For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകപ്രസിദ്ധ ആത്മീയ വചനങ്ങള്‍

By VIJI JOSEPH
|

സമാധാനത്തിനും സന്തോഷത്തിനും പ്രാമുഖ്യം നല്കുന്ന ആത്മീയ വചനങ്ങള്‍ നിരവധിയുണ്ട്. ആത്മീയവചനങ്ങള്‍ പൊതുവെ ദൈര്‍ഘ്യം കുറവുള്ളവയാണെങ്കിലും വലിയ ആശയങ്ങളാണ് ഇവ ഉള്‍ക്കൊള്ളുക. ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടിനും, ആശയത്തിനും അനുസരിച്ച് വ്യത്യസ്ഥമായ രീതിയിലാവും ഇവയുടെ സത്ത സ്വീകരിക്കപ്പെടുക. ജീവിതത്തില്‍ പിന്തുടരാന്‍ യോഗ്യമായവയാണ് ഈ ആത്മീയ വചനങ്ങള്‍. ലോകത്തെ നിങ്ങള്‍ നോക്കിക്കാണുന്ന രീതി വേറിട്ടതാക്കാന്‍ ഇവ സഹായിക്കും. മതചിന്തകള്‍ക്കതീതമായ ആശയമാണ് ഈ വചനങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്. ഒരു വലിയ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാനാവുന്നതിനേക്കാള്‍ ആശയസമ്പുഷ്ടമായിരിക്കുകയും ചെയ്യും ഈ വചനങ്ങള്‍.

The Most Popular Spiritual Quotes

നിങ്ങളുടെ ജീവിതത്തെ പ്രശസ്തമായ ആത്മീയ വചനങ്ങള്‍ എങ്ങനെ സ്വാധീനിക്കും എന്ന് അറിയണമെങ്കില്‍, അവ ഇടക്കിടെ കാണാനാവുന്നവിധത്തില്‍ എവിടെയങ്കിലും രേഖപ്പെടുത്തി വെയ്ക്കുക. ഇത് മൊബൈലിലെ സ്ക്രീന്‍ സേവറോ, കംപ്യൂട്ടറിലെ ഡെസ്ക്ടോപ്പ് വാള്‍പേപ്പറോ ആകാം. അല്ലെങ്കില്‍ ഒരു കടലാസില്‍ എഴുതി ചുമരില്‍ ശരിക്ക് കാണത്തക്ക വിധത്തില്‍ പതിക്കാം. അത്തരത്തില്‍, രാവിലെ ഉണര്‍ന്ന് വരുമ്പോഴേ നിങ്ങള്‍ക്ക് അവ കാണാനാകും. ഈ വചനങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ഉറപ്പിക്കുക. ജീവിതത്തെ സ്വാധീനിക്കാന്‍ യോഗ്യമായ ചില ആത്മീയ വചനങ്ങളെ ഇവിടെ പരിചയപ്പെടാം.

ദൈവങ്ങളെ പ്രീതിപ്പെടുത്തുവാന്‍

''ക്ഷേത്രങ്ങളുടെ ആവശ്യമില്ല, സങ്കീര്‍ണ്ണമായ തത്വശാസ്ത്രങ്ങളുടെ ആവശ്യമില്ല. എന്‍റെ തലച്ചോറും, മനസുമാണ് എന്‍റെ ക്ഷേത്രങ്ങള്‍, ദയയാണ് എന്‍റെ തത്വശാസ്ത്രം''

ലോകപ്രസിദ്ധമായ ആത്മീയ വചനങ്ങളിലൂടെ കടന്ന് പോയാല്‍ അവയില്‍ മുന്‍ നിരയിലുള്ളതാവും ഇത്. ദലൈലാമ 14 ന്‍റെ വചനമാണിത്. ഉള്‍ക്കരുത്തിന് പ്രാധാന്യം നല്കുന്ന ഈ വചനം കരുണപ്രവൃത്തികള്‍ ചെയ്യാന്‍ നമുക്ക് പ്രേരണയാകും.

'' സമാധാനം ഉള്ളില്‍ നിന്നാണ് വരുന്നത്, അത് പുറമേ നിന്ന് പ്രതീക്ഷിക്കരുത്''

ബുദ്ധന്‍റെ പ്രശസ്തമായ ഒരു വാക്യമാണിത്. നമ്മള്‍ നമ്മുടെ സല്‍പ്രവൃത്തികളില്‍ നിന്ന് സമാധാനം കണ്ടെത്തണമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ചുറ്റുപാടുമുള്ള ലോകത്തില്‍ നിന്ന് സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നതിനപ്പുറം, സ്വന്തം ഉള്ളില്‍ നിന്ന് അത് കണ്ടെത്തുകയാ​ണ് വേണ്ടത്.

