For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തനിയെ താമസിയ്ക്കുമ്പോള്‍.....

By Viji Joseph
|

തനിയെ താമസിക്കുക എന്നത് പലരെയും സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതായിരിക്കും. പ്രത്യേകിച്ച് ആദ്യമായി ഇങ്ങനെ താമസിക്കുമ്പോള്‍. ഒരു ജീവിതശൈലിയുടെ ഗ്ലാമര്‍ നിറഞ്ഞ രീതിയായും, ചിലപ്പോള്‍ ആവശ്യം കൊണ്ടും ഒറ്റക്ക് താമസിക്കേണ്ടതായി വന്നേക്കാം. .

കുറച്ച് കാലം മാതാപിതാക്കള്‍ക്കൊപ്പം ജീവിച്ച ശേഷം ഒറ്റയ്ക്ക് താമസിക്കുന്നത് വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും. എന്നാല്‍ ഒറ്റയ്ക്കുള്ള താമസം മനസില്‍ വിചിരിക്കുന്നത് പോലെ അത്ര സുഖകരമായിരിക്കില്ല.

കൂട്ടുകുടുംബത്തിന്റെ ദോഷ വശങ്ങള്‍കൂട്ടുകുടുംബത്തിന്റെ ദോഷ വശങ്ങള്‍

സ്വതന്ത്രമായി ജീവിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ യാഥാര്‍ത്ഥ്യത്തോടടുക്കുമ്പോള്‍ അത്ര എളുപ്പമുള്ളതാവില്ല ഇത്. സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ സുരക്ഷ എന്നത് അനുദിനജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്.

സ്ത്രീകളെ സംബന്ധിച്ച് കൂടുതലായും മറ്റുള്ളവരെ സംബന്ധിച്ചും വ്യക്തി സുരക്ഷ എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഏകാന്തതയും, വിരസതയും നിറഞ്ഞ ഒറ്റയാന്‍ ജീവിതത്തില്‍ തനിയെ പാചകം ചെയ്യുകയും, തുണികഴുകുകയും,വീട് വൃത്തിയാക്കുകയുമൊക്കെ ചെയ്യേണ്ടി വരും.

തനിയെ താമസിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പരിചയപ്പെടാം.

1. പുറം ലോകത്തെ സുരക്ഷ

1. പുറം ലോകത്തെ സുരക്ഷ

തനിയെ താമസിക്കുന്നത് ഒരു വീട്ടിലോ, അപ്പാര്‍ട്ട്മെന്‍റിലോ ആണെങ്കില്‍ ബാഹ്യസുരക്ഷക്ക് പ്രത്യേക പ്രാധാന്യം നല്കണം. ഇക്കാര്യത്തില്‍ ചെയ്യാവുന്ന ബുദ്ധിപരമായ ഒരു കാര്യം നല്ലൊരു അലാറം സംവിധാനം ഏര്‍പ്പെടുത്തുകയാണ്. ഇത് ഉപയോഗിക്കുക വഴി അടിയന്തിര ഘട്ടങ്ങളില്‍ അയല്‍പക്കക്കാരുടെ ശ്രദ്ധ നേടാനാവും.

2. കടന്ന് കയറ്റം തടയുക

2. കടന്ന് കയറ്റം തടയുക

നിങ്ങളെവിടെയാണ് തനിയെ താമസിക്കുന്നതെങ്കിലും സുരക്ഷാ മുന്‍കരുതലുകളെടുക്കണം. വീട്ടിലുള്ളപ്പോളും വീടിന്‍റെ വാതില്‍ എല്ലായ്പോഴും തന്നെ പൂട്ടിയിടുക.

3. അലങ്കാരം

3. അലങ്കാരം

വീട് അലങ്കരിക്കുക എന്നത് നല്ലൊരനുഭവമാണ്. അടുക്കളക്ക് മികവ് നല്കാന്‍ ഒരു ഫ്രിഡ്ജും, ഡൈംനിംഗ് ടേബിളും ഉപയോഗിക്കാം. പാചകപാത്രങ്ങള്‍, നോണ്‍ സ്റ്റിക്ക് പാന്‍, ഭക്ഷണം വിളമ്പാനുള്ള പാത്രങ്ങള്‍ എന്നിവയൊക്കെ സുഹൃത്തുക്കളെ വിരുന്നിന് ക്ഷണിക്കുമ്പോള്‍ പ്രധാനമാണ്. ഒരു പ്രധാന കാര്യം സ്വീകരണമുറി അലങ്കോലമാകാതെ നല്ല ഫര്‍‌ണ്ണിച്ചറുകള്‍ ഉപയോഗിച്ച് ക്രമീകരിക്കുക എന്നതാണ്. ആകര്‍ഷകമായ പരവതാനി, വിരിപ്പുകള്‍, മേശ വിളക്കുകള്‍ എന്നിവ ഉപയോഗിച്ച് മുറിക്ക് മനോഹാരിത പകരാം.

