For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്പലമണികള്‍ മുഴങ്ങുമ്പോള്‍...

|

ക്ഷേത്രത്തില്‍ മണിയടിയ്ക്കുന്നത് ഒരു പരമ്പരാഗത ആചാരമാണ്. കേരളത്തിലൊഴികെ പുറംനാടുകളില്‍ ക്ഷേത്രദര്‍ശനത്തിനു വരുന്നവര്‍ മണിയടിച്ചു തൊഴും.

ദൈവത്തെ മണിയടിയ്ക്കുന്നു എന്നു തമാശ പറയുമ്പോഴും ഇതിന് പുറകിലും ശാസ്ത്രീയ വിശദീകരണമുണ്ടെന്നതാണു വാസ്തവം.

അമ്പലമണികള്‍ നിര്‍മിച്ചിരിയ്ക്കുന്നത് വിവിധതരം ലോഹങ്ങള്‍ കൊണ്ടാണ്. സിങ്ക്, കാഡ്മിയം, ലെഡ്, കോപ്പര്‍, നിക്കല്‍, ക്രോമിയം, മഗ്നീഷ്യം എന്നിവയാണിവ. കൃത്യമായ അനുപാതത്തിലാണ് ഇവയുണ്ടാക്കിയിരിയ്ക്കുന്നതും.

Temple Bells

ഇത്തരം ലോഹങ്ങള്‍ വ്യത്യസ്ത ശബ്ദമാണ് പുറപ്പെടുവിയ്ക്കുന്നത്. ഈ ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയ മണി ശബ്ദിയ്ക്കുമ്പോള്‍ ഇതുണ്ടാക്കുന്ന പ്രകമ്പനം ഏഴു സെക്കന്റോളം നീണ്ടു നില്‍ക്കുന്നു. ഇത് ശരീരത്തിന്റെ ഏഴു ചക്രങ്ങളെ സ്വാധീനിയ്ക്കുന്നു. ഇത് തലച്ചോറില്‍ ഒരു പ്രത്യേക അവസ്ഥ സൃഷ്ടിയ്ക്കുന്നു. നമുക്ക് സ്വച്ഛതയും ശാന്തിയും ലഭിയ്ക്കുന്ന ഒരു പ്രത്യേക പ്രതീതിയുണ്ടാവുകയും ചെയ്യുന്നു.

അമ്പലമണികളുടെ പ്രകമ്പനം ഒരാളുടെ മനസിലെ എല്ലാതരം നെഗറ്റീവ് എനര്‍ജിയേയും അകറ്റുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇത് സ്വച്ഛന്ദമായ മനസോടെ ദൈവത്തോടു പ്രാര്‍ത്ഥിയ്ക്കുവാനുള്ള അവസരമൊരുക്കുന്നു. ഇതിനായാണ് ക്ഷേത്രങ്ങളില്‍ തൊഴാനെത്തുന്നവര്‍ ആദ്യം തന്നെ മണിയടിയ്ക്കുന്നത്.

English summary

Significance Of Temple Bells

Let us find out the significance of the temple bells. There are many such daily rituals of worship which we follow but we do not know the meaning or significance of such worships,
Story first published: Wednesday, April 23, 2014, 14:51 [IST]
X
Desktop Bottom Promotion