For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദക്ഷിണേന്ത്യക്കാരെ കുറിച്ചുള്ള വിചിത്രമായ കാര്യങ്ങള്‍

By Super
|

വിമര്‍ശനം മനുഷ്യന്റെ സഹജമായ സ്വഭാവമാണ്‌. ഏതൊരാളെ കുറിച്ചും അവരുടെ രൂപവും ഭാവവും മുന്‍ നിര്‍ത്തി നമ്മള്‍ അഭിപ്രായം പറയാറുണ്ട്‌. ഇതെ കുറിച്ച്‌ എത്ര വേണമെങ്കിലും നമുക്ക്‌ എഴുതുകയും പറയുകയും ചെയ്യാം. സത്യമെന്തെന്നാല്‍ നമുക്ക്‌ നമ്മുടെ മൗലികമായ സ്വഭാവം മാറ്റാന്‍ കഴിയില്ല. നിങ്ങള്‍ ഇത്‌ സമ്മതിക്കുന്നുണ്ടോ?

ഇന്ത്യയില്‍ രണ്ടു തരം ഇന്ത്യക്കാരാണ്‌ ഉള്ളത്‌- ദക്ഷിണേന്ത്യക്കാരും ഉത്തരേന്ത്യക്കാരും. എല്ലാ സംസ്ഥാനങ്ങളിലും ഇവര്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌ അതേസമയം പരസ്‌പരമുള്ള ഇവരുടെ പെരുമാറ്റം പലപ്പോഴും ലജ്ജിപ്പിക്കുന്നതാണ്‌ . ഈ രണ്ട്‌ മേഖലയില്‍ നിന്നുള്ളവരും മനോഹരമായ പാരമ്പര്യത്തില്‍ നിന്നുള്ളവരാണെങ്കിലും ഇപ്പോഴും ഇവര്‍ക്ക്‌ ഒരുമ കാണിക്കാന്‍ കഴിയുന്നില്ല. ഒരേ ഇടങ്ങളില്‍ ഇവര്‍ പരസ്‌പരം ഇഴുകിച്ചേരുന്നത്‌ വളരെ അപൂര്‍വമായിട്ടേ കാണാന്‍ കഴിയൂ.

ദക്ഷിണേന്ത്യക്കാരെ കുറിച്ച്‌ പറയപ്പെടുന്ന നിചില കാര്യങ്ങളാണ്‌ ഇവിടെ പറയുന്നത്‌. ഇതില്‍ സത്യമുണ്ടോയെന്നു നിങ്ങള്‍ തന്നെ തീരുമാനിയ്ക്കൂ

ഇഗ്ലീഷ്‌ ഭാഷ

ഇഗ്ലീഷ്‌ ഭാഷ

ദക്ഷിണേന്ത്യക്കാര്‍ക്ക്‌ ഇംഗ്ലീഷ്‌ സംസാരിക്കാനറിയില്ല എന്നാണ്‌ കരുതപ്പെടുന്നത്‌. ദക്ഷിണേന്ത്യക്കാര്‍ വിവിധ ഭാഷകള്‍ പറയുന്നത്‌ ഒരേ രീതിയിലാണന്നും വിശ്വസിക്കുന്നവരുണ്ട്‌.

പ്രധാന ആഹാരം

പ്രധാന ആഹാരം

ദക്ഷിണേന്ത്യക്കാരെ കുറിച്ച്‌ പറഞ്ഞ്‌ കേള്‍ക്കുന്ന മറ്റൊരു വിചിത്രമായ കാര്യം അവരുടെ പ്രധാന ആഹാരമാണ്‌ .ദക്ഷിണേന്ത്യക്കാര്‍ക്ക്‌ അവരുടെ ഇഡ്ഡലിയും ദോശയും ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്നാണ്‌ എല്ലാവരും കരുതുന്നത്‌.

നിറം

നിറം

ഇരുണ്ട നിറമാണെങ്കില്‍ ദക്ഷിണേന്ത്യനാണന്ന്‌ പറയാറുണ്ട്‌. എല്ലാ ദക്ഷിണേന്ത്യക്കാരും ഇരുണ്ട നിറം ഉള്ളവരല്ല എങ്കിലും ഇങ്ങനെയാണ്‌ പറയപ്പെടുന്നത്‌.

യാഥാസ്ഥിതികര്‍

യാഥാസ്ഥിതികര്‍

ദക്ഷിണേന്ത്യക്കാര്‍ പൊതുവെ യാഥാസ്ഥിതികരാണന്നാണ്‌ മറ്റൊരു കെട്ടുകഥ. എല്ലാ ദക്ഷിണേന്ത്യക്കാരും യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും വരുന്നവരാണന്നാണ്‌ ധാരണ. അവര്‍ സമൂഹത്തിലെ എല്ലാ പുതുമകളെയും എതിര്‍ക്കുമെന്നും വിശ്വസിക്കുന്നു.

