For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില ഇന്ത്യന്‍ അന്ധവിശ്വാസങ്ങള്‍!!

|

വികസിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യയെങ്കിലും അന്ധവിശ്വാസങ്ങള്‍ക്ക് പഞ്ഞമില്ലാത്തൊരു രാജ്യം കൂടിയാണിത്. വിവിധ തരം മതങ്ങളും ആചാരങ്ങളുമുള്ള ഇന്ത്യയില്‍ ഏതു മതവിഭാഗമായാലും പ്രത്യേക തരം വിശ്വാസങ്ങള്‍ കാണാന്‍ കഴിയുകയും ചെയ്യും.

ചില ഇന്ത്യന്‍ അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയ അടിസ്ഥാനങ്ങള്‍ കണ്ടെത്തുവാന്‍ സാധിയ്ക്കും. ചിലവയ്ക്കാകട്ടെ, യാതൊരു അടിസ്ഥാനങ്ങളുമുണ്ടായിരിയ്ക്കുകയുമില്ല,

ദൈവങ്ങളെ പ്രീതിപ്പെടുത്തുവാന്‍ദൈവങ്ങളെ പ്രീതിപ്പെടുത്തുവാന്‍

ചില അന്ധവിശ്വാസങ്ങള്‍ നമുക്കു ഗുണം ചെയ്യുമ്പോള്‍ മറ്റു ചിലത് ദോഷം വരുത്തുകയും ചെയ്യും.

ഇന്ത്യയിലെ ഇത്തരം ചില അന്ധ വിശ്വാസങ്ങളെക്കുറിച്ചറിയൂ,

 ഒറ്റരൂപാ

ഒറ്റരൂപാ

ദക്ഷിണ കൊടുക്കുന്നത് പല മതങ്ങളിലും പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. ഇവിടെയാണ് ഒറ്റരൂപാ നാണയത്തിന് പ്രസക്തിയേറുന്നത്. കൊടുക്കുന്ന സംഖ്യ ഒറ്റസംഖ്യയാകുന്നത് നല്ലതാണെന്നാണ് വിശ്വാസം. ഇതാണ് 101 രൂപയ്ക്കും 501 രൂപയ്ക്കുമെല്ലാം മഹത്തം വരുന്നതിനു കാരണവും.

ചെറുനാരങ്ങയും മുളകും

ചെറുനാരങ്ങയും മുളകും

കേരളത്തിനു പുറത്തുള്ള പല സംസ്ഥാനങ്ങളിലും വീടിനു പുറത്ത് ചെറുനാരങ്ങയും മുളകും കെട്ടിത്തൂക്കിയിട്ടിരിയ്ക്കുന്ന കാണാം. ഏഴ് മുളകും ഒരു ചെറുനാരങ്ങയുമെന്നതാണ് പലപ്പോഴും ഇതിന്റെ കണക്ക്. ഇത് ഭാഗ്യം കൊണ്ടുവരുമെന്നാണ് കരുതുന്നത്.

കരിമ്പൂച്ച

കരിമ്പൂച്ച

കരിമ്പൂച്ച വഴി കുറുകെ കടക്കുന്നത് ദോഷകരമാണെന്നതാണ് മറ്റൊരു ഇന്ത്യന്‍ അന്ധവിശ്വാസം. പ്രത്യേകിച്ച് നല്ല കാര്യങ്ങള്‍ക്കു പോകുമ്പോള്‍.

ശനിയാഴ്ച

ശനിയാഴ്ച

ശനിയാഴ്ച നല്ല കാര്യങ്ങള്‍ക്ക് നല്ലതല്ലെന്നതാണ് മറ്റൊരു അന്ധവിശ്വാസം. ശനിയാഴ്ച ശനി ദേവനുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ശനി ദോഷങ്ങള്‍ വരുത്തുമെന്ന വിശ്വാസമാണ് ശനിയാഴ്ച ദോഷകരമാണെന്നു കരുതുവാനുള്ള ഒരു കാരണവും.

