For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശ ഇന്ത്യാക്കാരുടെ നഷ്ടങ്ങള്‍

By Super
|

മാതൃരാജ്യത്തില്‍ നിന്നകന്ന് മറ്റൊരു രാജ്യത്തില്‍ താമസമുറപ്പിക്കുന്നത് അല്പം പ്രയാസമുള്ള കാര്യമായിരിക്കും. പുതിയ ഭാഷയും, വ്യത്യസ്ഥമായ സംസ്കാരവും, അപരിചിതമായ നിയമങ്ങളും, സാമൂഹികമായ ആദര്‍ശങ്ങളും ബുദ്ധിമുട്ട് സൃഷ്ടിക്കും. പഴയ വീടിന്‍റെ സുഖസൗകര്യങ്ങളും, ചിരപരിചിതമായ വഴികളും സൗമ്യമായ പുഞ്ചിരികളുമെല്ലാം നഷ്ടമാകും.

വിദേശത്ത് വാസമുറപ്പിക്കാനൊരുങ്ങുന്ന ഇന്ത്യാക്കാരനാണ് നിങ്ങളെങ്കില്‍ ഏറെ നഷ്ടങ്ങളും കഷ്ടപ്പാടും നിങ്ങള്‍ക്ക് അനുഭവപ്പെടും. മറ്റൊരു രാജ്യത്തേക്ക് നിങ്ങള്‍ താമസം മാറ്റുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്ന 15 കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. ആള്‍ക്കൂട്ടം

1. ആള്‍ക്കൂട്ടം

1.2 ബില്യണോളം ആളുകളില്‍ നിന്ന് വിട്ടുപോവുകയാണ് നിങ്ങള്‍. ആള്‍ക്കൂട്ടത്തില്‍ സ്വയം നഷ്ടമാവുക എന്ന അനുഭവം എത്രത്തോളം ആശ്ചര്യകരമാണെന്ന് നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടാകും. എന്നാല്‍ നിങ്ങള്‍ യൂറോപ്പിലേക്കാണ് പോകുന്നതെങ്കില്‍ ആദ്യ ദിനത്തില്‍ ഹര്‍ത്താല്‍ പോലെയാണ് അവിടുത്തെ വഴികളിലെ വിജനത നിങ്ങള്‍ക്ക് അനുഭവപ്പെടുക. അല്പസമയത്തിന് ശേഷം അത് ഹര്‍ത്താലല്ല എന്ന് മനസിലാക്കുമ്പോള്‍ കാറുകളുടെ നിലയ്ക്കാത്ത പ്രവാഹത്തില്‍ മനുഷ്യരുടെ മുഖം നേരില്‍ കാണാന്‍ ശ്രമിച്ച് നിരാശരാവുകയും ചെയ്യും.

2. നിത്യജീവിതത്തിലെ ശബ്ദങ്ങള്‍

2. നിത്യജീവിതത്തിലെ ശബ്ദങ്ങള്‍

പച്ചക്കറിക്കച്ചവടക്കാരന്‍റെ വിളിയും, ഇടക്ക് വരുന്ന ചവര്‍ ശേഖരിക്കുന്നയാളുടെ ശബ്ദവും, ഉച്ചയുറക്കത്തിന് ഭംഗം വരുത്തി കടന്നുവരുന്ന മറ്റനേകം ആളുകളുടെ ശബ്ദവും നിങ്ങള്‍ക്ക് ഒരിക്കല്‍ അരോചകമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഓര്‍മ്മയിലുണരും. വേലക്കാരുടെ ശബ്ദവും, വാഹനങ്ങളുടെ ഹോണടിയും, ബ്രേക്ക് ചെയ്യുന്ന ശബ്ദവും, കടന്ന് പോകുന്ന വാഹനങ്ങളില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്ന ഹിറ്റ് ഗാനങ്ങളും, അകലെയാണെങ്കിലും ക്ഷേത്രങ്ങളില്‍ നിന്നുള്ള വ്യക്തമായ മണിയടി ശബ്ദവും എല്ലാം ഒരിക്കല്‍ വെറും ശബ്ദകോലാഹലമായിരുന്നെങ്കില്‍ ഇപ്പോള്‍ ജീവിതത്തിന്‍റെ സ്വരമായി അനുഭവപ്പെടും.

