For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതെല്ലാം അച്ഛനമ്മമാരെ വിഷമിപ്പിയ്ക്കും

|

മാതാപിതാഗുരുദൈവമെന്ന് ആര്‍ഷഭാരതസംസ്‌കാരം പറയും. എന്നാല്‍ ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ പലരും ശ്രദ്ധിയ്ക്കാറുമില്ല.

ഒരാളുടെ ജീവിതത്തില്‍ മാതാപിതാക്കളോടുള്ള കടപ്പാട് വലുതാണ്. കുഞ്ഞായിരിയ്ക്കുമ്പോള്‍ മുതല്‍ മുതിര്‍ന്ന വ്യക്തിയാകുമ്പോള്‍ വരെ ഓരോ ഘട്ടത്തിലും ഇവര്‍ നിങ്ങള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്നു.

ചിലപ്പോള്‍ നമ്മുടെ ചില പ്രവൃത്തികള്‍ മാതാപിതാക്കളെ വിഷമിപ്പിയ്ക്കും. പ്രത്യേകിച്ച് മുതിര്‍ന്നു കഴിയുമ്പോള്‍. ഇവയെന്തൊക്കെയെന്നു നോക്കൂ,

കള്ളം

കള്ളം

കള്ളം പറയുന്നത് മാതാപിതാക്കളെ മുറിവേല്‍പ്പിയ്ക്കുന്ന ഒന്നാണ്. കള്ളം പറഞ്ഞ് അവര്‍ വിശ്വസിയ്ക്കുകയും പിന്നീട് ഇത് കള്ളമാണെന്ന് മനസിലാക്കുമ്പോഴും.

വഴിതെറ്റിപ്പോകുന്നത്

വഴിതെറ്റിപ്പോകുന്നത്

മക്കള്‍ വഴിതെറ്റിപ്പോകുന്നത് ഏതു മാതാപിതാക്കളേയും കഠിനമായി വിഷമിപ്പിയ്ക്കുന്ന ഒന്നാണ്.

എതിര്‍ത്തു പറയുക

എതിര്‍ത്തു പറയുക

മാതാപിതാക്കളോട് എതിര്‍ത്തു പറയുക, തര്‍്ക്കിക്കുക, കാര്‍ക്കശ്യത്തോടെ സംസാരിയ്ക്കുക എന്നിവയെല്ലാം ഇവരെ മുറിപ്പെടുത്തുന്ന കാര്യങ്ങളാണ്.

പ്രകടനം

പ്രകടനം

ഏതു കാര്യത്തിലാണെങ്കിലും നിങ്ങളുടെ നല്ല പ്രകടനം അവര്‍ ആഗ്രഹിയ്ക്കും. ഇത് പഠനത്തിലാണെങ്കിലും ജോലിയിലാണെങ്കിലും. ഇത് നടക്കാതെ വന്നാല്‍ അവര്‍ക്ക് വിഷമം തോന്നുന്നത് സ്വാഭാവികം.

പഴി

പഴി

പല കാര്യങ്ങള്‍ക്കും മാതാപിതാക്കളെ പഴി പറയുന്നവരുണ്ട്. ഇത് ഇവരെ മുറിപ്പെടുത്തുന്ന മറ്റൊന്നാണ്.

ബഹുമാനം

ബഹുമാനം

മക്കളില്‍ നിന്നും മാതാപിതാക്കന്മാര്‍ ബഹുമാനം അര്‍ഹിയ്ക്കുന്നു. അവരിത് ആഗ്രഹിയ്ക്കുകയും ചെയ്യും. ഇതില്ലാത്തത് അവരെ വേദനിപ്പിയ്ക്കും.

വിവാഹത്തിനു ശേഷം

വിവാഹത്തിനു ശേഷം

വിവാഹത്തിനു ശേഷം പലരും മാതാപിതാക്കളെ രണ്ടാംസ്ഥാനത്തേയ്ക്കു തഴയുന്നു. ഇത് അവരെ മുറിവേല്‍പ്പിയ്ക്കുന്ന മറ്റൊരു കാര്യമാണ്.

അവഗണന

അവഗണന

അവര്‍ക്ക് ആവശ്യമുള്ള സമയത്ത് നിങ്ങള്‍ അവരെ സഹായിക്കാതെ അവഗണിയ്ക്കുന്നതാണ് മറ്റൊന്ന്.

Read more about: pulse സ്പന്ദനം
English summary

Things That Hurt Your Parents

This article looks at 8 things we do that can hurt your parents. It is essential that you know these things that hurt your parents and refrain from doing them.
Story first published: Friday, July 11, 2014, 13:31 [IST]
X
Desktop Bottom Promotion