For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മറ്റുള്ളവരെ സഹിയ്ക്കാന്‍ പറ്റാത്തത്‌

By Super
|

നിങ്ങള്‍ ഒരു നല്ല ജീവിതം നയിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, നിങ്ങളുമായി അടുത്തിടപഴകുന്നവരെ വിലയിരുത്തുകയും അവര്‍ ദുശ്ശീലങ്ങളും ചീത്ത സ്വഭാവങ്ങളും ഇല്ലാത്തവരാണെന്ന് ഉറപ്പ് വരുത്തുകയും വേണം.

അസന്തുഷ്ടിയുണ്ടാക്കുക മാത്രമല്ല അവര്‍ പുറത്ത് വിടുന്ന നെഗറ്റിവിറ്റി നിങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് മനസുകൊണ്ട് ഇഷ്ടപ്പെടാത്ത ഒരാളുമായി പോസിറ്റീവും, ശുഭാപ്തികരവുമായ ഒരു ജീവിതം മുന്നോട്ട് നയിക്കുക പ്രയാസമായിരിക്കും.

നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് സഹനീയമല്ലാത്ത അഞ്ച് സ്വഭാവങ്ങളാണ് ഇവിടെ പറയുന്നത്. നമ്മളിലെല്ലാവരും നെഗറ്റീവ് മനോഭാവം അല്പസ്വല്പം പ്രത്യക്ഷപ്പെടാമെന്നതിനാല്‍ നിങ്ങള്‍‌ക്ക് ചുറ്റുമുള്ളവരെല്ലാം എല്ലാം തികഞ്ഞവരായരിക്കണമെന്നും, ഇവയൊന്നും ചെയ്യാന്‍ പാടില്ല എന്നും കരുതരുത്. ദുശ്ശീലങ്ങള്‍ വെളിപ്പെടുത്തുന്ന ഒരാളുമായി സ്ഥിരമായി ബന്ധപ്പെടുന്നുണ്ടെങ്കില്‍ ആ ബന്ധത്തില്‍ നിന്ന് വിട്ടുപോകുന്നത് ആലോചിക്കാവുന്ന കാര്യമാണ്.

Toxic Behavior

1. പരദൂഷണം - പരദൂഷണത്തില്‍ അഥവാ ഗോസിപ്പില്‍ കേന്ദ്രീകരിച്ച ബന്ധങ്ങള്‍ ഒഴിവാക്കുക. "മഹത്തുക്കള്‍ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, ശരാശരിക്കാര്‍ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, ശുഷ്കമായ മനസുള്ളവര്‍ മനുഷ്യരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു" എന്നൊരു ചൊല്ലുണ്ട്. നിലവാരമുള്ള ബന്ധങ്ങള്‍ ആശയങ്ങളും, ഉദ്ബോധനവും നല്കുന്നവയാണ്. ഇത് നമ്മളെ വളരാനും, ആവിഷ്കരിക്കാനും, സ്വപ്നങ്ങള്‍ നേടിയെടുക്കാനും സഹായിക്കും.

2. അനുചിതമായ ആശംസകള്‍ - ഇവ ഒരു തരം നിഷ്ക്രിയമായ ആക്രമണമാണ്. (ഉദാഹരണമായി "എങ്ങനെ കാണപ്പെടുന്നു എന്ന് ശ്രദ്ധിക്കാത്തവരെ കാണുന്നത് ആകര്‍ഷകമാണ്", അല്ലെങ്കില്‍ "അവരെന്ത് പറയുന്നു എന്നത് എനിക്ക് പ്രശ്നമല്ല, നീയാണ് ശരി") കരുത്തും പ്രസരിപ്പും കുറഞ്ഞവരില്‍ നിന്നാണ് ഇത്തരം അഭിപ്രായങ്ങള്‍ വരുന്നത്. നല്ല ബന്ധങ്ങളില്‍ സ്വഭാവികതയും, ദയാവായ്പുമുള്ള പ്രതികരണങ്ങളാണ് ഉണ്ടാവുക.

3. മത്സരക്ഷമത - ഒരാളെ തലക്ക് മുകളില്‍ ചുമക്കുന്നതോ കാല്‍ക്കീഴിലാക്കുന്നതോ നല്ലതല്ല. നിങ്ങളുടെ വിജയത്തില്‍ സന്തോഷിക്കുന്നവര്‍ തങ്ങളുടെ സാമര്‍ത്ഥ്യത്തില്‍ ആത്മവിശ്വാസമുള്ളവരും, ഗുണപരമായി നല്കുന്നവരുമായിരിക്കും. അവര്‍ മത്സരിക്കുന്നത് അവരോട് തന്നെയായിരിക്കും.

4. ഏകപക്ഷീയത - തങ്ങള്‍ക്ക് അനുയോജ്യമാണെങ്കില്‍ മാത്രം അടുത്ത് വരുകയും, അല്ലെങ്കില്‍ തങ്ങളുടെ രീതിയില്‍ മാത്രം കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നവര്‍ നിങ്ങള്‍ മാറ്റിനിര്‍ത്താനും, സ്നേഹിക്കാതിരിക്കാനും താല്പര്യപ്പെടുന്നവരായിരിക്കും. നല്ല ബന്ധങ്ങള്‍ സമവായത്തിന്‍റെയും പരസ്പരബഹമാനത്തിന്‍റെയും ശക്തമായ ഒരു സന്തുലനം കാണിക്കുന്നവയായിരിക്കും.

5. നിങ്ങളുടെ പിഴവുകള്‍ കാണിച്ച് നല്‍കല്‍ - നിങ്ങളെ സ്വഭാവഹത്യ ചെയ്യുന്ന കാര്യങ്ങള്‍ പറയുന്ന, നിങ്ങളുടെ രൂപത്തെ വിമര്‍ശിക്കുന്ന, സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ മോശം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനിഷ്ടപ്പെടുന്ന വ്യക്തികള്‍ നിങ്ങളുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കുന്നവരാണ്. നല്ല സുഹൃത്തുക്കളും, പ്രണയികളും നിങ്ങളുടെ പോസിറ്റീവ് ഗുണങ്ങളെ ശ്രദ്ധിക്കുകയും, നിങ്ങളുടെ വികാരങ്ങളെ പരിഗണിക്കുകയും ചെയ്യും.

ദുസ്വഭാവങ്ങളുള്ള ഒരാളുമായാണ് നിങ്ങളുടെ ബന്ധമെന്ന് തോന്നിയാല്‍ അവരില്‍ നിന്ന് അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. അവരുമായി പൂര്‍ണ്ണമായ ബന്ധവിമോചനം സാധ്യമല്ല എന്ന് കണ്ടാല്‍ അല്പം അകലം പാലിക്കുകയും നല്ല സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുക.

നിങ്ങള്‍ക്ക് സന്തോഷത്തിനും, ആദരവിനും അര്‍ഹതയുണ്ട്. മറ്റ് തരത്തില്‍ നിങ്ങളെ സമീപിക്കുന്നവരെ ഒരു കൈയ്യകലത്തില്‍ നിര്‍ത്തുക. ഉയരം കൂടിയ, കുറഞ്ഞ 'ഉമ്മ'ക്കാര്യങ്ങള്‍!!

Read more about: pulse സ്പന്ദനം
English summary

5 Toxic Bebaviors You Should Not Tolerate From Others

Here are some of the toxic behaviors you should not tolerate from others,
Story first published: Thursday, March 5, 2015, 15:14 [IST]
X
Desktop Bottom Promotion