3. മൗനഭഞ്ജനവും പുതിയ സൗഹൃദങ്ങളും

3. മൗനഭഞ്ജനവും പുതിയ സൗഹൃദങ്ങളും

രാവിലെ കണ്ടുമുട്ടുന്ന അപരിചിതനായ ആളുമായോ, വിലയിളവോടെ ഭക്ഷണം നല്കുന്ന, സ്പെഷ്യലുകളും, പ്രത്യേക ദിനങ്ങളില്‍ സൗജന്യമായി മധുരപലഹാരങ്ങളും നല്കുന്ന റസ്റ്റോറന്‍റ് ഉടമയുമായോ, നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയുന്ന സ്ഥിരം ബാര്‍ബറുമായോ സൗഹൃദം സ്ഥാപിക്കുകയെന്നത് ഇന്ത്യയില്‍ വളരെ എളുപ്പമാണ്.

4. കൗതുകം പകരുന്ന ഉത്സവങ്ങള്‍

4. കൗതുകം പകരുന്ന ഉത്സവങ്ങള്‍

എണ്ണത്തില്‍ തെല്ലും കുറവില്ലാത്ത ഉത്സവങ്ങളാല്‍ ഇന്ത്യ സമ്പന്നമാണ്. വിശേഷദിനങ്ങളിലെ കൂടിച്ചേരലുകള്‍ക്ക് തെല്ലും കുറവുണ്ടാകില്ല. നിങ്ങളുടെ പ്രിയപ്പെട്ട മധുരപലഹാരങ്ങളും, അലങ്കരിക്കപ്പെട്ട തെരുവുകളും, തയ്യാറെടുപ്പുകളും, ഷോപ്പിംഗും എല്ലാം നിങ്ങള്‍ക്ക് നഷ്ടമാവുകയാണ്. ഒരു പ്രവര്‍ത്തി ദിനത്തില്‍ കടന്നുവരുന്ന ഹോളി അവധി ദിനത്തിലേതിന് സമാനമായിരിക്കില്ലല്ലോ.

5. തെറ്റുകള്‍ വരുത്തുന്ന ശീലം

5. തെറ്റുകള്‍ വരുത്തുന്ന ശീലം

ഒരു നിയമപുസ്തകം അനുസരിച്ച് ജീവിക്കാന്‍ പഠിക്കുക മാത്രമല്ല ചെറുതും നിരുപദ്രവവുമായ കാര്യങ്ങള്‍ക്ക് വരെ പിഴയൊടുക്കലും സാധാരണമാകും. തുട്ക്കക്കാര്‍ക്ക് ഇത് നിശ്ചയമായും നേരിടേണ്ടി വരും.

6. വേലക്കാര്‍

6. വേലക്കാര്‍

അവധി മുന്‍കൂര്‍ പറയാതിരുന്നതും, തറയില്‍ അവശേഷിക്കുന്ന ചെളിയും തുടങ്ങി എന്തിനും വേലക്കാരിയെ നിങ്ങള്‍ ശകാരിച്ചിരുന്നിരിക്കണം. ഇപ്പോള്‍ നിങ്ങള്‍ക്ക് അവര്‍ അമ്മ കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്തായിരുന്നെന്ന് തോന്നാം. ഇപ്പോള്‍ നിങ്ങള്‍ സ്വയം പൊടി തുടയ്ക്കുകയും, കഴുകുകയും, ഉണക്കുകയും, ഷോപ്പിംഗ് നടത്തുകയും, പാചകം ചെയ്യുകയുമെല്ലാം പതിവായി ചെയ്യേണ്ടി വരും.

