For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ ശരിയ്‌ക്കും ബാംഗ്ലൂരുകാരായോ?

|

ഗാര്‍ഡന്‍ സിറ്റിയെന്ന വിശേഷണം ബാംഗ്ലൂരിനുള്ളതാണ്‌. ഇതിനു പുറമെ ഇന്ത്യയിലെ സിലിക്കണ്‍വാലിയെന്നും ബാംഗ്ലൂര്‍ അറിയപ്പെടുന്നുണ്ട്‌.

ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ നിന്നുള്ള വരെ ഇവിടെ കാണാമെന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഇരുകൈകളും നീട്ടി സ്വീകരിയ്‌ക്കുകയും ഇവര്‍ക്ക്‌ ഉപജീവനമാര്‍ഗം കാണിച്ചു കൊടുക്കുകയും ചെയ്‌ത മഹാനഗരമാണിത്‌.

വിദേശത്തും ഇന്ത്യന്‍ സ്റ്റുപ്പിഡിറ്റികള്‍വിദേശത്തും ഇന്ത്യന്‍ സ്റ്റുപ്പിഡിറ്റികള്‍

ബാംഗ്ലൂരില്‍ എത്തുന്ന പലരും ഇവിടെത്തന്നെ സ്ഥിരതാമസാക്കാറാണ്‌ പതിവ്‌.

നിങ്ങള്‍ ബാംഗ്ലൂരുകാരെങ്കില്‍, ബാംഗ്ലൂരുകാരായി മാറിയെങ്കില്‍, താഴെപ്പറയുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക്‌ ബാധകമായിരിയ്‌ക്കും.

ഗതാഗതക്കുരുക്ക്‌

ഗതാഗതക്കുരുക്ക്‌

ബാംഗ്ലൂരിന്റെ ഏറ്റവും വലിയ ശാപമാണ്‌ ഗതാഗതക്കുരുക്ക്‌. നിങ്ങളുടെ ദിവസം തുടങ്ങുന്നതും അവസാനിയ്‌ക്കുന്നതുമെല്ലാം വാഹനക്കുരുക്കിലായിരിയ്‌ക്കും.

കാലാവസ്ഥ

കാലാവസ്ഥ

പണ്ടത്തെ ഗുണമില്ലെങ്കിലും ഇപ്പോഴും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ബാംഗ്ലൂരിലെ കാലാവസ്ഥ നല്ലതാണ്‌. അധികം ചൂടില്ലാത്ത കാലാവസ്ഥയെന്നു പറയാം. ഇതെക്കുറിച്ച്‌ മറ്റു സംസ്ഥാനങ്ങളിലുള്ളവരോട്‌ നിങ്ങള്‍ പറയുകയും ചെയ്യും.

വില പേശാന്‍

വില പേശാന്‍

ബാംഗ്ലൂരിലെങ്കില്‍ ഓട്ടോക്കാരോട്‌ നിങ്ങള്‍ വില പേശാന്‍ പഠിച്ചിരിയ്‌ക്കും. കാരണം ഇരട്ടിയും അതിലേറെയും ചാര്‍ജ്‌ ചോദിയ്‌ക്കുന്നതവരാണ്‌ ഇവര്‍. വിലപേശാതെ ഓട്ടോയില്‍ യാത്ര ചെയ്‌താല്‍ കീശ ചോരുമെന്നര്‍ത്ഥം.

റോഡുകള്‍

റോഡുകള്‍

ബാംഗ്ലൂരിലെ റോഡുകള്‍ എത്ര പരിചയമുള്ളവരെങ്കിലും ആരെയും ചിന്താക്കുഴപ്പത്തിലാക്കും. കാരണം ആഴ്‌ച തോറും വ്യത്യാസങ്ങള്‍ വരുന്ന റോഡുകളും സ്ഥലങ്ങളുമാണിവിടെയുള്ളത്‌.

കോള്‍ഡ്‌, ഡസ്‌റ്റ്‌ അലര്‍ജി

കോള്‍ഡ്‌, ഡസ്‌റ്റ്‌ അലര്‍ജി

കോള്‍ഡ്‌, ഡസ്‌റ്റ്‌ അലര്‍ജി എന്നിവ ബാംഗ്ലൂരില്‍ താമസിയ്‌ക്കുന്ന പലരുടേയും പ്രശ്‌നമാണ്‌.

മഴ

മഴ

നിനച്ചിരിയ്‌ക്കാതെ പെയ്യുന്ന മഴയാണ്‌ ബാഗ്ലൂരിന്റെ മറ്റൊരു പ്രത്യേകത. പെട്ടെന്നു പെയ്‌തൊഴിയും, ചിലപ്പോള്‍ ഒരു സ്ഥലത്തു പെയ്‌താലും കുറച്ചപ്പുറത്തുള്ള സ്ഥലത്തു പെയ്യണമെന്നില്ല.

ബാംഗ്ലൂര്‍ ജീവിതം

ബാംഗ്ലൂര്‍ ജീവിതം

ബാംഗ്ലൂര്‍ ജീവിതം പരിചയപ്പെട്ടു കഴിഞ്ഞവര്‍ക്ക്‌ മറ്റു സ്ഥലങ്ങളില്‍ താമസിയ്‌ക്കുകയെന്നത്‌ അത്ര സ്വീകാര്യമായ കാര്യമാവില്ല.

ഇലയിലുള്ള ഭക്ഷണം

ഇലയിലുള്ള ഭക്ഷണം

ബാംഗ്ലൂരില്‍ ചിലയിടത്തെങ്കിലും ഇലയിലുള്ള ഭക്ഷണം ലഭ്യമാണ്‌. മലയാളികള്‍ക്ക്‌ ഇത്‌ പുതുമയല്ലെങ്കിലും നോര്‍ത്തില്‍ നിന്നുള്ളവര്‍ക്ക്‌ ഇത്‌ പുതുമയുള്ള ഒന്നു തന്നെ. ഇതെക്കുറിച്ചു നിങ്ങള്‍ സംസാരിയ്‌ക്കുകയും ചെയ്യും.

English summary

Signs That You Belong To Bangalore

Here are unmistakable signs that you belong to Bangalore, or at least your heart does!
Story first published: Thursday, July 31, 2014, 12:06 [IST]
X
Desktop Bottom Promotion