നര്‍ത്തകര്‍

നര്‍ത്തകര്‍

എല്ലാ ദക്ഷിണേന്ത്യക്കാരും നര്‍ത്തകരാണന്ന്‌ വിശ്വസിക്കുന്നവരുമുണ്ട്‌. കര്‍ണ്ണാടക സംഗീതം കേട്ട്‌ ആസ്വദിക്കുന്നവരാണ്‌ എല്ലാവരും എന്നാണ്‌ കരുതുന്നത്‌.

ഇലയില്‍ ഭക്ഷണം

ഇലയില്‍ ഭക്ഷണം

വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നവരാണ്‌ ദക്ഷിണേന്ത്യക്കാര്‍.എന്നാല്‍, എല്ലായ്‌പ്പോഴും അങ്ങനെയല്ല. വാഴയിലയില്‍ കഴിക്കുന്നതിന്റെ രഹസ്യം എല്ലാവര്‍ക്കും അറിയാന്‍ ആഗ്രഹമുണ്ട്‌.

ലുങ്കി

ലുങ്കി

ദക്ഷിണേന്ത്യക്കാരുടെ ഇഷ്ട വേഷമാണ്‌ ലുങ്കി എന്നതില്‍ സംശയമില്ല. എന്നാല്‍, എല്ലാ സമയവും അവരിത്‌ മാത്രമാണ്‌ ഉടുക്കുന്നതെന്ന്‌ ഇതിനര്‍ത്ഥമില്ല. ദക്ഷിണേന്ത്യക്കാരെ കുറിച്ച്‌ പറയുന്ന വിചിത്രമായ കാര്യങ്ങളില്‍ ഒന്നാണിത്‌.

ദീര്‍ഘമായ പേരുകള്‍

ദീര്‍ഘമായ പേരുകള്‍

ദക്ഷിണേന്ത്യക്കാരുടെ ദീര്‍ഘമായ പേരുകള്‍ കേള്‍ക്കാന്‍ പലര്‍ക്കും രസമാണ്‌. എന്നാല്‍ എല്ലാവര്‍ക്കും ഇത്തരം പേരുണ്ടെന്ന ധാരണ തെറ്റാണ്‌. വളരെ കുറച്ച്‌ പേര്‍ മാത്രമാണിത്‌ തിരഞ്ഞെടുക്കുന്നത്‌.

പഠനം

പഠനം

ദക്ഷിണേന്ത്യക്കാര്‍ പൊതുവെ പുസ്‌തകപ്പുഴുക്കളാണെങ്കിലും ഇവര്‍ ഒറ്റബുദ്ധിയാണെന്ന്‌ പറയുന്നത്‌ ശരിയല്ല.ദക്ഷിണേന്ത്യക്കാര്‍ ഒരിക്കലും ഒരു ഡിഗ്രി കൊണ്ട്‌ തൃപ്‌തിപ്പെടില്ല എന്നും ഏറെ ഡിഗ്രികള്‍ എടുക്കാന്‍ താല്‍പര്യപ്പെടുന്നവരാണന്നും പറഞ്ഞ്‌ കേള്‍ക്കാറുണ്ട്‌.

വസ്‌ത്രങ്ങള്‍

വസ്‌ത്രങ്ങള്‍

ദക്ഷിണേന്ത്യക്കാര്‍ പൊതുവെ വസ്‌ത്രങ്ങളെ ഇഷ്ടപ്പെടുന്നവരാണന്നും സാരിയും ലുങ്കിയും മറ്റുമാണ്‌ ധരിക്കാന്‍ കൂടുതലിഷ്ടമെന്നും ആണ്‌ പറയപ്പെടുന്നത്‌.

ഇടുങ്ങിയ ചിന്താഗതി

ഇടുങ്ങിയ ചിന്താഗതി

ദക്ഷിണേന്ത്യക്കാരെ കുറിച്ച്‌ പൊതുവെ പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ്‌ ഇവര്‍ പിന്തിരിപ്പന്‍ സ്വഭാവവും ഇടുങ്ങിയ ചിന്താഗതിയും ഉള്ളവരാണന്ന്‌ .പുരുഷന്മാര്‍ക്ക് ആര്‍ത്തവം വന്നാല്‍......

ആചാരങ്ങള്‍

ആചാരങ്ങള്‍

എല്ലാ ദക്ഷിണേന്ത്യക്കാരും നെറ്റിയില്‍ കുറി തൊടും എന്ന്‌ കരുതുന്നവരുണ്ട്‌. ഇവരെല്ലാം ശിവന്റെ വിശ്വാസികളാണ്‌ എന്നതിന്റെ ലക്ഷണമായാണ്‌ ഇത്‌ കണക്കാക്കുന്നത്‌. ഇത്തരം കുറി നെറ്റിയിലുള്ളവര്‍ എല്ലാം ദക്ഷിണേന്ത്യക്കാരാണ്‌ എന്നതാണ്‌ ദക്ഷിണേന്ത്യക്കാരെ കുറിച്ച്‌ പറയുന്ന ഏറ്റവും വിചിത്രമായ കാര്യം. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: pulse സ്പന്ദനം
English summary

Weird Things Said About South Indians!

Here, we put across things about South Indian people that you probably didn't know. Take a look at these facts about South Indians and we guarantee that you will be shocked!
 
 
X
Desktop Bottom Promotion