For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖം പറയും നിങ്ങളുടെ സ്വഭാവം!

By Super
|

ഇന്‍റര്‍നെറ്റില്‍ ഈ അടുത്ത ദിവസങ്ങളില്‍ തരംഗമായ ഒരു വാര്‍ത്തയുണ്ട്. ജപ്പാനിലെ ഒരു വ്യക്തിസ്വഭാവ പരിശോധനാ രീതിയെക്കുറിച്ചാണിത്. ഒരാളുടെ നഖങ്ങള്‍ അയാളുടെ വ്യക്തിത്വം വെളിപ്പെടുത്തുമെന്നതാണ് ഇതിന്‍റെ ആശയം. നീണ്ട നഖങ്ങള്‍ ക്രിയാത്മകതയെയും, ചതുരാകൃതിയിലുള്ളവ മനോധൈര്യത്തെയും കാണിക്കുമെന്ന് പറയുന്ന ഈ രീതിയില്‍ മറ്റ് ആറ് തരത്തിലുള്ള വ്യക്തിത്വങ്ങളെ കൂടി പരാമര്‍ശിക്കുന്നുണ്ട്.

നഖങ്ങള്‍ നമ്മുടെ ആരോഗ്യാവസ്ഥയെ പ്രതിഫലിപ്പിക്കും എന്നത് എല്ലാവര്‍ക്കും തന്നെ അറിയാവുന്ന കാര്യമാണ്. പോഷകക്കുറവും, ആരോഗ്യപ്രശ്നങ്ങളും ആദ്യം പ്രതിഫലിക്കുക നഖങ്ങളിലാവും. എന്നാല്‍ വ്യക്തിത്വം എങ്ങനെ ഇതില്‍ പ്രതിഫലിക്കും? നഖങ്ങള്‍ നോക്കിയുള്ള പ്രവചനം രസകരമാണെങ്കിലും യാഥാര്‍ത്ഥ്യമെന്ന് തെളിയിക്കാന്‍ സാധിക്കുന്നതല്ല.

പലതരം നഖങ്ങളും അവയുടെ പ്രത്യേകതകളുമാണ് ഇവിടെ പറയുന്നത്. ജാതകമെന്ന പോലെ ഇതും പരിഗണിക്കാവുന്നതാണ്.

1. കുത്തനെ നീണ്ട നഖങ്ങള്‍

1. കുത്തനെ നീണ്ട നഖങ്ങള്‍

നിങ്ങള്‍ ലഘു സമചിത്തനായ ഒരു കാല്‍പനികനാണ്. നിങ്ങളുടെ വലത് വശത്തെ തലച്ചോര്‍ കൂടുതല്‍ വികസിച്ചതാവും. ഉയര്‍ന്ന ഭാവനയുള്ള ആളുമാകും നിങ്ങള്‍. ക്രിയാത്മകതയും അതീവശ്രദ്ധയുമുള്ള ആളാണെങ്കിലും ചുറ്റുപാടുകള്‍ നിങ്ങളെ വേഗത്തില്‍ ആശങ്കയിലാഴ്ത്തുകയും വേഗത്തില്‍ ചതിക്കപ്പെടുകയും ചെയ്യും. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് അല്പം മുന്‍കരുതല്‍ ആവശ്യമാണ്. ഇടത് വശത്തെ തലച്ചോര്‍ കൂടുതല്‍ ഉപയോഗിക്കുന്നവരുമായി ഇടപെടുമ്പോള്‍ മറ്റുള്ളവരെ മനസിലാക്കാന്‍ പ്രയാസം തോന്നുകയും വേര്‍പിരിയലില്‍ അവസാനിക്കുകയും ചെയ്യും.

