For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദൈവങ്ങളെ പ്രീതിപ്പെടുത്തുവാന്‍

|

എല്ലാ മതങ്ങളിലും അതിന്റേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാകും. ഇതുപോലെ ഹിന്ദു മതാചാര പ്രകാരം ഓരോ ദൈവങ്ങള്‍ക്ക് ഓരോ ദിവസങ്ങളുമുണ്ട്. ഇത്തരം ദിവസങ്ങളില്‍ ഈ ദൈവങ്ങളെ ആരാധിയ്ക്കുന്നത് കൂടുതല്‍ ഐശ്വര്യം വരുത്തുമെന്നാണ് കരുതപ്പെടുന്നത്.

ശിവപുരാണത്തിലാണ് ഏതെല്ലാം ദിവസങ്ങളില്‍ ഏതെല്ലാം ദൈവങ്ങളെ ആരാധിയ്ക്കണമെന്നു പറയുന്നത്. ഓരോരോ ദൈവങ്ങള്‍ക്കു ചേര്‍ന്ന ദിവസങ്ങളെക്കുറിച്ചറിയൂ,

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍

തിങ്കളാഴ്ച

തിങ്കളാഴ്ച

തിങ്കളാഴ്ച ദിവസം ശിവനെ ആരാധിയ്ക്കുവാന്‍ ഏറ്റവും പറ്റിയ ദിവസമാണെന്നു പറയും. ഇതു തന്നെയാണ് തിങ്കളാഴ്ച ദിവസങ്ങളില്‍ ശിവക്ഷേത്രങ്ങളില്‍ അനുഭവപ്പെടുന്ന തിരക്കിനും കാരണം. മംഗല്യഭാഗ്യം പ്രധാനമായും ശിവനുമായി ബ്ന്ധപ്പെട്ടിരിയ്ക്കുന്നതു കൊണ്ട് തിങ്കളാഴ്ച വ്രതത്തിന് പ്രാധാന്യമേറുന്നതിന്റെ കാരണവും ഇതു തന്നെ.

ചൊവ്വാഴ്ചയാ

ചൊവ്വാഴ്ചയാ

കരുത്തിന്റെ പ്രതിരൂപമായ ഹനുമാനെ ആരാധിയ്ക്കുവാന്‍ പറ്റിയ ദിവസം ചൊവ്വാഴ്ചയാണ്. ഹനുമാന്‍ ഭക്തര്‍ക്ക് ഇഷ്ടദൈവത്തെ പ്രീതിപ്പെടുത്തുവാന്‍ പറ്റിയ ദിവസം.

ബുധനാഴ്ച

ബുധനാഴ്ച

എല്ലാ വിഘ്‌നങ്ങളും തീര്‍ക്കുന്നത് ഗണപതിയാണെന്നാണ് വിശ്വാസം. ഏതു ചടങ്ങുകള്‍ക്കും മുന്‍പ് ഗണപതിയെ പ്രീതിപ്പെടുത്തുന്നതിന്റെ കാരണവും ഇതു തന്നെ. ഗണപതിയ്ക്കു ചേര്‍ന്ന ദിവസമാണ് ബുധനാഴ്ച.

വ്യാഴാഴ്ച.

വ്യാഴാഴ്ച.

വിഷ്ണു, ലക്ഷ്മീപൂജയ്ക്കു ചേര്‍ന്ന ദിവസമാണ് വ്യാഴാഴ്ച. ഇവരെ പ്രീതിപ്പെടുത്തുന്നത് ഐശ്വര്യവും ധനവും കൊണ്ടുവരുമെന്നാണ് വിശ്വാസം.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

ദുര്‍ഗാപൂജയ്ക്കു പറ്റിയ ദിവസമാണ് വെള്ളിയാഴ്ച. ഇതുമാത്രമല്ല, എല്ലാ ദൈവാരാധനയ്ക്കും വെള്ളിയാഴ്ച നല്ല ദിവസമാണെന്നും കരുതപ്പെടുന്നു.

ശനിയാഴ്ച

ശനിയാഴ്ച

ശനി ദേവനെ പ്രീതിപ്പെടുത്തുവാന്‍ ശനിയാഴ്ച ചേര്‍ന്ന ദിവസമാണ്. ശനി ദോഷങ്ങളകറ്റാനും ശനിദശയുള്ളവര്‍ക്ക് പൂജകള്‍ നടത്താനും പറ്റിയ ദിവസം.

 ഞായറാഴ്ച

ഞായറാഴ്ച

സൂര്യദേവന്റെ ദിവസമാണ് ഞായറാഴ്ച. സൂര്യപ്രീതിയ്ക്കായി ഈ ദിവസം ഗായത്രീമന്ത്രം ജപിയ്ക്കുന്നത് നല്ലതാണ്.

Read more about: pulse സ്പന്ദനം
English summary

Good Days For Hindu God Wroship

In Hindu mythology, every day of the week is dedicated to one particular god. Devotees who believe in god worship particular lords every day.In short, every day of the week is dedicated to a particular god.
Story first published: Friday, January 10, 2014, 13:34 [IST]
X
Desktop Bottom Promotion