For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍കുട്ടികളേ, പീഡനത്തില്‍ നിന്നും രക്ഷപ്പെടൂ

|

സ്ത്രീകള്‍ക്ക്, എന്തിന് ചെറിയ പെണ്‍കുട്ടികള്‍ക്കു പോലും ലൈംഗികാതിക്രമങ്ങള്‍ ഏല്‍ക്കേണ്ടി വരുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. പെണ്‍കുട്ടികളെ പുറത്തു വിട്ടാല്‍ മാതാപിതാക്കള്‍ക്ക് നെഞ്ചിടിപ്പോടെ അവര്‍ തിരിച്ചെത്തും വരെ വീട്ടില്‍ ഇരിക്കേണ്ടി വരുന്ന സാഹചര്യം.

ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് മനംമാറ്റമുണ്ടായി നിങ്ങള്‍ രക്ഷപ്പെടുമെന്നു കരുതാന്‍ വരട്ടെ. നിങ്ങള്‍ തന്നെ ഇത്തരം അതിക്രമങ്ങള്‍ തടയാനുള്ള വഴികള്‍ തേടുകയാണ് വേണ്ടത്. ഇതിനുള്ള ചില വഴികള്‍ താഴെപ്പറയുന്നു.

ഇരുട്ടിക്കഴിഞ്ഞാല്‍ ഒറ്റയ്ക്കു നടക്കാനുള്ള സാഹചര്യം ഒഴിവാക്കുക. ഇത്തരം സാഹചര്യങ്ങളില്‍ വിശ്വസിയ്ക്കാവുന്ന ആരെയെങ്കിലും കൂടെക്കൂട്ടുക.

Harassment

പുറത്തു നടക്കുമ്പോള്‍ പരിസരത്തെക്കുറിച്ചു പൂര്‍ണ ബോധ്യം വേണം. കണ്ണുകളും കാതും മനസുമെല്ലാം തുറന്നു വയ്ക്കുക. ഇപ്പോഴത്തെ സമൂഹത്തില്‍ മൊബൈല്‍ ഫോണില്‍ നോക്കി പരിസരബോധം നഷ്ടപ്പെട്ടു നടക്കുന്ന തലമുറയാണ് ചുറ്റിലും.

പകലാണെങ്കിലും പോലും വിജനമായ സ്ഥലങ്ങളിലൂടെ തനിയെയുള്ള സഞ്ചാരം ഒഴിവാക്കുക.

അപരിചിതരുടെ സഹായം തേടാതിരിയ്ക്കുക. ഇത് അത്യാവശ്യമാണെങ്കില്‍ നിങ്ങളെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്താതിരിയ്ക്കുക.

അത്യാവശ്യം വന്നാല്‍ വിളിയ്ക്കാന്‍ മൊബൈല്‍ ഫോണ്‍ ഫുള്‍ ചാര്‍ജിലാക്കി സഞ്ചരിയ്ക്കുക.

പരിചിതരല്ലാത്തവര്‍ തരുന്ന ഭക്ഷണമോ പാനീയമോ സ്വീകരിയ്ക്കരുത്. അപരിചിതര്‍ ലിഫ്റ്റ് നല്‍കിയാലും സ്വീകരിയ്ക്കരുത്. ഇതുപോലെ അപരിചിതര്‍ക്ക് ലിഫ്റ്റ് നല്‍കുകയുമരുത്.

ആത്മവിശ്വാസത്തോടെ ധൈര്യത്തോടെ തലയുയര്‍ത്തിപ്പിടിച്ചു നടക്കുക. ഭയത്തോടെ സഞ്ചരിയ്ക്കുന്നത് എതിരാളിയെ ബലപ്പെടുത്തും.

താല്‍ക്കാലിക രക്ഷയ്ക്കുള്ള പെപ്പര്‍ പൗഡര്‍, സേഫ്റ്റി പിന്‍, മുളകുപൊടി എന്നിവ കയ്യെത്തും ദിക്കില്‍ സൂക്ഷിയ്ക്കുക.

നിങ്ങളെ ആരെങ്കിലും ആക്രമിയ്ക്കാന്‍ വന്നാല്‍ ഉറക്കെ ഒച്ച വച്ച് എതിര്‍ക്കുക. ഇത് എതിരാളിയെ അല്‍പമെങ്കിലും ദുര്‍ബലനാക്കും.

ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ പലരേയും ചതിയ്ക്കുന്ന കാലമാണിത്. പരിചയമില്ലാത്തവരുമായി സൗഹൃദം വയ്ക്കുകയോ അവരെ വിശ്വസിയ്ക്കുകയോ അവര്‍ക്ക് നിങ്ങളുടെ വിവരങ്ങള്‍ കൈമാറുകയോ ചെയ്യരുത്.

വസ്ത്രധാരണം പീഡനങ്ങള്‍ക്കുള്ള പ്രധാന കാരണമല്ല. എങ്കിലും വസ്ത്രധാരണ രീതികള്‍ മറ്റുള്ളവര്‍ക്കുള്ള പ്രോത്സാഹനമായി മാറരുത്.

കരാട്ടെ പോലുള്ള മാര്‍ഷ്യല്‍ ആട്‌സ് പഠിയ്ക്കുന്നതു നല്ലതാണ്. ഇത് ഇത്തരക്കാരെ എതിര്‍ക്കാനുള്ള നല്ലൊരു വഴിയാണ്.

ജീവിതം, സ്പന്ദനം, പള്‍സ്, പെണ്‍കുട്ടി, പീഡനം, സൗഹൃദം, മൊബൈല്‍ ഫോണ്‍

Read more about: pulse സ്പന്ദനം
English summary

Tips To Protect women From Harassment

Here are some tips for women and girls to protect themselves from sexual harassment. Follow these methods and be safe,
Story first published: Friday, December 5, 2014, 12:54 [IST]
X
Desktop Bottom Promotion