For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ വേണ്ട, കാരണവുമുണ്ട്!!

|

ഒരു ദാമ്പത്യത്തില്‍ കുട്ടികള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ദാമ്പത്യം പൂര്‍ണമാകണമെങ്കില്‍ കുട്ടികള്‍ വേണമെന്നു കരുതുന്നവരാണ് ഏറെപ്പേരും.

എന്നാല്‍ അപൂര്‍വം ചിലരുമുണ്ട്, തങ്ങളുടെ ദാമ്പത്യത്തില്‍ അല്ലെങ്കില്‍ ബന്ധത്തില്‍ കുട്ടികള്‍ വേണ്ടെന്നു തീരുമാനിയ്ക്കുന്നവര്‍. കേള്‍ക്കുന്നവരില്‍ ആശ്ചര്യമുണ്ടാക്കുമെങ്കിലും ചിലപ്പോള്‍ ഇവര്‍ക്കു പറയാന്‍ ചില കാരണങ്ങളുണ്ടാകും.

ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,

പണം

പണം

കുട്ടികളുണ്ടായാല്‍ ചെലവു കൂടുമെന്ന കാര്യം വാസ്തവം തന്നെ. പണം ലാഭിയ്ക്കാന്‍ ചിലര്‍ ഇത്തരം തീരുമാനമെടുക്കും.

സമയം

സമയം

മാതാപിതാക്കളുടെ ഭൂരിഭാഗം സമയവും കുട്ടികള്‍ കവര്‍ന്നെടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട്. തങ്ങള്‍ക്കു വേണ്ട സമയം ലാഭിയ്ക്കാനും പലരും ഇത്തരത്തില്‍ തീരുമാനമെടുക്കും.

കരിയര്‍

കരിയര്‍

കരിയറിന് മറ്റേതിനേക്കാളും പ്രാധാന്യം കൊടുക്കുന്നവരുണ്ട്. ഇത്തരത്തിലുള്ളവര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ഇ്ത്തരത്തിലെ തീരുമാനമെടുക്കും.

ഉറക്കം

ഉറക്കം

ബാലിശമെന്നു തോന്നുമെങ്കിലും ഉറക്കത്തെ പ്രണയിക്കുന്നവരുണ്ട്. കുട്ടികള്‍ അല്‍പകാലത്തേയ്‌ക്കെങ്കിലും ഉറക്കം കെടുത്തുകയും ചെയ്യും. ഈ കാരണം കൊണ്ടും കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്നവരുണ്ട്.

സോഷ്യല്‍ ലൈഫ്

സോഷ്യല്‍ ലൈഫ്

സോഷ്യല്‍ ലൈഫ് പലര്‍ക്കും ഏറെ പ്രധാനമാണ്. ഇത്തരം സ്വാതന്ത്ര്യങ്ങള്‍ നഷ്ടപ്പെടാതിരിയ്ക്കാനും തടസപ്പെടാതിരിയ്ക്കാനും കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്നവരും കുറവല്ല.

യാത്രങ്ങള്‍

യാത്രങ്ങള്‍

എന്തിലുമേറെ യാത്രങ്ങള്‍ സ്‌നേഹിയ്ക്കുന്നവരുണ്ട്. ഇത്തരക്കാര്‍ക്കും ചിലപ്പോള്‍ കുട്ടികള്‍ തടസമാകും.

പരസ്പര സ്‌നേഹം

പരസ്പര സ്‌നേഹം

തങ്ങളുടെ പരസ്പര സ്‌നേഹം കുറയാതിരിയ്ക്കണമെന്ന കാരണം പറഞ്ഞ് കുട്ടികളെ വേണ്ടെന്നു വയ്ക്കുന്ന ദമ്പതിമാരും കുറവല്ല. സ്‌നേഹം പങ്കു വയ്ക്കപ്പെടരുതെന്നാണ് കാരണം പറയുക.

ഉത്തരവാദിത്വം

ഉത്തരവാദിത്വം

വലിയ ഉത്തരവാദിത്വമെന്നു പറഞ്ഞ് കുഞ്ഞുങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്.

സൗന്ദര്യം

സൗന്ദര്യം

ചില സ്ത്രീകള്‍ സൗന്ദര്യം നഷ്ടപ്പെടുമെന്ന കാരണവും പറഞ്ഞും കുഞ്ഞുങ്ങളെ വേണ്ടെന്നു വയ്ക്കാറുണ്ട്.

Read more about: pulse kid കുട്ടി
English summary

Reasons For Not Having Kids

It is not that a marriage without a child cannot survive. There are many couples who are very happy without having kids. That is why; you need to analyse the reasons to not have kids before you take the plunge into parenthood.
Story first published: Wednesday, August 6, 2014, 13:32 [IST]
X
Desktop Bottom Promotion