''ആത്മീയതയുടെ ആത്യന്തിക ലക്ഷ്യം അച്ചടക്കമാണ്. മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് പകരം നമ്മളെ തന്നെ വിലയിരുത്തുകയും, വിമര്‍ശിക്കുകയുമാണ് ചെയ്യേണ്ടത്''

ദലൈലാമ 14 ന്‍റെ പ്രശസ്തമായ ഒരു വചനമാണിത്. അത്മീയ അച്ചടക്കത്തിന്‍റെ പ്രാധാന്യം വെളിവാക്കുന്നതാണ് ഈ വചനം. ഏറ്റവും പ്രശസ്തമായ ആത്മീയ വചനങ്ങള്‍ക്കിടയിലാണ് ഈ വാക്യത്തിന്‍റെ സ്ഥാനം.

''ദൈവം നമ്മുടെ പക്ഷത്താണോ എന്നത് എന്‍റെ വിഷയമല്ല, എന്‍റെ പ്രധാന വിഷയം ദൈവത്തിന്‍റെ പക്ഷത്ത് നില്‍ക്കുക എന്നതാണ്. ദൈവം എപ്പോഴും ശരിയുടെ പക്ഷത്താണ്''

മാനവരാശിക്ക് അബ്രാഹം ലിങ്കണ്‍ നല്കിയ ഒരു പ്രമുഖ വചനമാണിത്. ദൈവം എപ്പോഴും ശരിയുടെ പക്ഷത്താണ് എന്നതാണ് ഈ വാക്യം ഊന്നിപ്പറയുന്നത്. ദൈവത്തിന്‍റെ പക്ഷത്തേക്ക് പോകലാണ് എപ്പോഴും ശരിയായ നടപടി.

''ഏറ്റവും പാഴായിപ്പോയ ദിവസങ്ങളെന്നത് ചിരിക്കാത്ത ദിവസങ്ങളാണ്''

പ്രശസ്ത അമേരിക്കന്‍ ചിത്രകാരനും, കവിയുമായ എഡ്വാര്‍ഡ് എസ്റ്റിന്‍ പറഞ്ഞ വാക്യമാണിത്. സന്തുഷ്ടമായിരിക്കുക എന്നത് ജീവിതത്തില്‍ എത്രത്തോളം പ്രധാനമാണ് എന്ന ആശയമാണ് ഇത് വെളിവാക്കുന്നത്.

''നമ്മുടെ സൃഷ്ടാവായ ദൈവം, നമ്മുടെ മനസിലും വ്യക്തത്വത്തിലുമാണ് സൂക്ഷിക്കപ്പെടുന്നത്. ഏറ്റവും സമര്‍ത്ഥമായ കഴിവും, ശക്തിയുമാണിത്. ഈ ശക്തികളെ പോഷിപ്പിക്കാന്‍ പ്രാര്‍ത്ഥന സഹായിക്കും''

വാക്കുകളുടെ ശക്തി തന്‍റെ വാക്യങ്ങളിലൂടെ പുറത്തറിയിക്കുന്നതില്‍ പ്രഗത്ഭനായ എ.പി.ജെ അബ്ദുള്‍ കലാം പറഞ്ഞ പ്രശസ്തമായ വചനമാണിത്. നമ്മുടെ ഉള്ളിലുള്ള ആന്തരിക ശക്തിയാണ് ദൈവം എന്നാണ് അദ്ദേഹം ഈ വാക്യത്തിലൂടെ സൂചിപ്പിക്കുന്നത്.

'' ഭൂതകാലത്തില്‍ തങ്ങരുത്,ഭാവികാലം സ്വപ്നം കാണരുത്, ഇന്നില്‍ മനസ് കേന്ദ്രീകരിക്കുക''

ശ്രീബുദ്ധന്‍റെ പ്രശസ്തമായ ആത്മീയ വചനമാണിത്. ജീവിതം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആസ്വദിക്കാന്‍ ഈ വാക്യം സഹായിക്കും. വര്‍ത്തമാനകാലത്തിന്‍റെ അനുഭവത്തില്‍ ജീവിതം ആസ്വദിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഈ വചനം പ്രകടമാക്കുന്നത്.

Read more about: pulse സ്പന്ദനം
English summary

The Most Popular Spiritual Quotes

There are many spiritual quotes that give importance to peace and happiness. Spiritual quotes are generally short sentences.
Story first published: Saturday, January 11, 2014, 16:01 [IST]
X
Desktop Bottom Promotion