For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒഴിവുവേളകള്‍ ആഹ്ലാദകരമാക്കാം

|

ഒഴിവുസമയം ആഗ്രഹിയ്ക്കാത്തവര്‍ ആരുമില്ല. ജോലിയുടെ ടെന്‍ഷനില്‍ നിന്നും അകന്ന് ശരീരവും മനസും ശാന്തമാക്കി വയ്ക്കാന്‍ സാധിയ്ക്കുന്ന കുറച്ചു സമയം ആരോഗ്യത്തിനും അത്യാവശ്യമാണ്.

ഒഴിവുസമയമെന്നാല്‍ ഒന്നും ചെയ്യാതെ ചടഞ്ഞുകൂടിയിരിയ്ക്കുന്ന സമയത്തെയല്ല ഉദ്ദേശിയ്ക്കുന്നത്. മനസിണങ്ങിയ കാര്യങ്ങള്‍ ചെയ്യുവാനും ഇതുവഴി സന്തോഷം നേടുവാനുമുള്ള സമയമാണ്.

വിഷമം തോന്നുമ്പോള്‍ ചെയ്യേണ്ട 10 കാര്യങ്ങള്‍വിഷമം തോന്നുമ്പോള്‍ ചെയ്യേണ്ട 10 കാര്യങ്ങള്‍

ഒഴിവുസമയം ഏതെല്ലാം വിധത്തില്‍ ചെലവഴിയ്ക്കാമെന്ന കാര്യത്തില്‍ ആശയക്കുഴപ്പുമുണ്ടോ, എങ്കില്‍ ചില ടിപ്‌സ് ഇതാ,

ഇഷ്ടമുള്ള ഹോബി

ഇഷ്ടമുള്ള ഹോബി

ഇഷ്ടമുള്ള ഹോബി ചെയ്ത് മനസിന് സന്തോഷം നല്‍കാം. ഗാര്‍ഡനിംഗ് ഇഷ്ടമെങ്കില്‍ പുതിയൊരു ചെടി നടാം, പാചകം ഇഷ്ടപ്പെടുന്നവര്‍ക്ക് പുതിയൊരു വിഭവം പരീക്ഷിയ്ക്കാം.

വളര്‍ത്തു മൃഗങ്ങള്‍

വളര്‍ത്തു മൃഗങ്ങള്‍

വളര്‍ത്തു മൃഗങ്ങളെ പ്രാണനായി കരുതുന്നവരുണ്ട്. ഇവയ്‌ക്കൊപ്പം നടക്കാന്‍ പോകാം, കളിയ്ക്കാം. ഇവയെ കുളിയ്പ്പിക്കുകയോ ഭക്ഷണം നല്‍കുകയോ ആവാം.

വായന

വായന

വായന ഇഷ്ടമുള്ളവരെങ്കില്‍ പുസ്തകം വായിക്കാം. വായിക്കാനഗ്രഹിച്ച പുസ്തകം തന്നെയാകട്ടെ.

സൗഹൃദം

സൗഹൃദം

സൗഹൃദങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നവരെങ്കില്‍ പഴയ സുഹൃത്തുകളുമായി സമയം പങ്കിടാം. പുതിയ സൗഹൃദം കണ്ടെത്താം.

ഏകാന്തത

ഏകാന്തത

ഏകാന്തത ഇഷ്ടപ്പെടുന്നവരെങ്കില്‍ തന്നിലേയ്ക്കു തന്നെ അല്‍പം സമയം ഏകാന്തമായി ചെലവിടാം.

ആല്‍ബം

ആല്‍ബം

ആല്‍ബമെടുത്ത് മറിച്ചു നോക്കൂക. പഴയ ഓര്‍മകളിലേയ്ക്കു പോകുന്നത് സുഖകരമായ ഒരു നൊസ്റ്റാള്‍ജിയ സമ്മാനിയ്ക്കും.

നടത്തം

നടത്തം

വെറുതെ നടക്കാനിറങ്ങാം. പ്രകൃതിസൗന്ദര്യം ആസ്വദിച്ച്, ശുദ്ധവായു ശ്വസിച്ച് അലസമായ ഒരു നടത്തം.

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

സമൂഹത്തിന് നന്മ ചെയ്യണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഒഴിവുസമയം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വയ്ക്കാം.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

ആരോഗ്യത്തില്‍ തല്‍പരരായവര്‍ക്ക് ജിം സന്ദര്‍ശിക്കാം. അല്ലെങ്കില്‍ വീട്ടില്‍ തന്നെ വ്യായാമങ്ങള്‍ ചെയ്യാം.

English summary

Top Things To Do In Leisure Time

10 things to do in your free time will help you spend your time wisely. Here are a few fun things to do when free. Read more about interesting things to do,
Story first published: Tuesday, February 11, 2014, 15:31 [IST]
X
Desktop Bottom Promotion