For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളമടിച്ച് ഇതൊന്നും ചെയ്യല്ലേ......

By Super
|

മദ്യം കഴിയ്ക്കുന്നവര്‍ക്ക് ഇത് രസകരമായിരിയ്ക്കാം. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത് ചിലപ്പോള്‍ അത്ര രസകരമായിയെന്നു വരില്ല.

മദ്യം കഴിച്ചാല്‍ ചില കാര്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇത് മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കും. പലപ്പോഴും മദ്യപിയ്ക്കുന്നവരെ കുഴപ്പത്തില്‍ കൊണ്ടു ചാടിയ്ക്കുകയും ചെയ്യും. ഈ താരങ്ങള്‍ക്കു വന്നൊരു മാറ്റം കാണണേ....

ഡ്രൈവിങ്ങ്

ഡ്രൈവിങ്ങ്

വളരെ ഗൗരവമാര്‍ന്ന ഒരു കാര്യമാണിത്. നിങ്ങളുടെ ജീവന് മാത്രമല്ല ഒപ്പം യാത്ര ചെയ്യുന്നവരുടെയും മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെയും റോഡിലെ കാല്‍നടക്കാരുടെയും ജീവന് ഭീഷണി ഉയര്‍ത്തുന്നതാണിത്. മദ്യപിച്ചാല്‍ സ്വയം വാഹനമോടിക്കാതെ മദ്യലഹരിയിലല്ലാത്ത ഒരു സുഹൃത്തിന്‍റെ സഹായം തേടുകയോ, അല്ലെങ്കില്‍ ടാക്സി വിളിക്കുകയോ ചെയ്യുക. മദ്യപിച്ച് വാഹനമോടിക്കുന്നത് പൗരുഷം കാണിക്കാനുതകുന്ന കാര്യമല്ല.

ചിത്രങ്ങളെടുക്കലും അപ്‍ലോഡ് ചെയ്യലും

ചിത്രങ്ങളെടുക്കലും അപ്‍ലോഡ് ചെയ്യലും

മദ്യപിക്കുമ്പോള്‍ വിലക്കുകള്‍ ഇല്ലാതാകും. എന്നാല്‍ മദ്യപാന സദസിന്‍റെ ചിത്രങ്ങളെടുക്കുകയും അപ്‍ലോഡ് ചെയ്യുകയും ചെയ്യരുത്. അപ്‍ലോഡ് ചെയ്യപ്പെട്ടാല്‍ ഒരിക്കലും അത് പൂര്‍ണ്ണമായി നീക്കം ചെയ്യാനാവില്ല. നിങ്ങളുടെ പാര്‍ട്ടിയുടെ ചിത്രം ബോസ് കാണുന്നതില്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടാവില്ലല്ലോ.

അപരിചിതരുമായുള്ള സംഭാഷണം

അപരിചിതരുമായുള്ള സംഭാഷണം

മദ്യലഹരിയില്‍ ചെയ്യുന്ന കാര്യങ്ങളില്‍ പശ്ചാത്തപിക്കുക ലഹരി ഇറങ്ങിക്കഴിയുമ്പോളാകും. മദ്യപാനലഹരിയില്‍ അപരിചിതരുമായി അതിരുവിട്ട സംസാരത്തിന് തുനിയുന്നത് നാണക്കേടിന് ഇടയാക്കാം.

പൂര്‍വ്വ പങ്കാളിയുമായുള്ള സംസാരം

പൂര്‍വ്വ പങ്കാളിയുമായുള്ള സംസാരം

ചിലര്‍ അല്പം മദ്യപിച്ച് കഴിഞ്ഞാല്‍ വികാരാധീനരാവുകയും തങ്ങളുടെ പൂര്‍വ്വ പങ്കാളിയെ വിളിക്കുകയും ചെയ്യും. ആ പ്രലോഭനത്തെ ചെറുക്കുക. ലഹരിയിലുള്ള പുലമ്പല്‍ നിങ്ങളെ സഹായിക്കില്ല. ചിലപ്പോള്‍ ലഹരിക്ക് മേലെയുള്ള ഈ സംസാരം വഴി ആ ബന്ധം പുനസ്ഥാപിക്കാനുള്ള എല്ലാ വഴികളും അടയ്ക്കുകയാവും നിങ്ങള്‍ ചെയ്യുന്നത്.

ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

നിങ്ങളുടെ ആഹ്ലാദത്തെ ജോലിയുമായി കൂട്ടിക്കുഴയ്ക്കാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടാകില്ല. ലഹരിയില്‍ ഔദ്യോഗികമായ എഴുത്തുകള്‍ തയ്യാറാക്കിയാല്‍ നിങ്ങളുദ്ദേശിക്കുന്നതാവില്ല ടൈപ്പ് ചെയ്യുന്നത്. നിങ്ങളുടെ മദ്യപാനം ജോലിയെ ബാധിക്കാതെ ശ്രദ്ധിക്കുക.

ഫോണ്‍ സംഭാഷണം

ഫോണ്‍ സംഭാഷണം

നിങ്ങളുടെ സുഹൃത്തോ, നിങ്ങള്‍ക്ക് താല്പര്യമുള്ള ആളോ ആയിരുന്നാലും നിങ്ങള്‍ മദ്യലഹരിയിലായിരിക്കുമ്പോള്‍ അവരുമായി ഫോണ്‍ വഴി സംഭാഷണം ആരംഭിക്കരുത്. ചിലപ്പോള്‍ അത് കാര്യങ്ങളെ വലിയ കുഴപ്പത്തിലെത്തിച്ചേക്കാം.

വഴക്ക്

വഴക്ക്

മദ്യത്തിന്‍റെ ലഹരിയില്‍ നില്‍ക്കുമ്പോള്‍ നിങ്ങളോട് വിയോജിക്കുന്നവരെല്ലാം കുറ്റവാളികളാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഇത് നീതി നടപ്പാക്കേണ്ട സമയമല്ല. കലഹങ്ങള്‍ വാക്കില്‍ നിന്ന് ശാരീരിക അക്രമത്തിലേക്ക് മാറാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് നിങ്ങളുടെ തടികേടാക്കാനിടയാക്കും. സോഡിയാക് സൈന്‍ പറയും മദ്യപാന രഹസ്യങ്ങള്‍

English summary

7 Things To Avoid When You Are Drunk

Here are some of the things You shouldn't do after drinking. Read more to know about,
X
Desktop Bottom Promotion