For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോസ്റ്റല്‍ ജീവികള്‍ക്കു മാത്രം മനസ്സിലാകുന്നവ

|

എത്രയൊക്കെ ഉന്നത വിദ്യാഭ്യാസം നേടിയാലും ഹോസ്റ്റലില്‍ നിന്നു പഠിച്ചില്ലെങ്കില്‍ നഷ്ടമാകുന്ന ചിലതുണ്ട്. എന്തൊക്കെയാണെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ. എന്നാല്‍ എല്ലാവര്‍ക്കും അതിന് ഹോസ്റ്റല്‍ ജീവിതം ആഘോഷമാക്കാന്‍ കഴിയില്ല. പതിനേഴു തികയാത്ത പാല്‍ക്കാരന്‍ പയ്യനെ...

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം ഏതെന്നു ചോദിച്ചാല്‍ കോളജ് ജീവിതവും ഹോസ്റ്റല്‍ ജീവിതവും എന്നാകും മിക്കവരുടേയും ഉത്തരം. എന്നാല്‍ ഇതെല്ലാര്‍ക്കും മനസ്സിലാവുകയും ഇല്ല.

പക്ഷേ ഹോസ്റ്റല്‍ ജീവിതം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവര്‍ ആ ജിവിതത്തെക്കുറിച്ച് ഒരിക്കലും മറക്കില്ല എന്നത് നൂറു ശതമാനം സത്യം. ഓഫീസിലുണ്ട് ചില മഹാഭാരത കഥാപാത്രങ്ങള്‍

കുറച്ചൊക്കെ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിലേറെ മധുരിക്കുന്ന ഓര്‍മ്മകളായിരിക്കും ഏതൊരു ഹോസ്റ്റല്‍ ജീവിതവും സമ്മാനിക്കുക. ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത ആ മധുരമൂറുന്ന ഓര്‍മ്മകളിലേക്ക് നമുക്ക് ഒന്നു പോയി നോക്കാം.

കുറേ ആളുകളും രണ്ടു ബക്കറ്റും

കുറേ ആളുകളും രണ്ടു ബക്കറ്റും

ബോയ്‌സ് ഹോസ്റ്റലിലാണെങ്കില്‍ സംഭവിക്കുന്ന കാര്യമാണിത്. കുളിയ്ക്കുന്നതാണ് മെയിന്‍ പ്രശ്‌നം. മിനിമം 12 പേരെങ്കിലുമുള്ള ഡോര്‍മിറ്ററിയില്‍ ആകെയുള്ളത് 2 ബക്കറ്റായിരിക്കും. എന്നാല്‍ എല്ലാവരും കുളിച്ച് കറക്ട് സമയത്തിന് കോളജില്‍ എത്തും എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.

ചോറിന് അച്ചാര്‍ മാത്രം

ചോറിന് അച്ചാര്‍ മാത്രം

വീട്ടില്‍ ചോറുണ്ണണമെങ്കില്‍ നാലുകൂട്ടം കറി ഇല്ലാതെ കഴിക്കാത്തവര്‍ ഹോസ്റ്റലിലെത്തിയാല്‍ അച്ചാറെങ്കിലും കി്ട്ടിയാല്‍ മതി എന്ന അവസ്ഥയിലായിരിക്കും. മോര് ഉണ്ടെങ്കിലോ സ്വര്‍ഗ്ഗം കിട്ടിയ സന്തോഷം.

ഭൂമി തന്നെ സ്വര്‍ഗ്ഗം

ഭൂമി തന്നെ സ്വര്‍ഗ്ഗം

ലോക വര്‍ത്തമാനങ്ങള്‍ പറഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ അത് തറയിലാണെങ്കില്‍ പോലും നോ പ്രോബ്ലം. ഒരു ഷീറ്റും തലയിണയും കൂടി ഉണ്ടെങ്കില്‍ പിന്നെ യാതൊരു പ്രശ്‌നവുമില്ല.

