For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്കുമാകേണ്ടേ നല്ലൊരു മനുഷ്യന്‍??

By Super
|

സമൂഹം ഒരു ഉത്തമ മനുഷ്യനെയാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇത്‌ ഉത്തമരാകാനുള്ള മനുഷ്യന്റെ ഉത്തരവാദിത്തം ഉയര്‍ത്തും. നിങ്ങള്‍ ആഗ്രഹിക്കുന്ന ഉത്തമ മനുഷ്യനും നിങ്ങളും തമ്മില്‍ വളരെ അന്തരം ഉണ്ട്‌ എന്ന്‌ മനസ്സിലാക്കണം.

ജീവിതത്തില്‍ വിജയിച്ചവരെയാണ്‌ ജയം പിന്തുടരുന്നത്‌. ഉത്തമ മനുഷ്യനായിരിക്കാന്‍ അവര്‍ക്കേറെ പ്രയാസമുണ്ടാവില്ല. കുറച്ച്‌ സമയവും പരിശ്രമവും വേണ്ടി വരും. ഒരു ഉത്തമ മനുഷ്യനാകുന്നതിന്‌ നിങ്ങള്‍ക്ക്‌ വേണ്ട മാറ്റങ്ങള്‍ എന്താണന്നറിയാന്‍ ഒരു ആത്മ പരിശോധന നടത്തി നോക്കുക.

സെക്‌സ് നല്‍കും വിചിത്ര പാഠങ്ങള്‍

ഉത്തമ മനുഷ്യനാകുന്നതിന്‌ സ്വയം മെച്ചപ്പെടാന്‍ ശ്രമിക്കാം;വ്യക്തിപരവും,ഔദ്യോഗികവും , സാമൂഹികവുമായ ജീവിതം ഇത്തരത്തില്‍ മെച്ചപ്പെടുത്താം. നിങ്ങളുടെ നല്ല കാര്യങ്ങള്‍ വീണ്ടും മിനുക്കി എടുക്കുകയും ചീത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക. നായകനായി മാറുക ലോകം നിങ്ങളെ പിന്തുടരും!

ഉത്തമമനുഷ്യനായി മാറാന്‍ സഹായിക്കുന്ന ചില കാര്യങ്ങളാണ്‌ താഴെ പറയുന്നത്‌

സാമൂഹ്യ ജീവിതം

സാമൂഹ്യ ജീവിതം

നിങ്ങളുടെ സാമൂഹ്യ ജീവിതം വിലയിരുത്തി നല്ലതല്ല എന്ന തോന്നുന്ന കാര്യങ്ങള്‍ തിരുത്തുക. സമൂഹത്തിലെ മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപെടല്‍ നല്ല രീതിയിലല്ല എന്ന്‌ കണ്ടാല്‍ വേണ്ട മാറ്റങ്ങള്‍ വരകുത്തുക.

നല്ല ശീലങ്ങള്‍

നല്ല ശീലങ്ങള്‍

ഉത്തമ മനുഷ്യനാകുന്നതിന്‌ ആദ്യം വേണ്ടത്‌ നല്ല ശീലങ്ങളാണ്‌. സ്വന്തം ആരോഗ്യത്തിനും സമൂഹത്തിനും ദോഷകരമാകുന്ന ശീലങ്ങളില്‍ നിന്നും അകന്ന്‌ നില്‍ക്കുക. നല്ല പെരുമാറ്റം മുതല്‍ നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യാതിരിക്കുന്നത്‌ വരെ ഇതില്‍ ഉള്‍പ്പെടും.

പഠിച്ചു കൊണ്ടിരിക്കുക

പഠിച്ചു കൊണ്ടിരിക്കുക

പുതിയ കാര്യങ്ങള്‍ അറിയുന്നതിനും ചെയ്യുന്നതിനും ഉള്ള സമയം വൈകിയിട്ടില്ല. അനുഭവപരിചയം എന്നത്‌ പോലെ തന്നെ പ്രധാനപ്പെട്ടതാണ്‌ പുതിയ കാര്യങ്ങളെ കുറിച്ച്‌ പഠിക്കുന്നതും. ഉത്തമമാനുഷ്യനാകാനുള്ള നല്ല വഴികളില്‍ ഒന്നാണിത്‌. വിജയികളായ മനുഷ്യരുടെ ജീവിതം നിരീക്ഷിക്കുകയും അവരുടെ ആത്മ കഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യുക.

