്‍ത്തുന്നതാണ്.

 ഓണസദ്യ

ഓണസദ്യ

ഓണസദ്യയാണ് ഓണത്തിന്റെ ഏറ്റവും വലിയ ആഘോഷം. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന സദ്യ ഉണ്ണുന്നതും സദ്യ ഉണ്ടാക്കാന്‍ എല്ലാവരും പരസ്പരം മത്സരിക്കുന്നതും എല്ലാം ബഹു കേമം തന്നെ.

ഓണക്കളികള്‍

ഓണക്കളികള്‍

ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരേ ഒരു കാര്യമാണ് ഓണക്കളികളുടെ അഭാവം. നിരവധി ഓണക്കളികളാണ് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അവയില്‍ പലതും കാണാനില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം.

തുടികൊട്ടിപ്പാട്ടും കാണാനില്ല

തുടികൊട്ടിപ്പാട്ടും കാണാനില്ല

ഓണക്കളികളുടെ പോലെ തന്നെ വിസ്മൃതിയിലാണ്ടു പോയ മറ്റൊന്നാണ് തുടികൊട്ടിപ്പാട്ട്. എന്നാല്‍ ഇന്ന് വള്ളുവനാടന്‍ മേഖലകളില്‍ പോലും ഇത്തരം കലാരൂപം കാണാനില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കൈകൊട്ടിക്കളിയും പാട്ടും

കൈകൊട്ടിക്കളിയും പാട്ടും

ഇപ്പോഴും നിരവധി സ്ഥലങ്ങളില്‍ കൈകൊട്ടിക്കളിയും പാട്ടും നിലവിലുണ്ട്. ഇതു തന്നെയാണ് ഏറ്റവും വലിയ കാര്യവും. കാരണം പഴമയെ വിട്ടു കളയാന്‍ ഇന്നും മലയാളിയുടെ മനസ്സ് മടിക്കുന്നു.

തുമ്പി തുള്ളല്‍

തുമ്പി തുള്ളല്‍

ഇന്നു കാണാറില്ലെങ്കിലും ചില സ്ഥലങ്ങളിലെങ്കിലും തുമ്പിതുള്ളല്‍ ഉണ്ടെന്നതാണ്. ഓണക്കളികളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് തുമ്പി തുള്ളലും.

ഓണം കഴിഞ്ഞാല്‍ പുലിയിറങ്ങും

ഓണം കഴിഞ്ഞാല്‍ പുലിയിറങ്ങും

ഓണം കഴിഞ്ഞാല്‍ പുലിക്കളിക്കും ഇപ്പോഴും നമ്മുടെ നാട് പ്രാധാന്യം നല്‍കുന്നുണ്ട്. തൃശ്ശൂര്‍ വടക്കും നാഥന്റെ മണ്ണിലെ പുലികളി ലോകപ്രശസ്തമാണ്.

 ഊഞ്ഞാലാട്ടവും തകൃതി

ഊഞ്ഞാലാട്ടവും തകൃതി

മലയാളി എത്ര മാറിയാലും മാറാത്ത ചിലതുണ്ട്. നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ചിലത്. അതില്‍ പെടുന്ന ഒന്നാണ് ഓണത്തിനിടയിലെ ഊഞ്ഞാലാട്ടം.

തൃക്കാക്കരയപ്പന്‍

തൃക്കാക്കരയപ്പന്‍

വാമനമൂര്‍ത്തിയാണ് തൃക്കാക്കരയപ്പന്‍ എന്നറിയപ്പെടുന്നത്. ഓണവും ഓണത്തിന്റെ കാഴ്ചകളും എന്നും തൃക്കാക്കരയപ്പന്‍ കൂടി ഉള്‍പ്പെട്ടതായിരിക്കും.

വള്ളം കളി

വള്ളം കളി

ഓണത്തിന് വള്ളം കളി പ്രധാനമാണ്. ആറന്‍മുളയിലെ വള്ളംകളി ഏറ്റവും പ്രധാനപ്പെട്ടതാവുന്നതും അതുകൊണ്ടു തന്നെ

പത്ത് ദിവസത്തെ ആഘോഷത്തിന് വിരാമം

പത്ത് ദിവസത്തെ ആഘോഷത്തിന് വിരാമം

തിരുവോണത്തോടെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷത്തിന് വിരാമമാകും. ഇനി അടുത്ത കൊല്ലത്തേക്കായുള്ള കാത്തിരിപ്പിലാണ് മലയാള നാട്.

English summary

Interesting Facts About Onam

The famous harvest festival in Kerala, Onam will be celebrated across the state. It is the beginning of the month of Chingam.
X
Desktop Bottom Promotion