ക്ലാസ്സില്‍ കറക്ട് സമയം

ക്ലാസ്സില്‍ കറക്ട് സമയം

പത്ത് മണിയുടെ ക്ലാസ്സിന് 9.45ന് എഴുന്നേറ്റാലും കറക്ട് ആയിട്ട് എത്തും എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. അതും കുളിച്ച് കുറി തൊട്ട് സുന്ദരക്കുട്ടപ്പനായി.

കൈ തന്നെ ആയുധം

കൈ തന്നെ ആയുധം

വീട്ടിലാണെങ്കില്‍ അരക്ക് പറ്റും എന്നു പറഞ്ഞ് ചക്ക പോലും കഴിക്കാത്ത കൂട്ടരായിരിക്കും. ഇവര്‍ ഹോസ്റ്റല്‍ ജീവിതം തുടങ്ങിയാല്‍ പിന്നെ ചക്കയും മാങ്ങയും എന്നു വേണ്ട എന്തു വേണമെങ്കിലും കഴിച്ചോളും. അതും സ്വന്തം കൈ ഉപയോഗിച്ച്.

അന്യരുടെ മുതല്‍ ആഗ്രഹിക്കും

അന്യരുടെ മുതല്‍ ആഗ്രഹിക്കും

എല്ലാവരും എന്റെ സഹോദരീ സഹോദരന്‍മാരാണ് അതുകൊണ്ടു തന്നെ അവരുടെ വസ്ത്രങ്ങളും എന്റെ സ്വന്തമാണ്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ഷര്‍ട്ട് വരെ ഹോസ്റ്റലില്‍ നിന്നും മാറി ഉപയോഗിക്കാറുണ്ട്.

ചെയ്യരുതെന്ന് പറഞ്ഞാല്‍ ചെയ്യും

ചെയ്യരുതെന്ന് പറഞ്ഞാല്‍ ചെയ്യും

ഇവിടെ തുപ്പരുത് എന്ന ബോര്‍ഡ് കണ്ടാല്‍ അവിടെ തുപ്പുന്നവരാണ് നമ്മുടെ ഹോസ്റ്റല്‍ ഗയ്‌സ്. അതുകൊണ്ടു തന്നെ ഏത് നിയമവും പാലിച്ചില്ലെങ്കിലും അതിന് വിപരീതം ചെയ്യാന്‍ ഇവര്‍ കഴിഞ്ഞേ ആളുകളുള്ളൂ.

ഇതാണ് ചായകുടി

ഇതാണ് ചായകുടി

ഏത് കാടിവെള്ളവും ചായയെന്ന് പറഞ്ഞ് കുടിയ്ക്കാന്‍ ഇവര്‍ക്ക് മാത്രമേ കഴിയൂ. മാത്രമല്ല അതും ഒരാള്‍ കുടിച്ചതിന്റെ ബാക്കി തന്നെ അടുത്തയാള്‍ക്കും വേണമെന്നുള്ളതാണ് കാര്യം.

പാതിരാത്രിയിലൊരു കറക്കം

പാതിരാത്രിയിലൊരു കറക്കം

പാതിരാത്രിയില്‍ ഒന്നു പുറത്തിറങ്ങി രണ്ട് സിഗരറ്റ് ഒക്കെ വലിച്ചാലേ ഇവര്‍ക്കു കിടന്നാല്‍ ഉറക്കം വരൂ എന്നുള്ളതും ഹോസ്റ്റല്‍ ഗയ്‌സിന്റെ മാത്രം പ്രത്യേകതയാണ്.

അവസാനിക്കാത്ത ചര്‍ച്ചകള്‍

അവസാനിക്കാത്ത ചര്‍ച്ചകള്‍

എന്നും കാണുന്ന കൂട്ടുകാര്‍ എപ്പോഴും അടുത്തുള്ളവര്‍ എന്നാല്‍ ഏത് ചര്‍ച്ചയും പാതിരാത്രി വരെ നീണ്ടു പോകുമെനന്താണ് സത്യം. രാഷ്ട്രീയമാകാം സിനിമയാകാം പെണ്‍കുട്ടികളെക്കുറിച്ചുള്ള ചര്‍ച്ചയാകാം എന്തുമാകാം.

