For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയില്‍ സന്തോഷം കണ്ടെത്താം

By Super
|

സാധനങ്ങളുടെ വില കുതിച്ചുയരുന്ന ഈ കാലയളവില്‍ ഒരു ജോലി വളരെ അത്യാവശ്യമാണ്‌. ജോലി നേടിക്കഴിഞ്ഞാല്‍ നിങ്ങളുടെ ദിവസത്തിന്റെ ഭൂരിഭാഗവും ചെലവിടുന്നത്‌ ജോലി സ്ഥലത്തായിരിക്കും. അതിനാല്‍ ജോലിയും ജോലിസ്ഥലവും നിങ്ങള്‍ക്ക്‌ സന്തോഷം നല്‍കുന്നതായിരിക്കണം. നിങ്ങളുടെ പ്രകടനം മെച്ചപ്പെടാനും നല്ല ഫലം ലഭിക്കാനും തൊഴില്‍ സാഹചര്യങ്ങള്‍ തൃപ്‌തികരമായിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. കഠിനമായ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും ഇതുണ്ടാക്കുന്ന സമ്മര്‍ദ്ദങ്ങളെ കുറിച്ചും പരിതപിക്കുന്ന നിരവധി പേരെ നമുക്ക്‌ കാണാന്‍ കഴിയും. ഇതൊരു സാധാരണ കാഴ്‌ചയായിട്ടുണ്ട്‌. എന്നാല്‍, ജോലിസ്ഥലത്ത്‌ സന്തോഷമായിരിക്കാന്‍ നിങ്ങള്‍ക്ക്‌ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

ജോലിയില്‍ സന്തോഷം കണ്ടെത്തണമെന്ന്‌ എളുപ്പം പറയാന്‍ കഴിയും. എന്നാല്‍, പ്രാവര്‍ത്തികമാക്കുക അത്ര എളുപ്പമല്ല. പലപ്പോഴും നിങ്ങളുടെ മേധാവിയോടും സഹ പ്രവര്‍ത്തകരോടും ഇണങ്ങി പോവുക എന്നത്‌ വളരെ പ്രയാസമായരിക്കും. ഇത്‌ നിങ്ങള്‍ക്ക്‌ മേലുള്ള ഭാരം കൂട്ടുകയേ ഉള്ളു. ഇത്തരം സാഹചര്യങ്ങള്‍ നിങ്ങളുടെ പ്രകടനത്തെ ബാധിക്കുക മാത്രമല്ല നിങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യും. അതോടെ പുതിയൊരു ജോലിയ കുറിച്ചായിരിക്കും നിങ്ങള്‍ ചിന്തക്കുക. എന്നാല്‍ ജോലി മാറുന്നത്‌ ഇതിനൊരു ശരിയായ പരിഹാരമാണോ? ജോലിയില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അതുപേക്ഷിക്കുകയല്ല വേണ്ടത്‌ മറിച്ച്‌ സന്തോഷം കണ്ടെത്താനുള്ള വഴിയാണ്‌ കണ്ടെത്തേണ്ടത്‌.

ജോലി സ്ഥലത്ത്‌ സന്തോഷമായിരിക്കാനുള്ള ചില വഴികളിതാ,

Office

1. സ്വന്തം ഇടം

ജോലിസ്ഥലത്ത്‌ നിങ്ങളുടേതായ ഇടം സൃഷിട്ടിക്കുക. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം സ്ഥാപിക്കുക. വീട്ടില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണം സഹപ്രവര്‍ത്തകര്‍ക്ക്‌ പങ്കിടാനും അവര്‍ക്കൊപ്പം ഇരുന്നു കഴിക്കാനും സമയം കണ്ടെത്തുക. സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇത്‌ സഹായിക്കും. ജോലി സ്ഥലത്ത്‌ സന്തോഷമായിരിക്കാനുള്ള ഒരു എളുപ്പ വഴിയാണിത്‌.

2. വ്യക്തിപരം

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എപ്പോഴും വ്യക്തിപരം മാത്രം ആയിരിക്കും എന്ന്‌ മനസ്സിലാക്കുന്നത്‌ ജോലി സ്ഥലത്ത്‌ സന്തോഷമായിരിക്കാന്‍ സഹായിക്കും. ഇവ ജോലിയുമായി കൂട്ടി കുഴയ്‌ക്കരുത്‌. മറിച്ചാണെങ്കില്‍ നിങ്ങളുടെ പ്രകടനത്തെ ഇത്‌ എല്ലാത്തതരത്തിലും ബാധിക്കും. ജോലി സ്ഥലത്ത്‌ സന്തോഷമായിരിക്കാന്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ വീട്ടില്‍ ഉപേക്ഷിച്ചിട്ട്‌ വരിക.

3. സമീപനം

നിങ്ങള്‍ ജോലിയെയും ജോലിസ്ഥലത്തെയും എല്ലാത്തിനെയും വെറുക്കുന്ന സമയമുണ്ടാകും. എന്നാല്‍, നിങ്ങളുടെ സമീപനത്തെ ആശ്രയിച്ചിരിക്കുമിത്‌. നിങ്ങളുടെ പെരുമാറ്റമാണ്‌ നിങ്ങളുടെ ഔന്നിത്യത്തെ തീരുമാനിക്കുന്നത്‌.

4. അകല്‍ച്ച

ജോലി സ്ഥലത്ത്‌ സന്തോഷമായിരിക്കുന്നതിന്‌ സഹപ്രവര്‍ത്തുകരുമായി നല്ല ബന്ധം നിലനിര്‍ത്തണം. സൗഹാര്‍ദ്ദപരമായ സമീപനം സമ്മര്‍ദ്ദം വേളകള്‍ തരണം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. എല്ലാവരോടും അകല്‍ച്ച കാണിച്ചാല്‍ ജോലി സ്ഥലത്ത്‌ സന്തോഷമായിരിക്കുന്നത്‌ ബുദ്ധിമുട്ടായി തീരും.

5. നന്ദി

നിങ്ങള്‍ക്ക്‌ ലഭിക്കുന്ന എന്തിനോടും നന്ദി ഉണ്ടായിരിക്കണം. കാരണം നിങ്ങള്‍ക്കൊരു ജോലി ഉണ്ട്‌. ജോലിയോട്‌ തോന്നുന്ന ദേഷ്യം പല തരത്തില്‍ പ്രകടിപ്പിക്കുമ്പോള്‍ ഒന്നോര്‍ക്കുക, ജോലി ഇല്ലാത്ത നിരവധി പേര്‍ പുറത്ത്‌ നില്‍പ്പുണ്ട്‌. ലഭിച്ച ജോലിയില്‍ സ്വയം അഭിമാനം തോന്നിയാല്‍ സന്തോഷത്തോടിരിക്കാന്‍ കഴിയും

6. ശുഭ ചിന്ത

ജോലിയില്‍ എല്ലാവര്‍ക്കും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. കാര്യങ്ങള്‍ ശുഭകരമാകുമെന്ന്‌ വിശ്വസിക്കുക. പ്രതീക്ഷ കളയരുത്‌. എല്ലാത്തിനും അതിന്റേതായ സമയം നല്‍കുക.

English summary

8 Ways To Stay Happy At Work

With the skyrocketing prices and inflation, a job is a sheer necessity.
Story first published: Wednesday, April 30, 2014, 15:33 [IST]
X
Desktop Bottom Promotion