2. വിശാലമായ വശങ്ങളുള്ള നഖം

2. വിശാലമായ വശങ്ങളുള്ള നഖം

നിങ്ങള്‍ ചെറിയതോതില്‍ സമചിത്തനായ സൈദ്ധാന്തികവാദിയാണ്. നിങ്ങളുടെ തലച്ചോറിന്‍റെ ഇടത് ഭാഗം കൂടുതല്‍ വികസിച്ചനിലയിലാവും. നല്ല വാക്ചാതുരിയുള്ള ആളായിരിക്കും നിങ്ങള്‍. ചിന്തിക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായി സംസാരിക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാവും. അത് വഴി നിങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും, നേര്‍വഴിയില്‍ സഞ്ചരിക്കുന്ന ആളാണെന്നും ആളുകള്‍ കരുതും. എന്നാല്‍ പെട്ടന്ന് തന്നെ അസഹിഷ്ണുത പ്രകടിപ്പിക്കുകയും, വേഗത്തില്‍ സമചിത്തത നഷ്ടമാകുന്ന ആളുമാകും നിങ്ങള്‍. ഇക്കാരണത്താല്‍ തന്നെ സ്വയം ചില അതിരുകള്‍ വയ്ക്കുന്നത് നല്ലതാണ്. തലച്ചോറില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളേക്കാള്‍ ഹൃദയത്തില്‍ നിന്ന് വരുന്ന നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്ന വലത് വശത്തെ തലച്ചോര്‍ വികസിച്ചവരുമായി നിങ്ങള്‍ക്ക് എളുപ്പത്തില്‍ ബന്ധം സാധ്യമാകില്ല.

3. വൃത്താകൃതി അല്ലെങ്കില്‍ മുട്ടയുടെ ആകൃതിയുള്ള നഖം

3. വൃത്താകൃതി അല്ലെങ്കില്‍ മുട്ടയുടെ ആകൃതിയുള്ള നഖം

നിങ്ങളൊരു സമാധാന പ്രേമിയും ഭാഗ്യാന്വേഷിയും, സന്തോഷചിത്തനുമായ ആളുമായിരിക്കും നിങ്ങള്‍. കാര്യങ്ങള്‍ സ്വന്തം രീതിയില്‍ ചെയ്യുന്നതാവും നിങ്ങളുടെ ശീലം. സാമൂഹികമായി ഏറെ ഇടപഴകുന്ന സ്വഭാവമുള്ള ഇത്തരത്തില്‍ പെട്ടവര്‍ ചുറ്റുപാടുകളില്‍ ഒരു പ്രശ്നമുണ്ടായാല്‍ ആദ്യം മധ്യസ്ഥതയുമായെത്തുന്നവരായിരിക്കും. നിരവധിയാളുകള്‍ നിങ്ങളുടെ വ്യക്തിത്വം ഇഷ്ടപ്പെടുമെങ്കിലും ചിലരെങ്കിലും നിങ്ങളൊരു ഗൗരവ സമീപനം ഇല്ലാത്തയാളാണെന്ന് കരുതുന്നുണ്ടാവും. അതിനാല്‍ അക്കാര്യത്തില്‍ ശ്രദ്ധ നല്കേണ്ടതുണ്ട്. മറ്റു തരക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ എല്ലാത്തരത്തില്‍ പെട്ടവരുമായും നല്ല ബന്ധം ഉണ്ടാക്കുന്നവരായിരിക്കും ഈ വിഭാഗക്കാര്‍.

4. ചതുരാകൃതിയുള്ള നഖം

4. ചതുരാകൃതിയുള്ള നഖം

നിങ്ങള്‍ ഗൗരവവും, കാര്‍ക്കശ്യവുമുള്ള ആളാണ്. സ്ഥിരോത്സാഹവും, തന്‍റേടവുമുള്ള ആളായിരിക്കും ചതുരാകൃതിയുള്ള നഖമുള്ളവര്‍. നിരവധി പുരുഷന്മാര്‍ ഇത്തരത്തില്‍ പെട്ടവരായിരിക്കും. ഗൗരവമാര്‍ന്ന സമീപനം നല്ലതാണെങ്കിലും കടുംപിടുത്തവും, വഴക്കമില്ലായ്മയും വിലയേറിയ ഒരു രത്നത്തിലെ വിള്ളല്‍ പോലെ അനുഭവപ്പെടും. നിങ്ങളുടെ കാര്‍ക്കശ്യം കുറയ്ക്കുകയും കൂടുതല്‍ വിധേയത്വം കൊണ്ടുവരുകയും ചെയ്യുന്നത് ഗുണകരമാകും.