തൊലിക്കട്ടി അപാരം തന്നെ

തൊലിക്കട്ടി അപാരം തന്നെ

ഏത് കൂട്ടുകാരനാണെങ്കിലും അല്‍പം തൊലിക്കട്ടി ഉണ്ടെങ്കില്‍ മാത്രമേ ഹോസ്റ്റല്‍ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയൂ എന്നുള്ളതാണ്. കോളജ് വാര്‍ഷികമോ മറ്റോ വന്നാല്‍ അവനെ നിര്‍ബന്ധിച്ചു സ്‌റ്റേജില്‍ കയറ്റുന്ന ഒരു ഏര്‍പ്പാടും നമുക്കിടയിലുണ്ട്.

ഗ്രൂപ്പ് സ്റ്റഡിയാണൊരു സ്റ്റഡി

ഗ്രൂപ്പ് സ്റ്റഡിയാണൊരു സ്റ്റഡി

ഗ്രൂപ്പ് സ്റ്റഡിയ്ക്കായി കൂട്ടുകാരന്റെ റൂമിലേക്ക് പോകുന്നയാള്‍ പിന്നീട് തിരിച്ചു വരണമെങ്കില്‍ അടുത്ത ദിവസം നേരം വെളുക്കണം എന്നുള്ളതാണ് സത്യം. എന്തൊക്കെയാണ് അവിടെ നടക്കുന്നതെന്ന് അനുഭവിച്ചവര്‍ക്കു മാത്രമേ അറിയൂ. ഒടുവില്‍ പരീക്ഷാപേപ്പര്‍ കിട്ടുമ്പോള്‍ കണ്ണു തള്ളും.

ഹോസ്റ്റല്‍ഗാര്‍ഡ് രക്ഷകന്‍

ഹോസ്റ്റല്‍ഗാര്‍ഡ് രക്ഷകന്‍

ഹോസ്റ്റലില്‍ നമ്മള്‍ കാണിച്ചു കൂട്ടുന്ന പല കോപ്രായത്തരങ്ങള്‍ക്കും രക്ഷകന്റെ രൂപത്തില്‍ അവതരിക്കുന്നത് ഹോസ്റ്റല്‍ഗാര്‍ഡ് ആയിരിക്കും. അവസാനം പിടിക്കപ്പെടും എന്ന അവസ്ഥയിലെത്തുമ്പോഴായിരിക്കും ഹോസ്റ്റല്‍ ഗാര്‍ഡിന്റെ അവതരിക്കല്‍.

 വീട്ടില്‍ നിന്നും വരുമ്പോള്‍ സ്വീകരണം ഗംഭീരം

വീട്ടില്‍ നിന്നും വരുമ്പോള്‍ സ്വീകരണം ഗംഭീരം

നമ്മള്‍ അവധിയ്ക്കു നാട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ നമുക്ക് ലഭിക്കുന്ന സ്വീകരണം ആണ് ഒരൊന്നൊന്നര സ്വീകരണം. അത് നമ്മളോടുള്ള സ്‌നേഹം കൊണ്ടൊന്നുമായിരിക്കില്ല. വീട്ടില്‍ നിന്നും അമ്മ കൊടുത്തു വിടുന്ന ചിപ്‌സിനോടും ഉണ്ണിയപ്പത്തിനോടുമുള്ള സ്‌നേഹം കൊണ്ടായിരിക്കും.

യുദ്ധഭൂമിക്ക് സമാനം മുറി

യുദ്ധഭൂമിക്ക് സമാനം മുറി

ഏത് ഹോസ്റ്റല്‍ റൂമും നമ്മള്‍ പോവാറാകുമ്പോഴേക്ക് യുദ്ധഭൂമിക്ക് സമം ആയിട്ടുണ്ടാവും എന്ന കാര്യത്തില്‍ സംശയമേ വേണ്ട. നമ്മുടെ എല്ലാ പോക്രിത്തരത്തിന്റേയും അനന്തരഫലമായിരിക്കും നമ്മുടെ മുറി.

English summary

14 Things Only Hostellers Would Understand

We would all agree when someone said that college life is a definite step up in fun compared to when we were in school.
Story first published: Monday, August 31, 2015, 10:53 [IST]
X
Desktop Bottom Promotion