For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രേതങ്ങള്‍ വിഹരിയ്‌ക്കും സ്ഥലങ്ങള്‍

|

ഭൂതപ്രേതാദികളില്‍ വിശ്വാസമുണ്ടോ, വിശ്വാസമില്ലെങ്കിലും ഇത്തരം കഥകള്‍ കേള്‍ക്കാന്‍ താല്‍പര്യമുണ്ടോ.

ഇതാ, ഇന്ത്യയിലെ തന്നെ സ്ഥലങ്ങള്‍, വെറും സ്ഥലങ്ങളല്ല, നിങ്ങളെ ഭയപ്പെടുത്തുന്ന കഥകളുള്ള സ്ഥലങ്ങള്‍.

രാജസ്ഥാനിലെ ഭാന്‍ഗഡ്‌

രാജസ്ഥാനിലെ ഭാന്‍ഗഡ്‌

രാജസ്ഥാനിലെ ഭാന്‍ഗഡ്‌ എന്ന കോട്ട ഇത്തരം ഒന്നാണ്‌. ഇതില്‍ പണ്ടുകാലത്ത്‌ ഏതോ മന്ത്രവാദി ദുര്‍മന്ത്രവാദം നടത്തി പ്രേതങ്ങളുടെ ആവാസ്ഥാനമാക്കി മാറ്റിയെന്നാണ്‌ വിശ്വാസം. ഇവിടെ സൂര്യാസ്‌തമയത്തിനു ശേഷം ആരും പ്രവേശിക്കാറില്ല. ഇതിനു സമീപത്തുള്ള വീടുകള്‍ക്ക്‌ മേല്‍ക്കൂരയുമില്ല. മേല്‍ക്കൂര പണിതാല്‍ ഉടന്‍ ഇത്തരം മേല്‍ക്കൂരകള്‍ യാതൊരു കാരണവും കൂടാതെ തകരുമത്രെ.

ജതിംഘടി

ജതിംഘടി

ആസാമില്‍ ജതിംഘടി എന്നൊരു സ്ഥലമുണ്ട്‌. ഇവിടെ എല്ലാ വര്‍ഷവും സെപ്‌റ്റംബര്‍ മാസത്തിലെ അമാവാസി ദിനത്തില്‍ പ്രത്യേക ആകൃതിയിലുള്ള ദേശാടനപ്പക്ഷികള്‍ വന്നു മരിച്ചു വീഴും. ഇതിനു പുറകിലുള്ള രഹസ്യം ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല.

റാമോജി ഫിലിംസിറ്റി

റാമോജി ഫിലിംസിറ്റി

ഹൈദരാബിലെ റാമോജി ഫിലിംസിറ്റി വളരെ പ്രശസ്‌തമാണ്‌. ഇത്‌ നിസാം സുല്‍ത്താന്റെ സ്ഥലത്താണ്‌ പണി തീര്‍ത്തിട്ടുള്ളത്‌. പലരും ശിക്ഷകള്‍ക്കു വിധേയരായി മരിച്ചു വീണിട്ടുള്ള സ്ഥലമാണിതത്രെ. ഇവിടുള്ള പല ഹോട്ടലുകളിലും വിചിത്രാനുഭവങ്ങളുണ്ടായിട്ടുണ്ട്‌. വാതിലുകള്‍ തനിയെ അടയുക, തുറക്കുക, വിരല്‍പ്പാടുകള്‍ തുടങ്ങിയ പല അനുഭവങ്ങളും ആളുകള്‍ക്കുണ്ടായിട്ടുണ്ട്‌.

ജിപി

ജിപി

മീററ്റിലെ ജിപി ബ്ലോക്ക്‌ ഒന്നുരണ്ടു പഴയ ആള്‍താമസമില്ലാത്ത കെട്ടിടങ്ങളുണ്ട്‌. ഇവിടെ നാലുപേര്‍ ചേര്‍ന്നിരുന്നു മദ്യപിയ്‌ക്കുന്ന കാഴ്‌ച പലരും കണ്ടിട്ടുണ്ടത്രെ. ചുവന്ന വസ്‌ത്രം ധരിച്ച ഒരു പെണ്‍കുട്ടി ഈ കെട്ടിടത്തില്‍ ചുറ്റി നടക്കുന്നതു കണ്ടിട്ടുള്ളതായും പലരും അഭിപ്രായപ്പെടുന്നു.

ദേശീയ പുസ്‌തക ലൈബ്രറിയി

ദേശീയ പുസ്‌തക ലൈബ്രറിയി

കൊല്‍ക്കത്തയിലെ ദേശീയ പുസ്‌തക ലൈബ്രറിയിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുള്ളവരുണ്ട്‌. ഇവിടുത്തെ സെക്യുരിറ്റി ഗാര്‍ഡുകള്‍ ഇത്തരം അനുഭവങ്ങള്‍ക്ക്‌ സാക്ഷിയുമാണ്‌. ഒരിക്കല്‍ രാത്രി ഇതിനുള്ളിലേയ്‌ക്കു പോയ ഒരു വിദ്യാര്‍ത്ഥി തിരിച്ചുവന്നിട്ടില്ലത്രെ. രാവില ലൈബ്രറി തുറക്കുമ്പോള്‍ പലപ്പോഴും പുസ്‌തകങ്ങളും മാസികകളും ഇവിടെ ചിതറിക്കിടക്കുന്നതും സാധാരണമാണ്‌.