7. ആകര്‍ഷകങ്ങളായിരുന്ന ഓട്ടോകളും റിക്ഷകളും

7. ആകര്‍ഷകങ്ങളായിരുന്ന ഓട്ടോകളും റിക്ഷകളും

പ്രവര്‍ത്തിക്കാത്ത മീറ്ററും, നിലവിലുള്ളതില്‍ കൂടുതല്‍ കൂലി ആവശ്യപ്പെടുന്ന ഡ്രൈവര്‍മാരും നിങ്ങള്‍‌ക്കടുത്തേക്ക് വന്നിരുന്നെങ്കിലെന്ന് നിങ്ങള്‍ ആഗ്രഹിച്ച് പോകും. വിദേശ രാജ്യങ്ങളില്‍ മികച്ച റോഡുകളും കൃത്യസമയം പാലിക്കുന്ന ബസ് സര്‍വ്വീസുകളുമുണ്ടെങ്കിലും ഏറെ നടക്കേണ്ടിവരാം. എന്നാല്‍ നിങ്ങള്‍ പരിശീലനം നേടിയ ഒരു ഓട്ടക്കാരനോ, കായിക വിദഗ്ദനോ അല്ലെങ്കില്‍ ഇത് ഇത് വെറുക്കാനാണ് സാധ്യത.

8. സഹായം

8. സഹായം

ഇന്ത്യയില്‍ ഒരു സഹായത്തിനായി അയല്‍ക്കാരനെ സമീപിക്കുന്നതില്‍ അസാധാരണത്വം ഇല്ല. അയല്‍പക്കത്തുള്ളവരുമായുള്ള ബന്ധം വളരുമ്പോള്‍ ചായപ്പൊടി, പഞ്ചസാര, പാല്‍, തൈര്, ഉപ്പ്, വെള്ളം തുടങ്ങിയവയൊക്കെ കടം വാങ്ങും. ഇത് ക്രമേണ ഫോണ്‍ കോളുകളിലേക്ക് വളരും. പരസ്പരം അത്താഴത്തിനും, ഊണിനുമൊക്കെ ക്ഷണിക്കുകയും, ഗ്യാസ് സിലിണ്ടര്‍ കടം വാങ്ങുകയും ചെയ്യുന്നതിലേക്ക് ഈ ബന്ധം പുരോഗമിക്കും.

9. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം

9. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം

വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങളുടെ ഓര്‍മ്മ നിങ്ങളെ വിട്ടുപോകില്ല. അവ തയ്യാറാക്കാനുള്ള ചേരുവകളെല്ലാമുണ്ടെങ്കിലും സ്വന്തം അമ്മയുടെ മാന്ത്രികതയാര്‍ന്ന കൈകളാല്‍ പാചകം ചെയ്ത ആഹാരത്തിന്‍റെ രുചിയും, ഗന്ധവും ഒരിക്കലും സ്വയം പാചകം ചെയ്താല്‍ ലഭിക്കുകയില്ല. അത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നാണെങ്കിലും അത്തരത്തില്‍ തന്നെയാവും.

10. രോഗാവസ്ഥ

10. രോഗാവസ്ഥ

സ്വന്തം വീടും അമ്മയും നഷ്ടബോധമായി തോന്നുന്ന പ്രധാന സാഹചര്യം രോഗങ്ങളുണ്ടാകുമ്പോളാണ്. അത്തരം സാഹചര്യത്തില്‍ അല്പനേരം അമ്മയുടെ മടിയില്‍ തലവെച്ച് കിടക്കുകയോ, അമ്മയുടെ കൈയ്യില്‍ നിന്ന് ഭക്ഷണം കഴിക്കുകയെ ചെയ്താല്‍ അത് നിങ്ങള്‍ക്ക് സുഖം നല്കുമെന്ന് തീര്‍ച്ചയാണ്.

11. പ്ലാനിങ്ങില്ലാത്ത ദിനങ്ങള്‍

11. പ്ലാനിങ്ങില്ലാത്ത ദിനങ്ങള്‍

ജീവിതം ഒരിക്കല്‍ പ്ലാനിങ്ങ് എന്ന വാക്കിനപ്പുറത്തായിരുന്നു. എന്നാലിപ്പോള്‍ നിങ്ങളുടെ അവധി ദിനങ്ങളും, പ്രവൃത്തി ദിനങ്ങളും, ഷോപ്പിംഗും, മീറ്റിങ്ങുകളും, വീട്ടുജോലികളും എല്ലാം കൃത്യമായി പ്ലാന്‍ ചെയ്യുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യേണ്ടി വരും.

