For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഇന്ത്യന്‍ പുരുഷന്റെ വിലാപങ്ങള്‍!!

|

ഇന്ത്യയില്‍ പുരുഷ സ്ത്രീ സമത്വമെന്നത് കടലാസില്‍ മാത്രമൊതുങ്ങുന്നുവെന്നാണ് വയ്പ്. സ്ത്രീകളേക്കാള്‍ ഇന്ത്യന്‍ സമൂഹത്തില്‍ പുരുഷനാണ് പ്രസക്തി കൂടുതലെന്നും പറയുന്നു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിയുന്നുണ്ട്. പീഡനങ്ങള്‍ വര്‍ദ്ധിച്ചതോടെ ഒരു സ്ത്രീ അല്ലെങ്കില്‍ പെണ്‍കുട്ടി ഒരു പുരുഷനെ കൈ ചൂണ്ടി ഇവന്‍ പീഡിപ്പിച്ചുവെന്നു കള്ളം പറഞ്ഞാലും അവന്‍ പെട്ടു. ജോലിസ്ഥലങ്ങളില്‍ വരെ ഈ ഭയം കാരണം സ്ത്രീകളുടെ സകല ഉപദ്രവങ്ങളും സഹിച്ചു മൗനമായി ജോലി ചെയ്യുന്ന പുരുഷന്മാരുണ്ട്.

ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളെക്കുറിച്ചല്ലേ എപ്പോഴും പറയാറ്. ഇന്ത്യന്‍ പുരുഷന്‍ അനുഭവിയ്ക്കുന്ന, ഇവന്‍ സഹിയ്‌ക്കേണ്ടി വരുന്ന കാര്യങ്ങളെക്കുറിച്ചറിയേണ്ടേ,

Man Crying

ഇന്ത്യന്‍ പുരുഷന്‍ എന്നാല്‍ റേപ്പ് ചെയ്യുന്നവര്‍ എന്ന പേരു വീണു കഴിഞ്ഞു. ഇന്ത്യയിലെ പുരുഷന്മാരുടെ സ്ത്രീകളോടുള്ള സമീപനം ശരിയല്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇതുകൊണ്ടു തന്നെ ബസില്‍ പോലും സ്ത്രീകളുടെ ഭാഗത്ത് അബദ്ധത്തില്‍ പെട്ടു പോയാല്‍ കഴിഞ്ഞു, ചീത്ത കേള്‍ക്കേണ്ടി വരും. ചിലര്‍ കാരണം എല്ലാവര്‍ക്കും ചീത്തപ്പേര.

കുടുംബത്തില്‍ ഭാര്യയെ തല്ലുന്നവര്‍ ഇന്ത്യന്‍ ഭര്‍ത്താക്കന്മാര്‍ എന്നൊരു പൊതുധാരണയുമുണ്ട്. മറിച്ചുള്ള കാഴ്ചകള്‍ ആരും കാണാറില്ല.

വിവാഹത്തിനു മുന്‍പ് പുരുഷന്മാര്‍ പ്രാപ്തിയുള്ളവരാകണം. പണമുണ്ടാക്കല്‍, കുടുംബം നോക്കല്‍ എന്നീ ഉത്തരവാദിത്വങ്ങള്‍ മിക്കവാറും പുരുഷന്റെ ചുമലിലാണ്.

വിവാഹം കഴിയ്ക്കുന്ന സ്ത്രീയ്ക്കു ജോലിയില്ലെങ്കിലും കുഴപ്പമില്ല, എന്നാല്‍ പണിയില്ലാത്ത പുരുഷന് പെണ്ണു കിട്ടാന്‍ കഷ്ടം.

കണ്ണീര്‍ വന്നാലും സങ്കടം വന്നാലുമൊന്നും ഇവര്‍ കരയരുത്. കരഞ്ഞുപോയാലോ, പെണ്ണുങ്ങളെപ്പോലെയെന്ന പേരു വീഴും. ഇത്തരം വികാരപ്രകടനങ്ങളൊക്കെ അംഗീകരിച്ചു കൊടുത്തിരിയ്ക്കുന്നത് സ്ത്രീ വര്‍ഗത്തിനാണ്.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: pulse സ്പന്ദനം
English summary

Sad Struggles Of An Indian Men

Take a look at these struggles faced by almost every good Indian man:
X
Desktop Bottom Promotion