ശനിവാര്‍വാഡ

ശനിവാര്‍വാഡ

പുനെയിലെ ശനിവാര്‍വാഡ എന്ന കോട്ടയില്‍ പഴയ കാലത്ത്‌ ഒരു രാജകുമാരന്‍ കൊല്ലപ്പെട്ടിട്ടുണ്ടത്രെ. പൗര്‍ണമി രാത്രികളില്‍ രാജകുമാരന്‍ പകരം വീട്ടാനായി വരാറുണ്ടെന്നാണ്‌ വിശ്വാസം. ഇതുകൊണ്ടുതന്നെ സൂര്യാസ്‌തമയത്തിനു ശേഷം ഇവിടേയ്‌ക്ക്‌ ആരും പ്രവേശിക്കാറുമില്ല.

ദുമസ്‌ ബീച്ച്‌

ദുമസ്‌ ബീച്ച്‌

ഗുജറാത്തിലെ സൂറത്തില്‍ ദുമസ്‌ എന്ന ഒരു സ്ഥലത്തുള്ള ബീച്ച്‌ പണ്ട്‌ ഹിന്ദുക്കള്‍ ശവമടക്കിന്‌ ഉപയോഗിച്ചിരുന്നതായിരുന്നു. ഇവിടെ ആരുടെയോ അടക്കിപ്പിടിച്ച സംസാരം കേട്ടതായി പലര്‍ക്കും അനുഭവമുണ്ടായിട്ടുണ്ട്‌. എന്നാല്‍ നോക്കിയാല്‍ ആരെയും കാണില്ല.

ഗോവ

ഗോവ

ഗോവയിലെ ചര്‍ച്ച്‌ ഓഫ്‌ ത്രീ കിംഗ്‌സ്‌ ഇത്തരത്തിലുള്ള ഒന്നാണ്‌. ഇവിടെ പണ്ട്‌ രണ്ടു രാജാക്കന്മാര്‍ ആത്മഹത്യ ചെയ്‌തിട്ടുണ്ടത്രെ. ഇവരുടെ ആത്മാക്കള്‍ ഇതിനുള്ളിലുണ്ടെന്നാണ്‌ പറയുന്നത്‌.

മുംബൈയിലെ താജ്‌

മുംബൈയിലെ താജ്‌

മുംബൈയിലെ താജ്‌ പാലസിലെ പ്രേതകഥ പ്രസിദ്ധമാണ്‌. ഈ ഹോട്ടല്‍ പണി കഴിപ്പിച്ച ആര്‍ക്കിടെക്‌റ്റ്‌ ഇതിനുള്ളില്‍ ആത്മഹത്യ ചെയ്‌തെന്നും ഇദ്ദേത്തിന്റെ ആത്മാവ്‌ ഇവിടെ അലഞ്ഞു നടക്കുന്നുമെന്നാണ്‌ വിശ്വാസം.

 ടണല്‍ 103

ടണല്‍ 103

സിംലാ-കല്‍ക്കാ റോഡിലാണ്‌ ടണല്‍ 103 സ്ഥിതി ചെയ്യുന്നത്‌. ഇവിടെ കനത്ത ഇരുട്ടാണ്‌. പല ആത്മാക്കളും ഇവിടെയുണ്ടെന്നാണ്‌ വിശ്വാസം. ഇതിലൂടെ പോകുമ്പോള്‍ ആരൊക്കെയോ സംസാരിയ്‌ക്കുന്നതായി തോന്നും. ഇവിടെ ഒരു സ്‌ത്രീയുടെ ആത്മാവ്‌ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി വിശ്വാസവുമുണ്ട്‌.

ഫിറോസ്‌ ഷാ കോട്‌ലാ

ഫിറോസ്‌ ഷാ കോട്‌ലാ

ദില്ലിയിലെ ഫിറോസ്‌ ഷാ കോട്‌ലാ സ്‌ത്രീകള്‍ക്ക്‌ പൊതുവെ സുരക്ഷിതമല്ലെന്നാണു പറയുക. ഒറ്റയ്‌ക്കു പോകുന്ന സ്‌ത്രീകളെ ഇതിനുള്ളിലെ ദുരാത്മാക്കാള്‍ മധുരം നല്‍കാമെന്നു മോഹിപ്പിച്ചു കൊന്നുകളയുമെന്നാണ്‌ വിശ്വാസം. കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Haunted Places In India

We're not sure how true these ghost stories are, nobody knows. Anyway, true or false, these are some places and legends associated with their history that will get you into believing that ghosts do exist.
X
Desktop Bottom Promotion