For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബഹിരാകാശ ജീവിതത്തിലെ ചില രസങ്ങള്‍

By Archana V
|

സാധാരണ മനുഷ്യര്‍ക്ക്‌ എളുപ്പത്തില്‍ അനുഭവിക്കാന്‍ കഴിയുന്ന ഒന്നല്ല ബഹിരാകാശത്തിലെ ജീവിതം. ബഹിരാകാശ യാത്രികര്‍ക്കും ബഹിരാകാശ ശാസ്‌ത്രജ്ഞര്‍ക്കും മാത്രമെ ഇത്‌ സാധ്യമാവു. അവരുടെ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത്‌ കുറച്ച്‌ ദിവസം ചിലവിടാന്‍ അവര്‍ക്ക്‌ കഴിയും.

ബഹിരാകാശത്തിലെ ജീവിതം നമുക്ക്‌ സങ്കല്‍പിക്കാന്‍ കഴിയില്ല. ചിലര്‍ ഈ സാഹസികതയ്‌ക്ക്‌ തയ്യാറാണ്‌. എന്നാല്‍, ഇത്തരം സാഹസികതയ്‌ക്ക്‌ ഒരുങ്ങാത്തവര്‍ക്കും ഈ ജീവിതം എങ്ങനെയുണ്ടെന്ന്‌ അറിയാന്‍ ആഗ്രഹമുണ്ടാകും.

മരിക്കും മുമ്പ്‌ പരീക്ഷിക്കേണ്ട വിനോദങ്ങള്‍

ബഹിരാകാശ ജീവിത്തെ സംബന്ധിക്കുന്ന ചില രസകരമായ കാര്യങ്ങള്‍ ഇതാ

Few interesting facts of space life

സൂര്യോദയം
ബഹിരാകാശത്തായിരിക്കുമ്പോള്‍ ഓരോ 90 മിനുട്ടിലും നിങ്ങള്‍ക്ക്‌ സൂര്യോദയം കാണാന്‍ കഴിയും. ബഹിരാകാശ യാത്രികരുടെ ഉറക്കത്തില്‍ ഇത്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്‌. സാധാരണ പകല്‍ , രാത്രി സമയങ്ങളില്‍ മാറ്റം വരുന്നതാണ്‌ ഇതിന്‌ കാരണം. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഐഎസ്‌എസ്‌ അധികൃതര്‍ ഒരു പുതിയ വഴി കണ്ടെത്തിയിട്ടുണ്ട്‌. ബഹിരാകാശ യാത്രികര്‍ക്ക്‌ 24 മണിക്കൂര്‍ സമയക്രമം ഇവര്‍ നിശ്ചിയിച്ചു. ഭൂമിയിലേതിന്‌ സമാനമായ സമയക്രമം അവരുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ പോലെ സാധ്യമാക്കാന്‍ സഹായിക്കും.

ശാരീരിക മാറ്റം
ബഹിരാകാശത്ത്‌ ഗുരത്വാകര്‍ഷണമില്ലാത്തതിനാല്‍ മനുഷ്യന്റെ നട്ടെല്ല്‌ ഭൂമിയുടെ സ്ഥിരമായ വലിക്കലില്‍ നിന്നും സ്വതന്ത്രമാവും. നട്ടെല്ല്‌ നിവരുന്നത്‌ മൂലം ബഹിരാകാശ യാത്രികരുടെ ഉയരം 2.25 വരെ കൂടാറുണ്ട്‌.

അസ്വാസ്ഥ്യം
ബഹിരാകാശത്തെത്തുന്ന യാത്രികര്‍ക്ക്‌ രണ്ട്‌ മൂന്ന്‌ ദിവസം അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടാറുണ്ട്‌. ബഹിരാകാശത്ത്‌ ഗുരുത്വാകര്‍ഷണം ഇല്ലാത്തതാണ്‌ ഇതിന്‌ പ്രധാന കാരണം.

ബഹിരാകാശത്ത്‌ എത്തുന്ന എല്ലാവര്‍ക്കും തന്നെ ഇത്തരം അസ്വാസ്ഥ്യം ഉണ്ടാകാറുണ്ട്‌.

ഉറക്കം
ബഹിരാകാശ പേടകത്തിലെ ഉറക്കം വളരെ ശ്രമകരമാണ്‌. ബഹിരാകാശ യാത്രികര്‍ ഉറങ്ങാന്‍ വളരെ വിഷമിക്കാറുണ്ട്‌. ശരീരം ഒഴികി നടക്കാതിരിക്കാന്‍ സ്വയം കിടക്കയില്‍ കെട്ടി വെച്ചാണ്‌ ഇവര്‍ ഉറങ്ങാന്‍ കിടക്കുക.

