For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലയാളികളേ, കൈ കൊണ്ടുണ്ണുന്നതില്‍ ലജ്ജ വേണ്ട!!

|

കൈ കൊണ്ടു ഭക്ഷണം കഴിയ്ക്കുന്നവില്‍ പ്രധാനികള്‍ മലയാളികള്‍ തന്നെയായിരിയ്ക്കും. തമിഴ്‌നാട്ടിലും ഇതേ രീതിയാണ് അവിടുത്തുകാര്‍ പിന്‍തുടരുന്നത്.

കൈ കൊണ്ട് ഭക്ഷണം കഴിയ്ക്കുന്നത് മറ്റു സംസ്ഥാനത്തുള്ളവരും വിദേശികളുമെല്ലാം അല്‍പം അമ്പരപ്പും അറപ്പുമെല്ലാം കലര്‍ന്നാണ് കാണുന്നതെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ മലയാളിയ്ക്കാവട്ടെ, കൈ കൊണ്ടു കുഴച്ചുരുട്ടി, വിരല്‍ നക്കിത്തുടച്ച്, ഏമ്പക്കവും വിട്ടല്ലാതെ തൃപ്തിയാവില്ലെന്നു തന്നെ പറയാം.

കൈ കൊണ്ട് ഭക്ഷണം കഴിയ്ക്കുന്നത് കേവലമൊരു രീതിയെന്നതില്‍ പരം അര്‍ത്ഥമുള്ള ഒന്നു കൂടിയാണെന്നറിയാമോ,

Eating With Hands

ആയുര്‍വേദ പ്രകാരം നമ്മുടെ ശരീരം അഞ്ചു ഘടകങ്ങള്‍ കൊണ്ടാണ് ഉണ്ടാക്കിയിയിരിയ്ക്കുന്നത്. അഗ്നി, വെള്ളം, വായു, ആകാശം, ഭൂമി എന്നിങ്ങനെയാണിത്.

നമ്മുടെ അഞ്ചു വിരലുകളില്‍ തള്ള വിരല്‍ അഗ്നിയെയാണ് സൂചിപ്പിയ്ക്കുന്നത്. അതായത് കൈ കൊണ്ടുണ്ണുമ്പോള്‍ ദഹനം കൃത്യമായി നടക്കും. കുഞ്ഞുങ്ങള്‍ വിരല്‍ ചപ്പുന്നതും ഇതേ കാരണം കൊണ്ടാണത്രെ. കാരണം ഭക്ഷണം നല്ലപോലെ ചവച്ചരയ്ക്കാന്‍ കഴിയാത്ത പ്രായത്തില്‍ ദഹനത്തിനുള്ള എളുപ്പ മാര്‍ഗമെന്നു പറയാം.

ചൂണ്ടു വിരല്‍ വായുവിനെ, നടുവിരല്‍ ആകാശത്തെ, മോതിരവിരല്‍ ഭൂമിയെ, ചെറുവിരല്‍ വെള്ളത്തെ സൂചിപ്പിയ്ക്കുന്നു.

കൈകൊണ്ടുണ്ണുമ്പോള്‍ ഇവയെല്ലാം കൃത്യരീതിയില്‍ ബാലന്‍സ് ചെയ്ത് ശരീരത്തിന് ആരോഗ്യം നല്‍കുകയാണ് ചെയ്യുന്നത്. അതായത്, കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണം പൂര്‍ണമായ രൂപത്തില്‍ ശരീരത്തിനു ലഭിയ്ക്കുന്നു.

കൈകൊണ്ട് ഉണ്ണുന്നതില്‍ മലയാളി ലജ്ജിക്കേണ്ടതില്ലെന്നര്‍ത്ഥം.

English summary

Facts About Eating With Hands

Majority of Keralalites and Tamillian eat with their hands. Here are some facts about eating with your hand and benefits,
Story first published: Thursday, July 10, 2014, 14:07 [IST]
X
Desktop Bottom Promotion