For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മക്കളെ നിരീക്ഷിക്കാന്‍ ഫെയ്‌സ്ബുക്കും

By Super
|

ഒരാളെ കുറിച്ച്‌ നിങ്ങള്‍ക്ക്‌ കൂടുതലായി അറിയണമെന്നുണ്ട്‌. പലവഴിക്ക്‌ അന്വേഷിച്ചിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. അടുത്ത്‌ നിങ്ങള്‍ എന്തായിരിക്കും ചെയ്യുക? ഫെയ്‌സ്‌ബുക്കിലൊരു സെര്‍ച്ച്‌, അല്ലേ? ഓരോ ദിവസം കഴിയുന്തോറും നമ്മുടെയൊക്കെ ജീവിതത്തില്‍ ഫെയ്‌സ്‌ബുക്കിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുകയാണ്‌. അതുപോലെ തന്നെയാണ്‌ ഫെയ്‌സ്‌ബുക്ക്‌ ഉപയോഗിക്കുന്നവരുടെ എണ്ണവും.

ആദ്യകാലത്ത്‌ ഒരു പ്രത്യേക പ്രായത്തിലുള്ളവരായിരുന്നു ഫെയ്‌സ്‌ബുക്ക്‌ ഉപയോക്താക്കളില്‍ അധികവും. എന്നാല്‍ ഇന്ന്‌ അതൊക്കെ പഴങ്കഥയായി മാറിയിരിക്കുന്നു. ഇപ്പോള്‍ പ്രായഭേദമന്യേ എല്ലാവരും ഫെയ്‌സ്‌ബുക്കില്‍ സജീവമാണ്‌. മക്കളുടെ മേല്‍ ഒരു കണ്ണുവയ്‌ക്കാന്‍ ഫെയ്‌സ്‌ബുക്കില്‍ ചേരുന്ന രക്ഷിതാക്കളും കുറവല്ല.

നിങ്ങളുടെ അച്ഛനും അമ്മയും ഫെയ്‌സ്‌ബുക്ക്‌ ഉപയോഗിക്കുന്നുണ്ടോ? ഒരു ദിവസം ഫെയ്‌സ്‌ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ ഫ്രണ്ട്‌സ്‌ റിക്വസ്റ്റ്‌ കണ്ടാല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? എന്തായാലും അത്തരമൊരു സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കുക. അധികം വൈകാതെ നിങ്ങള്‍ക്ക്‌ ഇത്തരമൊരു റിക്വസ്റ്റ്‌ പ്രതീക്ഷിക്കാം. ഈ പ്രായത്തില്‍ അച്ഛനും അമ്മയ്‌ക്കും എന്തിന്റെ കുഴപ്പമാണെന്ന്‌ ചിന്തിക്കാന്‍ വരട്ടെ. സൗഹൃദം സ്ഥാപിക്കാനോ ഫോട്ടോ പോസ്‌റ്റ്‌ ചെയ്യാനോ ഒന്നുമല്ല ഫെയ്‌സ്‌ബുക്കില്‍ ചേര്‍ന്നിരിക്കുന്നത്‌. നിങ്ങളെ നിരീക്ഷിക്കുക തന്നെയാണ്‌ അവരുടെ ലക്ഷ്യം.

* ഫെയ്‌സ്‌ബുക്ക്‌ ഉപയോഗിക്കുന്ന അച്ഛനമ്മമാരില്‍ അധികവും മക്കളെ ഫ്രണ്ട്‌സ്‌ ആക്കുന്നു.

* ആഴ്‌ചയില്‍ ഒരിക്കലെങ്കിലും അവര്‍ മക്കളുടെ പ്രൊഫൈല്‍ സന്ദര്‍ശിച്ചിരിക്കും.

* മക്കളുടെ ഫെയ്‌സ്‌ബുക്ക്‌ സ്റ്റാറ്റസും മാതാപിതാക്കള്‍ പരിശോധിക്കും. അവരുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാനാവും.

* മക്കള്‍ ടാഗ്‌ ചെയ്യുന്ന ഫോട്ടോകള്‍ കാണാന്‍ അച്ഛനമ്മമാര്‍ക്ക്‌ താത്‌പര്യമുണ്ടാകും.

* മക്കളുടെ ഫോട്ടോകള്‍ക്ക്‌ മാതാപിതാക്കള്‍ കമന്റടിക്കും. മറ്റുള്ളവര്‍ക്ക്‌ വളരെ വിചിത്രമായി തോന്നുന്ന ഫോട്ടോകളാണെങ്കില്‍ പോലും ഈ കമന്റുകള്‍ പ്രതീക്ഷിക്കാം.

മക്കളെ കുറിച്ചുള്ള വേവലാതി കൊണ്ടാണ്‌ അച്ഛനമ്മമാര്‍ ഇതൊക്കെ ചെയ്യുന്നതെന്ന്‌ പറഞ്ഞുകൊള്ളട്ടെ. മക്കളുടെ പോസ്‌റ്റുകളില്‍ കാര്യമായ കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ അവര്‍ക്ക്‌ കുറച്ച്‌ സ്വാതന്ത്ര്യം നല്‍കാം. ഇടയ്‌ക്കിടെ നിരീക്ഷണവും തുടരുക, കാര്യങ്ങള്‍ നന്നായി മുന്നോട്ട്‌ പൊയ്‌ക്കൊള്ളും. കര്‍ശന നിരീക്ഷണം പതിവാക്കുന്നത്‌ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ടെന്ന്‌ ഓര്‍ക്കുക.

English summary

Parents Switching To Facebook To Keep Track of Children

Parents join Facebook not to socialize or have fun by posting status and photos. Instead, they are there to keep an eye on their children.
X
Desktop Bottom Promotion