4. കുടുംബവും, സുഹൃത്തുക്കളുമായുള്ള ബന്ധം

4. കുടുംബവും, സുഹൃത്തുക്കളുമായുള്ള ബന്ധം

ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ സുരക്ഷിതത്വത്തിന് മുന്‍ കരുതലായി കടുംബവുമായും, സുഹൃത്തുക്കളുമായി ഇടപെടുകയും നിങ്ങളുടെ ദൈനംദിന കാര്യങ്ങളെക്കുറിച്ച് അവരറിയാനും അനുവദിക്കുക. അത്തരത്തില്‍ ഇടപെടലുകളുണ്ടെങ്കില്‍ ഒരു ദിവസം നിങ്ങള്‍ ബന്ധപ്പെടാതിരുന്നാല്‍ അവര്‍ നിങ്ങളെ അന്വേഷിച്ചുകൊള്ളും.

5. കുടുംബവുമായി ഒത്തുചേരല്‍

5. കുടുംബവുമായി ഒത്തുചേരല്‍

കുടുംബത്തില്‍ നിന്ന് ഏറെ അകലെയാണ് താമസിക്കുന്നതെങ്കില്‍ അവരുമായി ബന്ധപ്പെടാന്‍ ഇടക്കിടക്ക് ഒരുമിച്ച് ചേരുക. ആഴ്ചയിലൊരിക്കലോ മറ്റോ ഇത്തരത്തില്‍ സൗകര്യപ്രദമായ ഒരിടത്ത് വെച്ച് കണ്ടുമുട്ടാം.

6. സോഷ്യല്‍ മീഡിയ

6. സോഷ്യല്‍ മീഡിയ

ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യം നിങ്ങള്‍ എവിടെ ഏത് തരത്തില്‍ ജീവിക്കുന്നു എന്ന് വെളിപ്പെടുത്തുന്ന സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ചെയ്യാതിരിക്കുക എന്നതാണ്. ഇത് വഴി നിങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ പുറത്തറിയാതിരിക്കാനും വീട്ടില്‍ തനിച്ചായിരിക്കുന്ന സമയം സംബന്ധിച്ച് മറ്റുള്ളവര്‍ മനസിലാക്കാതിരിക്കാനും സഹായിക്കും.

7. അയല്‍പക്കക്കാര്‍

7. അയല്‍പക്കക്കാര്‍

ഒരിടത്ത് തനിയെ താമസിക്കുമ്പോള്‍ അയല്‍പക്കക്കാരുമായി പരിചയപ്പെടുന്നതില്‍ ലജ്ജ വിചാരിക്കേണ്ടതില്ല. അയല്‍പക്കക്കാരുമായി പരിചയപ്പെടുന്നത് വഴി അപരിചിതരായ ആളുകളെ താമസസ്ഥലത്തും പരിസരങ്ങളിലും കണ്ടാല്‍ എളുപ്പം തിരിച്ചറിയാനാവും. ഒച്ചപ്പാടുണ്ടാക്കുന്ന അയല്‍പക്കക്കാര്‍ കൂടി ഉപകാരികളാകും. അവരുടെ സാന്നിധ്യം മൂലം അപരിചിതരുടെ സാന്നിധ്യവും മറ്റ് പ്രശ്നങ്ങളും തിരിച്ചറിയാനാകും.

8. ഇന്‍റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍

8. ഇന്‍റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍

പല കമ്പനികളും ഇന്‍റര്‍നെറ്റ് വഴിയും സ്മാര്‍ട്ട് ഫോണ്‍ വഴിയും അലാറം സേവനങ്ങള്‍ നല്കുന്നുണ്ട്. ഇത് ഉപയോഗിക്കുന്നത് വഴി ഒറ്റയ്ക്കുള്ള ജീവിതം കൂടുതല്‍ സുരക്ഷിതമാക്കാം.

9. പുറത്ത് നിന്നുള്ള ഭക്ഷണം

9. പുറത്ത് നിന്നുള്ള ഭക്ഷണം

തനിയെ പുറത്ത് പോയി ഭക്ഷണം കഴിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ അത് മനസിലെ പേടി മാറ്റാന്‍ സഹായിക്കുന്നതാണ്. ഇടയ്ക്ക് സമീപത്തുള്ള റസ്റ്റോറന്‍റില്‍ പോയി ആസ്വദിച്ച് ഒരു ഡിന്നര്‍ കഴിക്കുക.

10. താക്കോലുകള്‍

10. താക്കോലുകള്‍

നിങ്ങളുടെ വീടിന്‍റെ ഡ്യൂപ്ലിക്കേറ്റ് താക്കോലുകളുള്ളവരുടെ ഒരു ലിസ്റ്റ് സൂക്ഷിക്കുക. വീട്ടിലെ എളുപ്പം കണ്ടെത്തുന്ന ഭാഗങ്ങളില്‍ താക്കോലുകള്‍ സൂക്ഷിച്ച് വെക്കരുത്. അതുപോലെ തന്നെ ആരെങ്കിലും വന്നാല്‍ മുന്‍ വാതിലിലെ താക്കോള്‍ പഴുതിലൂടെ നോക്കിയ ശേഷം മാത്രം വാതില്‍ തുറക്കുക.

Read more about: pulse സ്പന്ദനം
English summary

Top 10 tips to follow when you are living alone

Living alone can definitely be intimidating especially when you are doing it for the first time. Many would consider this kind of lifestyle as glamorous or desirable, but in reality living alone is not all rosy.
X
Desktop Bottom Promotion