For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈന്‍ ടേസ്റ്റിംഗ് പഠിക്കാം

By VIJI JOSEPH
|

വൈന്‍ ടേസ്റ്റിംഗ് എന്നത് ഒരു കലയാണ്. അത് പഠിച്ചെടുക്കാന്‍ അല്പം സമയമെടുക്കും. എന്നാല്‍ മിക്കയാളുകള്‍ക്കും അക്കാര്യത്തെക്കുറിച്ച് അറിവില്ലാതെ തന്നെ വൈന്‍ കുടിക്കാറുണ്ട്. എന്നാല്‍ വേഗത്തില്‍ തന്നെ ഈ വിദ്യ സ്വായത്തമാക്കാനാവും.

സാരിയില്‍ നിന്നും കടമെടുക്കുമ്പോള്‍....

എന്നാല്‍ മറ്റൊരു കാര്യം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാവും മറ്റുള്ളവരുടെ അഭപ്രായത്തേക്കാള്‍ പ്രധാനമെന്നതാണ്. കോഴിയിറച്ചിയും വെള്ള വൈനും ഇഷ്ടപ്പെടുന്നയാളാണ് നിങ്ങളെങ്കില്‍ അതില്‍ യാതൊരു പ്രശ്നവുമില്ല. ആരെങ്കിലും അഭിപ്രായം നല്ലത് പറഞ്ഞു എന്ന് കരുതി നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തത് കഴിക്കേണ്ടതില്ല.

How to Taste Wine – Wine Tasting Tips

സമയമെടുത്ത് പഠിക്കേണ്ട ഒരു കലയാണ് വൈന്‍ ടേസ്റ്റിംഗ്. എന്നാല്‍ പെട്ടന്നൊരവസരത്തിലേക്ക് വേഗം തന്നെ ഇത് പഠിച്ചെടുക്കാനാവും.

1. വൈനിന്‍റെ ഗുണനിലവാരം മനസിലാക്കാനുള്ള പ്രധാന അടയാളമാണ് നിറം. റെഡ് വൈന് കാലപ്പഴക്കം കൊണ്ട് നിറം കുറയും. അവയ്ക്ക് പഴക്കമേറുമ്പോള്‍ രുചിയും കൂടും. എന്നാല്‍ വെള്ള വൈന്‍ പഴക്കം ചെല്ലുന്തോറും മോശമാവും.

2. വൈന്‍ കുടിക്കുമ്പോള്‍ അതിന്‍റേതായ ശൈലിയും വേണം. അതിന് ഗ്ലാസ്സിന്‍റെ തണ്ടില്‍ പിടിക്കുക. ഗ്ലാസ്സ് കൈകൊണ്ട് പൊതിഞ്ഞ് പിടിക്കുന്നത് വൈന്‍ ചൂടാകാനും രുചി മാറ്റത്തിനും വരെ കാരണവുമാകും. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

3. വൈന്‍ കുടിക്കുന്നതിന് മുമ്പ് വൈന്‍ഗ്ലാസ്സ് ചുഴറ്റുന്നത് അതിന്‍റെ രുചി വര്‍ദ്ധിപ്പിക്കും. വൈനിന്‍റെ സുഗന്ധം ആസ്വദിക്കാനും ഇതുവഴി സാധിക്കും. വൈനിന്‍റെ ഗന്ധം ആസ്വദിക്കാന്‍ ആവശ്യത്തിന് സമയമെടുക്കുമ്പോള്‍‌ വൈനിന്‍റെ രുചി ആസ്വദിക്കാനായി നിങ്ങളുടെ രസമുകുളങ്ങളും തയ്യാറെടുക്കും.

4. രണ്ട് തരത്തില്‍ നിങ്ങള്‍ക്ക് വൈനിന്‍റെ സുഗന്ധം നുകരാം. വേഗത്തില്‍ ഒന്ന് സുഗന്ധം നുകര്‍ന്ന് ചാരിയിരുന്ന് ആ ഗന്ധം ആസ്വദിക്കാം. തുടര്‍ന്ന് അല്പം ദീര്‍ഘമായി ഒരുതവണ കൂടി ഗന്ധം നുകരുക. തുടര്‍ന്ന് ഒരു തവണ വൈന്‍ കുടിക്കാം. അല്ലെങ്കില്‍ ആഴത്തില്‍ ഒന്ന് ഗന്ധം നുകരുക.

സാധാരണയായി ഇവ വ്യക്തികളുടെ താല്പര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അനുയോജ്യമായ രീതി തെരഞ്ഞെടുക്കാം. എന്നാല്‍ ഗന്ധം ഒന്ന് ആഴത്തില്‍ നുകരാതെ നേരിട്ട് ഏത് തരം വൈനായാലും കുടിക്കരുത്.

5. വൈന്‍ ആദ്യതവണ കുടിച്ചാല്‍ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കാനായി അത് വായിലിട്ട് ചുഴറ്റുക. നാവിനടിയിലും ഒരു രസമുകുളമുണ്ടെന്ന് ഓര്‍മ്മിക്കുക.

6. നിങ്ങള്‍ ആദ്യം കവിള്‍ക്കൊള്ളുന്ന വൈന്‍ രസമുകുളങ്ങളെ ഉണര്‍ത്തുകയും സ്വീകരിക്കാന്‍ തയ്യാറാവുകയും ചെയ്യും. വായില്‍ ചുഴറ്റിയ ശേഷം അല്പം വായു ഉള്ളിലെടുക്കുക. ഇത്തരത്തില്‍ വൈനിന്‍റെ രുചി മനസിലാക്കാം. ഉദാഹരണത്തിന് വൈന്‍ മൃദുലമോ കടുത്തതോയൊക്കെയാവാം. അടുത്തതായി കുടിക്കുന്നതിന് മുമ്പ് രുചി അടുത്തറിയുക. എത്രത്തോളം സമയം വൈന്‍ നിങ്ങള്‍ വായില്‍ക്കൊണ്ടിരിക്കും?. സുഖകരമായ ഒരനുഭവമായിരിക്കും ഇത്.

വൈന്‍ ടേസ്റ്റിംഗ് എന്നത് വ്യക്തിപരമായ ഒരനുഭവമാണ്. അതിന് നിശ്ചിതമായ നിയമങ്ങളോ ശൈലികളോ ഇല്ല. അതൊക്കെ നമുക്ക് അക്കാര്യത്തില്‍ വിദഗ്ദരായവര്‍ക്ക് വിടാം.

English summary

How to Taste Wine – Wine Tasting Tips

Wine tasting is an art that takes time to understand and acquire. But most of us casual wine drinkers want to know how to taste wine without really getting into the deeper details.
Story first published: Friday, January 17, 2014, 15:33 [IST]
X
Desktop Bottom Promotion