For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന്‍ വ്രതം മതാചാരം മാത്രമല്ല...

|

റംസാന്‍ വ്രതം ഇസ്ലാമിന് ഏറെ പ്രധാനമാണ്. സൂര്യോദത്തിനു മുന്‍പും സൂര്യാസ്തമയത്തിനു ശേഷവും മാത്രം ഭക്ഷണം കഴിയ്ക്കുന്ന രീതിയിലുള്ള വ്രതാനുഷ്ഠാനം.

മതപരമായ ചടങ്ങാണ് റംസാന്‍ വ്രതം. എന്നാല്‍ ഇതിനു പുറകില്‍ മതപരമല്ലാത്ത ചില കാരണങ്ങളുമുണ്ട്. റംസാന്‍ വ്രതം നോല്‍ക്കുന്നതിന്റെ മതപരമല്ലാത്ത ചില കാരണങ്ങളെക്കുറിച്ചറിയൂ,

 നല്ല ഭക്ഷണക്രമം

നല്ല ഭക്ഷണക്രമം

നല്ല ഭക്ഷണക്രമമെന്ന രീതിയാണ് റംസാന്‍ കാലത്ത് പിന്‍തുടരുന്നത്. അമിത ഭക്ഷണവും ഇടയ്ക്കിടെയുള്ള വറുത്ത സാധനങ്ങളുടെ കൊറിയ്ക്കലുമെല്ലാം തടയുന്ന ഭക്ഷണക്രമം. ഇത് വയറിനും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.

സഹാനുഭൂതി

സഹാനുഭൂതി

ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത പട്ടിണിപ്പാവങ്ങള്‍ ഈ ഭൂമിയിലുണ്ട്. ഇവരോടുള്ള സഹാനുഭൂതി പ്രകടിപ്പിയ്ക്കുകയെന്ന ഉദ്ദേശ്യവും റംസാന്‍ വ്രതത്തിനുണ്ട്.

ദുശീലങ്ങള്‍

ദുശീലങ്ങള്‍

റംസാന്‍ കാലത്ത് മദ്യപാനം, പുകവലി തുടങ്ങിയ യാതൊരു ദുശീലങ്ങളും പാടില്ലെന്നാണ് ചിട്ട. ദുശീലങ്ങള്‍ ഒഴിവാക്കുകയെന്ന ഒരു ലക്ഷ്യം കൂടിയുണ്ട്.

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന കേവലമൊരു മതാചാരം മാത്രമല്ല. മനസിന് ശാന്തിയും സമാധാനവും നല്‍കുന്ന ഒന്നു കൂടിയാണ്. റംസാന്‍ കാലത്ത് പ്രാര്‍ത്ഥന നിര്‍ബന്ധവുമാണ്.

ദാനം

ദാനം

ദാനം ചെയ്യുകയെന്ന സത്കര്‍മവും റംസാന്‍ വ്രതാനുഷ്ഠാനത്തോട് അനുബന്ധമായുള്ള ഒന്നാണ്.

അച്ചടക്കം

അച്ചടക്കം

റംസാന്‍ വ്രതം കൃത്യസമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ പാലിക്കാനുള്ളതു കൂടിയാണ്. ജീവിതത്തിന് ഈ സമയത്തെങ്കിലും ചിട്ടയും അച്ചടക്കവും ലഭിയ്ക്കും.

ശരി

ശരി

ശരിയുടെ പാത മനുഷ്യനു കാണിച്ചു കൊടുക്കുന്ന മഹത്തായ കര്‍മവും റംസാന്‍ വ്രതത്തോടു കൂടിയുള്ളത്.

English summary

Non Religious Reasons Behind Ramzan Fasting

Here are 8 mostly non-religious yet religious reasons why people fast during the months of Ramzan. Let us take a look,
Story first published: Tuesday, July 15, 2014, 12:53 [IST]
X
Desktop Bottom Promotion