സ്വയം മെച്ചപ്പെടുക

സ്വയം മെച്ചപ്പെടുക

ഉത്തമ മനുഷ്യനാകണമെന്ന്‌ ആഗ്രഹിക്കുന്നവെങ്കില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണിത്‌. ജീവിതശൈലി മെച്ചപ്പെടുത്തുന്നതിന്‌ തുടര്‍ച്ചയായി പരിശ്രമിച്ചു കൊണ്ടിരിക്കുക. നിങ്ങളുടെ ജീവിതത്തിലെ എന്തു കാര്യവും ഇതില്‍ ഉള്‍പ്പെടാം.

നിങ്ങളുടെ ശക്തി തിരിച്ചറിയുക

നിങ്ങളുടെ ശക്തി തിരിച്ചറിയുക

എല്ലായ്‌പ്പോഴും നിങ്ങളുടെ കഴിവുകളില്‍ ആത്മവിശ്വാസം പുലര്‍ത്തുകയും ശക്തിയും ദൗര്‍ബല്യങ്ങളും കണ്ടെത്തുകയും ചെയ്യുക.നല്ല ഗുണങ്ങള്‍ മെച്ചപ്പെടുത്താനും ദൗര്‍ബല്യങ്ങള്‍ മറികടക്കാനും ശ്രമിക്കുക.

കരുണ ഉള്ളവരായിരിക്കുക

കരുണ ഉള്ളവരായിരിക്കുക

ഹൃദയത്തില്‍ കരുണ ഉള്ളവരായിരിക്കുക എന്നത്‌ അത്ര എളുപ്പമല്ല, പ്രത്യേകിച്ച്‌ എല്ലാവരും അവനവന്‌ വേണ്ടി ജീവിക്കുന്ന ഇന്നത്തെ ആധുനീക ജീവിതശൈലിയില്‍ . മറ്റുള്ളവരോട്‌ കരുതലും കരുണയും ഉള്ളവരായിരിക്കാന്‍ ശ്രമിക്കുക. ജീവിതത്തില്‍ ഇത്‌ നിങ്ങളെ നല്ല നിലയില്‍ എത്തിക്കും.

ദേഷ്യം നിയന്ത്രിക്കുക

ദേഷ്യം നിയന്ത്രിക്കുക

ദേഷ്യം നിങ്ങളെ വ്യത്യസ്‌ത മനുഷ്യരാക്കും. നിങ്ങളുണ്ടാക്കുന്ന ധാരണ എന്നെന്നേക്കും നിലനില്‍ക്കുകയും ചെയ്യും. അതുകൊണ്ട്‌ ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കുകയും എല്ലായ്‌പ്പോഴും പോസിറ്റീവായിട്ടിരിക്കുകയും ചെയ്യുക. യോഗയും ധ്യാനവും ദേഷ്യം നിയന്ത്രിക്കാന്‍ സഹായിക്കും.

കുടംബത്തെ സ്‌നേഹിക്കുക

കുടംബത്തെ സ്‌നേഹിക്കുക

നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിലും കൂടുതല്‍ മറ്റൊന്നും ഉത്തമ മനുഷ്യനാകാന്‍ നിങ്ങളെ സഹായിക്കില്ല. കുടുംബാംഗങ്ങളുടെ നായകനാവുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുക. സ്‌നേഹമുള്ള ഭര്‍ത്താവും കരുതലുള്ള അച്ഛനും ആയിരിക്കുക എന്നതും ഉത്തമ മനുഷ്യനാകാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌.

Read more about: pulse സ്പന്ദനം
English summary

Want To Be A Better Man Try These Tips

Be a hero and the world will chase you! The following are a few things that you can practise to become a better man.
Story first published: Monday, December 8, 2014, 12:43 [IST]
X
Desktop Bottom Promotion