For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളുടെ സീരിയല്‍ ഭ്രമത്തിനു പുറകില്‍

|

ഭൂരിഭാഗവും ടിവി ചാനലുകള്‍ നില നിന്നു പോകുന്നത് സീരിയലുകളും ഇവ കാണുന്ന സ്ത്രീകളും കാരണമാണെന്നു പറയാം. സ്ത്രീകളെ മിക്കവാറും പുരുഷന്മാര്‍ ഇക്കാര്യം പറഞ്ഞ് പരിഹസിയ്ക്കാറുമുണ്ട്, ഒരു വിഭാഗം പുരുഷന്മാരും സീരിയിലുകള്‍ കാണാറുണ്ടെങ്കില്‍ പോലും.

മണ്ടത്തരങ്ങള്‍ നിറഞ്ഞ, അവിശ്വസനീയമായ കഥകള്‍ പറയുന്ന സീരിയലുകളോട് സ്ത്രീകള്‍ക്കിത്ര ഭ്രമം തോന്നാന്‍ കാരണങ്ങളെന്താണെന്നു ചിന്തിയ്ക്കുന്ന പുരുഷന്മാരുമുണ്ട്.

Serial1

സ്ത്രീകള്‍ക്കു പൊതുവെ ആഭരണ, വസ്ത്രക്കമ്പമേറും. സീരിയലിലെ സ്ത്രീ കഥാപാത്രങ്ങള്‍ മിക്കവാറും മോഹിപ്പിയ്ക്കുന്ന വസ്ത്രാഭരണങ്ങളോടു കൂടി വരുന്നവരാണ്. ഇതു കാണുവാന്‍ സീരിയലുകള്‍ ഒരു വഴിയാണ്.

ശ്രദ്ധിച്ചിട്ടുണ്ടോ, മിക്കവാറും സീരിയലുകള്‍ അമ്മായിയമ്മ-മരുമകള്‍ വിഷയമാകും കൈകാര്യം ചെയ്യുക. ഒന്നില്‍ സ്‌നേഹമെങ്കില്‍ മറ്റൊന്നില്‍ വെറുപ്പ്. ഇത് സ്ത്രീകള്‍ തങ്ങളുടെ ജീവിതവുമായി താരതമ്യപ്പെടുത്താന്‍ ആഗ്രഹിക്കും. ചില സ്ത്രീകളുടെ ജീവിതത്തിലെങ്കിലും ഇത്തരം അമ്മായിയമ്മ-മരുമകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. തങ്ങളുടെ അനുഭവങ്ങള്‍ വിഡ്ഢിപ്പെട്ടിയിലൂടെ കാണുന്ന്ത് ഇവര്‍ക്കൊരു രസമാണ്.

Serial 2

സീരിയലുകള്‍ സമയം കൊല്ലാനായി കാണുന്നവരുണ്ട്. മിക്കവാറും വീട്ടമ്മമാരാണ് സമയം പോകാന്‍ ഈ വഴി തേടുന്നത്. കണ്ടുതുടങ്ങിയാല്‍ പിന്നെ ലഹരിയായി മാറുന്നവയാണ് ഇത്തരം സീരിയലുകള്‍. വീണ്ടും കാണാന്‍ താല്‍പര്യം തോന്നും.

Read more about: pulse സ്പന്ദനം
English summary

Reasons Why Women Like Serials

Usually women are said to be serial fans. Here are some reasons why women show serial love,
Story first published: Friday, December 19, 2014, 14:06 [IST]
X
Desktop Bottom Promotion