ശരീരം വൃത്തിയാക്കല്‍
ബഹിരാകാശത്ത്‌ വച്ച്‌ ശരീരം വൃത്തിയാക്കുക എന്നത്‌ വളരെ പ്രയാസമുള്ള കാര്യമാണ്‌. ഇതിനാവശ്യമായ സാധനങ്ങള്‍ ബഹിരാകാശ യാത്രികര്‍ ഇതിനായുള്ള സ്ഥലത്ത്‌ പ്രത്യേകം സൂക്ഷിച്ച്‌ വയ്‌ക്കും.മുടി വൃത്തിയാക്കാന്‍ കഴുകല്‍ ആവശ്യമില്ലാത്ത ഷാമ്പുവാണ്‌ ഉപയോഗിക്കുക.

ഭക്ഷണം
ഗുരുത്വാകര്‍ഷണമില്ലാത്തതിനാല്‍ ഉപ്പും കുരുമുളകുമൊന്നും ഭക്ഷണത്തില്‍ കുടഞ്ഞിടാന്‍ കഴിയില്ല. കട്ടിയായ ആഹാരം ഒഴുകി നടക്കുമെന്നതിനാല്‍ ദ്രാവക രൂപത്തിലാണ്‌ ഭക്ഷണങ്ങള്‍ കഴിക്കുക. കോസ്‌മിക്‌ തരംഗങ്ങള്‍

ബഹിരാകാശത്തിന്റെ കറുത്ത പശ്ചാത്തലത്തില്‍ തെളിഞ്ഞ നീല നിറത്തിലുള്ള ഭൂമിയെ കാണാനുള്ള ഭാഗ്യം ബഹിരാകാശ യാത്രികര്‍ക്ക്‌ ലഭിക്കും. ദൂരെ ഒരു വശത്തായി ചന്ദ്രന്റെ തിളക്കവും കാണാന്‍ കഴിയും. അതിമനോഹരങ്ങളായ ദൃശ്യങ്ങളാണിവ.

മസ്‌തിഷ്‌കം
ബഹിരാകാശ യാത്രികരുടെ സമ്മര്‍ദ്ദം സഹിക്കാനുള്ള കഴിവ്‌ കണ്ടെത്തുന്നതിനായി ശാസ്‌ത്രജ്ഞര്‍ വിവിധ പഠനങ്ങള്‍ ഇവരില്‍ നടത്തിയിരുന്നു. ദീര്‍ഘകാല ശൂന്യാകാശ യാത്രകള്‍ യാത്രികരുടെ മസ്‌തിഷ്‌കത്തെ ദോഷകരമായി ബാധിക്കുമെന്ന്‌ ഇതില്‍ കണ്ടെത്തിയിരുന്നു. കോസ്‌മിക്‌ തരംഗങ്ങള്‍ തലച്ചോറനെ വളരെ എളുപ്പം ബാധിക്കുമെന്നതാണ്‌ ഇതിന്‌ കാരണം.

കക്കൂസ്‌
ശൂന്യാകാശത്തെ കക്കൂസിന്റെ ഉപയോഗം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്‌. ഇത്തരം സാഹചര്യം എളുപ്പമാക്കുന്നതിനുള്ള പരിഹാരത്തിനായി ശൂന്യാകാശ ഏജന്‍സികള്‍ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്‌ . ലളിതമായ വായു സംവിധാനം വഴിയാണ്‌ മുമ്പ്‌ ശൂന്യാകാശത്തിലെ കക്കൂസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്‌. എന്നാല്‍,ഇപ്പോള്‍ ഇതിനായി വായു അരിക്കുന്ന സംവിധാനമാണ്‌ ഉപയോഗിക്കുന്നത്‌.

ഭൂമിയോട്‌ ഇണങ്ങല്‍
ബഹിരാകാശ യാത്രയ്‌ക്ക്‌ ശേഷം ഭൂമിയില്‍ തിരിച്ചെത്തിക്കഴിഞ്ഞാല്‍ ഗുരുത്വാകര്‍ഷണ ബലവുമായി ഇണങ്ങുന്നതിന്‌ കുറച്ച്‌ സമയമെടുക്കും. ശൂന്യാകാശത്തിലെ പോലെ ഇവരുടെ കൈയ്യില്‍ നിന്നും പലപ്പോഴും സാധനങ്ങള്‍ താഴെ പോയെന്നു വരും. ഭൂമിയിലായതിനാല്‍ ഇവ താഴെ വീണ്‌ പൊട്ടാനാണ്‌ സാധ്യത.

Read more about: life pulse ജീവിതം
English summary

Few interesting facts of space life

For a common man it has never been easy to experience the life in space
Story first published: Saturday, January 18, 2014, 16:47 [IST]
X
Desktop Bottom Promotion