For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധ്യാപകര്‍ കര്‍ശനക്കാരെങ്കില്‍....

By VIJI JOSEPH
|

കൂടുതല്‍ പഠിക്കാന്‍ എല്പിക്കുന്ന അധ്യാപകരെ കര്‍ശനക്കാരായ അധ്യാപകരെന്നാണല്ലോ വിശേഷിപ്പിക്കാറ്. എന്നാല്‍ അത് ശരിയല്ലെന്ന് പറയേണ്ടിയിരിക്കുന്നു. ഇവിടെ ശരിക്കും കര്‍ശനക്കാരായ അധ്യാപകരെ സംബന്ധിച്ച യാഥാര്‍ത്ഥ്യമാണ് നമ്മള്‍ വിശകലനം ചെയ്യുന്നത്. കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ സഹിഷ്ണുത കാണിക്കാത്തവരും, എന്നാല്‍ അധ്യാപകവൃത്തി തെരഞ്ഞെടുക്കുന്നവരുമാണ് ഇത്തരക്കാര്‍. ഇവര്‍ കുട്ടികളോടുള്ള സമീപനത്തില്‍ സുതാര്യത ഇല്ലാത്തവരാണ്. മിക്കവാറും അത്തരമൊരാളെങ്കിലും നിങ്ങള്‍ പഠിച്ച സ്കൂളിലുമുണ്ടാകും. നിങ്ങളൊരു കൗമാരക്കാരനായിരിക്കേ കാര്യങ്ങളെ സംബന്ധിച്ച് ഒരു പുനര്‍ചിന്ത ആവശ്യമാണ്. ചിലപ്പോള്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഇതിന് പിന്നിലുണ്ടാകും. ഇക്കാര്യം വിശദമായി പരിശോധിച്ചാല്‍ അത്തരമൊരു കര്‍ശനക്കാരനായ അധ്യാപകര്‍ നിങ്ങള്‍ക്കുണ്ടോ എന്ന് തിരിച്ചറിയാനാവും.

how to deal with difficult teacher

ക്ലാസ്സിലെ മറ്റുകുട്ടികളുമായി സംസാരിച്ചാല്‍ അതേ അധ്യാപകര്‍ അവരുടെയും ജീവിതം ദുരിതമാക്കുന്നുണ്ടോ എന്ന് മനസിലാക്കാനാവും. ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ അത്തരം അധ്യാപകരുമായി ഇടപഴകുക വളരെ പ്രയാസമാണ്. അതിനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. അത്തരത്തിലുള്ളവരാണ് അധ്യാപകരെന്ന് കണ്ടാല്‍ ഇനി പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെ അവരുമായി ഇടപെടാം.

വെഗാസിലെ അത്ഭുതങ്ങള്‍

1. പ്രകോപനം - പ്രകോപനം അധ്യാപകരെ ഭീകരരാക്കിമാറ്റുമെന്നുണ്ടെങ്കില്‍ അതിന് ഇടവരുത്താതിരിക്കുകയാണുചിതം. സഹിഷ്ണുതയാണ് കര്‍ശനക്കാരായ അധ്യാപകരുമായി ഇടപെടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പരിഗണിക്കേണ്ടുന്ന മുന്‍കരുതല്‍. അധ്യാപകരുമൊത്തുള്ള സാഹചര്യം മോശമാകുന്ന അവസരങ്ങള്‍ ഉണ്ടാക്കാതിരിക്കുക.

2. പൂര്‍ണ്ണത - കര്‍ശനക്കാരനായ അധ്യാപകനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൂര്‍ണ്ണത പുലര്‍ത്താന്‍ ശ്രമിക്കുന്നതാണ് നല്ലത്. ഹോംവര്‍ക്കുകള്‍ കൃത്യമായി ചെയ്യുക, കൃത്യതയും അച്ചടക്കവും പാലിക്കുക എന്നിവയും പ്രധാന കാര്യങ്ങളാണ്.

3. ആശയവിനിമയം - നേര്‍വഴിയേ ഇടപെടാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അധ്യാപകരുമായി നേരിട്ട് ആശയവിനിമയം നടത്തുക. ഇത് അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സഹായിക്കും. തുറന്ന സംസാരം കാര്യങ്ങളെ കൂടുതല്‍ സുതാര്യമാക്കും.

4. മാതാപിതാക്കളുടെ പങ്കാളിത്തം - നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മാതാപിതാക്കളുമായി സംസാരിക്കുക. മിക്കവാറും പ്രശ്നങ്ങള്‍ കാര്യക്ഷമമായും,എളുപ്പത്തിലും പരിഹരിക്കാന്‍ രക്ഷിതാക്കള്‍ക്കാവും. അധ്യാപകരോടോ, മേലധികാരികളോട് നേരിട്ട് സംസാരിക്കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടാം.

5. മേധാവിയെ കാണുക - അധ്യാപകരുമായി നേരിട്ട് സംസാരിച്ചിട്ടും പ്രശ്നം തീരുന്നില്ലെങ്കില്‍ അടുത്ത പടിയായി പ്രിന്‍സിപ്പാളിനെ കാണുക. അധ്യാപകരെ സംബന്ധിച്ച് വ്യക്തമായ പരാതി ഉണ്ടെങ്കില്‍ മാത്രമേ ഇത് ചെയ്യാവൂ.

6. സഹിഷ്ണുത - വിദ്യാര്‍ത്ഥികള്‍ പ്രധാനമായും പഠിച്ചിരിക്കേണ്ടുന്ന ഒരു ഗുണമാണ് സഹിഷ്ണുത. കര്‍ശനക്കാരായ അധ്യാപകരുമായി ഇടപെടുമ്പോഴും ഇത് ബാധകമാണ്. പെട്ടന്നുള്ള വികാരത്തിനടിപ്പെട്ട് അധ്യാപകരോട് മോശമായി പെരുമാറാതിരിക്കുക.

7. നിയമങ്ങള്‍ - മിക്ക അധ്യാപകരും തങ്ങളുടേതായ ചില നിയമങ്ങളും, നിയന്ത്രണങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് മേലെ നടപ്പാക്കും. അധ്യാപകരെ നിരീക്ഷിക്കുകയും മനസിലാക്കുകയും വഴി അവരെന്താണ് ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിയാനാവും. അത് അവരുമായി നല്ല ബന്ധത്തിലേര്‍പ്പെടാന്‍ സഹായിക്കും.

Read more about: pulse സ്പന്ദനം
English summary

how to deal with difficult teacher

Dealing with a difficult teacher can be a difficult task for you as a student. Here are some tips to teenagers for dealing with a difficult teacher. Take a close look to your concerns and if you come to a conclusion that it is difficult to continue with your difficult teacher, try these easy and effective tips.
X
Desktop Bottom Promotion