For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസ ബഡ്ജറ്റ് താളം തെറ്റാതിരിയ്ക്കാന്‍....

By Super
|

വീട്ടുകാര്യങ്ങള്‍ നല്ലരീതിയില്‍ നടന്നുപോകണമെങ്കില്‍ പ്ലാനിംഗ്‌ കൂടിയേതീരൂ. സാമ്പത്തിക കാര്യങ്ങള്‍ കൃത്യമായ ആസൂത്രണമില്ലെങ്കില്‍ ജീവിതത്തിന് താളംതെറ്റും.

ഒരു വീട്‌ നല്ലരീതിയില്‍ മുന്നോട്ട്‌ പോകുന്നതിന്‌ കുടുംബാംഗങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്‌. വരുമാനത്തില്‍ നിന്ന്‌ ഒരുതുക ഭാവി ആവശ്യങ്ങള്‍ക്കായി മാറ്റി വയ്‌ക്കാന്‍ ആലോചിക്കുമ്പോള്‍ പ്രത്യേകിച്ച്‌. അതിനാല്‍ ഓരോ മാസത്തെയും ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങള്‍ എഴുതിച്ച്‌ അതിനുള്ള തുക മാറ്റിയശേഷം മിച്ചമുള്ള തുക സമ്പാദ്യത്തിലേക്ക്‌ വകയിരുത്തുക. അല്ലെങ്കില്‍ നിങ്ങള്‍ സമ്പാദ്യം തുടങ്ങുന്നതോടൊപ്പം വീട്ടില്‍ പ്രശ്‌നങ്ങളും ആരംഭിക്കും. ബഡ്‌ജറ്റിന്റെ താളംതെറ്റാതിരിക്കാനുള്ള ചില പൊടിക്കൈകള്‍ പരിചയപ്പെടുക.


Money

1. ശമ്പളം എടുക്കുന്നതിന്‌ മുമ്പ്‌ ആമാസം ചെയ്യേണ്ട പ്രധാനകാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. ഭവനവായ്‌പയുടെ തിരിച്ചടവ്‌, മറ്റു നിക്ഷേപ പദ്ധതികള്‍ക്കുള്ള തുക മുതലായവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തുക.

2. ഓരോ മാസവും വരുമാനത്തില്‍ നിന്ന്‌ ചെറിയൊരു തുക (അഞ്ഞൂറ്‌ രൂപയെങ്കിലും) മാറ്റിവയ്‌ക്കുക. പിന്നീട്‌ എന്തെങ്കിലും ആവശ്യം വരുമ്പോള്‍ ഈ തുക നിങ്ങള്‍ക്ക്‌ വലിയ സഹായമായി മാറും.

3. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കുക. അതേസമയം നിങ്ങളുടെ ചെലവുകളെ കുറിച്ച്‌ കൂടി ആലോചിക്കുക.

4. വിപണിയിലെ വാഗ്‌ദാനങ്ങളില്‍ ആകൃഷ്ടനാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും മാത്രം വാങ്ങുക.

5. അവധിക്കാലയാത്രകളും മറ്റും മുന്‍കൂട്ടി തീരുമാനിക്കുക. മാസം തോറും നിശ്ചിതതുക മാറ്റിവച്ച്‌ യാത്രാച്ചെലവിനുള്ള പണം കണ്ടെത്താന്‍ ഇതിലൂടെ കഴിയും. ചെലവ്‌ ചുരുക്കുന്നത്‌ ജീവിതത്തിന്റെ ആസ്വാദ്യതയെ ബാധിക്കില്ലെന്ന്‌ സാരം.

Read more about: pulse സ്പന്ദനം
English summary

Tips To Manage Your Monthly Budget

Here are some tips to manage your monthly budget. Read more to know about,
X
Desktop Bottom Promotion