12. വിനിമയങ്ങള്‍

12. വിനിമയങ്ങള്‍

നാട്ടില്‍ ജീവിക്കുമ്പോള്‍ കാറോ, പച്ചക്കറിയോ വാങ്ങുമ്പോള്‍ അതിന് വിലപേശല്‍ ഒരു പ്രശ്നമല്ല. എന്നാല്‍ വിദേശത്ത് ജീവിക്കുമ്പോള്‍ ഇതില്‍ വിട്ടുവീഴ്ച ആവശ്യമായി വരും. എല്ലാത്തിനും നിശ്ചിതമായ വില പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. അവയ്ക്ക് ഡിസ്കൗണ്ട് ആവശ്യപ്പെട്ടാല്‍ നിരാകരിക്കുന്ന ഒരു നോട്ടമോ നിര്‍വ്വികാരമായ ഒരു ചിരിയോ മാത്രമാവും മറുപടി. എന്നാല്‍ ഇന്ത്യയില്‍ നന്നായി വിലപേശല്‍ അറിയാവുന്നവര്‍ക്ക് കൊടുക്കുന്ന വിലയില്‍ ലാഭമുണ്ടാക്കാനാവും.

13. ദൈനംദിന ജീവിതത്തിലെ സാഹസികതകള്‍

13. ദൈനംദിന ജീവിതത്തിലെ സാഹസികതകള്‍

ഇന്ത്യയില്‍ എല്ലായ്പോഴും അനേകം പ്രശ്നങ്ങള്‍ ചുറ്റുപാടുകളില്‍ അനുഭവിക്കാനാകുമെങ്കിലും അത് രസകവും വര്‍ണ്ണാഭവുമാണ്. നിയമങ്ങളും നിയന്ത്രണങ്ങളും പൗരന്മാരുടെ സഹകരണവും ധാരണാശക്തിയും വഴി ഒരു പരിധി വരെ നടപ്പാകുന്നുവെങ്കിലും ആഹ്ലാദകരമായ അനുഭവങ്ങള്‍ അസ്വസ്ഥകരമായവയെ അതിജീവിക്കുന്നവ തന്നെയാണ്.

14. ഇന്ത്യ

14. ഇന്ത്യ

പാക്കിസ്ഥാന്‍ ക്രിക്കറ്റ് - ക്രിക്കറ്റ് കളിയുടെ ആവേശം അനുഭവിച്ചറിയാന്‍ സ്റ്റേഡിയത്തിലായിരിക്കണം എ്ന്നില്ല. ഇന്ത്യ-പാക്കിസ്ഥാന്‍ മാച്ച് സമയത്ത് രാജ്യമെങ്ങും രാജ്യത്തിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കും. സ്വാതന്ത്ര്യദിനത്തേക്കാള്‍ ദേശീയബോധം ഉണര്‍ത്തുന്നത് ഈ സമയമായിരിക്കും.

15. ആരോഗ്യരംഗം

15. ആരോഗ്യരംഗം

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡോക്ടറെ സന്ദര്‍ശിക്കുന്നത് ഓര്‍മ്മക്കായി കുറിച്ചിടേണ്ടി വരും. കാരണം അത് അപൂര്‍വ്വമായി സംഭവിക്കുന്നതാണ്. ഉദാഹരണത്തിന് സ്വീഡനില്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ തന്‍റെ ഗര്‍ഭകാലഘട്ടത്തില്‍ ഒരു ഗൈനക്കോളജിസ്റ്റിനെയോ മറ്റൊരു ഡോക്ടറേയോ ഇക്കാര്യത്തിനായി സന്ദര്‍ശിക്കേണ്ടതായി വരില്ല. കാരണം പരിശീലനം നേടിയ നഴ്സുമാര്‍ ഇത് കൈകകാര്യം ചെയ്തുകൊള്ളും. എന്നാല്‍ ഇന്ത്യക്കാരെ സംബന്ധിച്ച് ഉറക്കത്തില്‍ രണ്ട തവണ കൂര്‍ക്കം വലിച്ചാലുടന്‍ ഇ.എന്‍.ടി സ്പെഷ്യലിസ്റ്റിനെ കാണാന്‍ പോകുന്നതാണല്ലോ ശീലം.

സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam

Read more about: pulse സ്പന്ദനം
English summary

Things You Will Miss In A Foreign Country

It's hard to adjust to a foreign land and start a new life amidst different culture, new language and unfamiliar rules and social norms. 
X
Desktop Bottom Promotion