5. മുക്കോണാകൃതി അല്ലെങ്കില്‍ തലകീഴായ മുക്കോണ്‍

5. മുക്കോണാകൃതി അല്ലെങ്കില്‍ തലകീഴായ മുക്കോണ്‍

പെട്ടന്ന് പ്രതികരിക്കുന്ന ബുദ്ധിശാലി. പുതിയ ആശയങ്ങളുടെ ഉറവിടമായിരിക്കും നിങ്ങള്‍. മറ്റുള്ളവര്‍ ശ്രദ്ധിക്കാത്ത ചെറിയ വസ്തുതകള്‍ പോലും ഇത്തരക്കാര്‍ ശ്രദ്ധിക്കും. വിപരീതമായ കോണാകൃതിയുള്ള നഖങ്ങളുള്ളവര്‍ അല്പം വിഷമം പിടിച്ച സ്വഭാവക്കാരും, നേരെയുള്ള നഖങ്ങളുള്ളവര്‍ കൂടുതല്‍ വേഗത്തില്‍ പ്രതികരണ സ്വഭാവമുള്ളവരും ചുറ്റുപാടുമുള്ള വിവേകരഹിതരായ ആളുകളെ സഹിക്കാന്‍ കഴിവില്ലാത്തവരുമാണ്. സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നവരുമായി പൊരുത്തപ്പെടാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കില്ല.

6. ബദാം രൂപത്തിലുള്ള നഖം

6. ബദാം രൂപത്തിലുള്ള നഖം

വിശ്വസ്ഥരും സത്യന്ധരുമായ ആളുകളാവും ഇത്തരം നഖമുള്ളവര്‍. വ്യക്തമായ സങ്കല്പങ്ങളുള്ള ഇത്തരക്കാര്‍ ദയയും, ആത്മാര്‍ത്ഥതയുമുള്ളവരാകും. അങ്ങേയറ്റം മര്യാദയും നിഷ്കളങ്കത്വവുമുള്ള ഇവര്‍ക്ക് പക്ഷേ സഹിഷ്ണുത കുറവായിരിക്കും. തങ്ങള്‍ക്ക് താല്പര്യമില്ലാത്ത കാര്യങ്ങള്‍ കണ്ടാല്‍ ഇവര്‍ വേഗത്തില്‍ കോപാകുലരാകും. നിങ്ങള്‍ക്ക് ഇത്തരത്തില്‍ കോപം തോന്നിയാല്‍ അല്പസമയം മാറിനിന്ന് സമചിത്തത വീണ്ടെടുക്കുക.

7. വാള്‍ രൂപത്തിലുള്ള നഖം

7. വാള്‍ രൂപത്തിലുള്ള നഖം

നിങ്ങള്‍ ഉല്‍ക്കര്‍ഷേഛയുള്ള ആദര്‍ശവാദിയാണ്. കഠിനമായി ജോലി ചെയ്യാനും, ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും ശ്രമിക്കുന്ന ആളാണ് നിങ്ങള്‍. ഒരു കാര്യം ഇഷ്ടമല്ലെങ്കില്‍ പോലും ആദര്‍ശങ്ങള്‍ മുന്‍ നിര്‍ത്തി നിങ്ങള്‍ പ്രവര്‍ത്തിക്കും. നിങ്ങളുമായി ചേര്‍ച്ചയില്ലാത്തവരുമായും ഏറെ ലാഘവത്വത്തോടെ പെരുമാറുന്നവരുമായും യോജിക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരുമായി ചേര്‍ന്ന് ജോലി ചെയ്യുന്നതില്‍ മികവ് വര്‍ദ്ധിപ്പിക്കാനാവും.

Read more about: pulse സ്പന്ദനം
English summary

Shape Of Your Nails Reveal What Type of Person Your Are

Here are all the different nail shapes linked with characteristics—you can see each personality description further down the page: Now, we do know that your health can be reflected in your nails—it’s the first place nutritional deficiencies and other health issues can show up.
X
Desktop Bottom Promotion