കണ്ണു പറ്റുക

കണ്ണു പറ്റുക

കണ്ണു പറ്റുകയെന്നൊരു പ്രയോഗവും ഒരു ഇന്ത്യന്‍ അന്ധവിശ്വാസം തന്നെയാണെന്നു പറയാം. ഇതിനായി ഉഴിഞ്ഞിടുക, മരത്തില്‍ തൊടുക തുടങ്ങിയ പല പ്രതിവിധികളുമുണ്ട്.

ആലില

ആലില

ആലിലയെ കേരളത്തിലെ പല ക്ഷേത്രങ്ങളിലും ആരാധിയ്ക്കുമെങ്കിലും പലരും ആലിലയില്‍ ദോഷാത്മാക്കള്‍ വസിയ്ക്കുന്നുണ്ടെന്നു വിശ്വസിയ്ക്കുന്നവരാണ്. ഈ മരം ധാരാളം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറപ്പെടുവിയ്ക്കുന്ന ഒന്നാണ്. ഇത് ശ്വസിയ്ക്കുന്നതു നല്ലതല്ലെന്നതാണ് ഇത്തരം വിശ്വാസത്തിനു പുറകിലുള്ള സത്യം.

നഖം

നഖം

ആഴ്ചയിലെ ചില ദിവസങ്ങളില്‍ നഖം വെട്ടുന്നതും രാത്രി നഖം വെട്ടുന്നതുമെല്ലാം നല്ലതല്ലെന്നും വിശ്വാസങ്ങളുണ്ട്. ഇതും ശാസ്ത്രീയ വിശദീകരണങ്ങള്‍ നല്‍കാത്ത അന്ധവിശ്വാസമാണെന്നു തന്നെ പറയാം.

ആര്‍ത്തവദിനങ്ങളില്‍

ആര്‍ത്തവദിനങ്ങളില്‍

ആര്‍ത്തവദിനങ്ങളില്‍ സ്ത്രീകള്‍ അടുക്കളയില്‍ നിന്നും ശുഭകാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന വിശ്വാസവും പഴയകാലം മുതലേയുള്ളതാണ്. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് വിശ്രമം ആവശ്യമാണെന്നതാണ് അടുക്കളയില്‍ നിന്നും ഇവരെ മാറ്റി നിര്‍ത്തണമെന്നു പറയുവാനുള്ള കാരണം.

സൂര്യഗ്രഹണസമയത്ത്

സൂര്യഗ്രഹണസമയത്ത്

സൂര്യഗ്രഹണസമയത്ത് ശുഭകാര്യങ്ങള്‍ ചെയ്യരുതെന്ന വിശ്വാസവും പലയിടത്തും സാധാരണമാണ്. ഇൗ സമയത്ത് ഭക്ഷണങ്ങള്‍ കഴിയ്ക്കരുതെന്നും പുറത്തിറങ്ങരുതെന്നുമൊക്കെ വിശ്വാസങ്ങളുമുണ്ട്. ഈ സമയത്ത് അന്തരീക്ഷത്തില്‍ വിഷാംശമുണ്ടാകുമെന്നതാണ് ഇത്തരം വിശ്വാസങ്ങള്‍ക്കു പുറകില്‍.

വിധവകള്‍

വിധവകള്‍

വിധവകള്‍ ആഭരണങ്ങളും പൊട്ടും ധരിയ്ക്കരുത്, ശുഭകാര്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കരുത് തുടങ്ങിയ വിശ്വാസങ്ങളും പതിവാണ്. ഇതും പുരാതനകാലം മുതലുള്ള അന്ധവിശ്വാസമാണെന്നു പറയാം.

English summary

Popular Indian Superstitions

India has always been a land of superstitious people. There are some popular superstitions in India, Know most common Indian superstitions,
X
Desktop Bottom Promotion