For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സഹപ്രവര്‍ത്തകരോട് പറയരുതാത്തത് !

By Super
|

നിങ്ങള്‍‌ സഹപ്രവര്‍ത്തകരിലേറെപ്പേരെയും സുഹൃത്തുക്കളായി പരിഗണിക്കുകയും പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കുന്നതിനേക്കാള്‍ സമയം അവരോടൊപ്പം ചെലവഴിക്കുകയും ചെയ്യുന്നുണ്ടാവും. എന്നാല്‍ സഹപ്രവര്‍ത്തകരുമായുള്ള സൗഹൃദത്തിന് ഒരു പരിധി നിശ്ചയിക്കുകയും അവരുമായി പ്രൊഫഷണലായ ഒരു ബന്ധം വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്.

ജോയ്ദീപ് ഹോര്‍ എന്ന ഇന്ത്യന്‍ വംശജനായ നിയമവിദഗ്ദന്‍ അഭിപ്രായപ്പെടുന്നത് തൊഴിലും വ്യക്തിപരമായ ജീവിതവും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തുവരുന്നത് ആളുകളില്‍ വ്യക്തിപരമായും നിയമപരമായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ്. സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്ത ഏഴ് കാര്യങ്ങള്‍ ജോയ്ദീപ് പ്രതിപാദിക്കുന്നു.

Colleagues

1. തങ്ങളുടെ ലൈംഗിക ജീവിതത്തെപ്പറ്റി സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്നത് നിയമപരമായ പ്രശ്നങ്ങള്‍ക്കിടയാക്കാം. ലൈംഗികപീഡനം എന്നത് വലിയ പ്രശ്നം തന്നെയാണ്.

2. ജോലിസ്ഥലത്ത് അപവാദം പ്രചരിപ്പിക്കുന്നത് ഗുരുതരമായ കാര്യമാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഏറെ അപകടകരമാകാം.

3. ജോലിസ്ഥലത്ത് മറ്റുള്ളവരെക്കുറിച്ച് ഗോസിപ്പ് പറയുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. ഇത് വഴി അത് പറയുന്നയാളുടെ ജോലിയിലുള്ള അലംഭാവം പ്രകടമാകും. അതുപോലെ തന്നെ മറ്റുള്ള ആളുകളെക്കുറിച്ച് ഗോസിപ്പ് പറയുന്നത് ഗുരുതരമായ ഫലങ്ങളുണ്ടാക്കാം.

4. തങ്ങളുടെ മേധാവിയോട് ആഴ്ചാവസാനം അവധിയിലായിരിക്കുമെന്ന് പറയരുത്. മേലധികാരിയുടെ തീരുമാനത്തിന് വിധേയമാകാതെയുള്ള ഈ രീതി ജോലിയിലും ഉണ്ടാകുമെന്ന് കരുതാനിടയാകും.

5. ഒരു സഹപ്രവര്‍ത്തകനോ കസ്റ്റമറോ ഒരാളോട് അപമര്യാദയായി പെരുമാറിയാല്‍ അവരെങ്ങനെ പ്രതികരിക്കുന്നു എന്നത് ശ്രദ്ധിക്കണം. പ്രത്യേകിച്ച് അവര്‍ നിരാശരോ, കോപിഷ്ഠരോ ആണെങ്കില്‍ രക്ഷാമാര്‍ഗ്ഗം കാണിച്ച് കൊടുക്കാനായി അവരെ ശാന്തരാക്കണം.

6. തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച വലിയ പിഴവുകളെക്കുറിച്ച് സഹപ്രവര്‍ത്തകരോട് പറയരുത്. കാരണം ഇത് അവര്‍ മറ്റുള്ളവരോട് പറയാനിടയുണ്ട്.

7. ജീവിതത്തിലെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ തെറ്റായ രീതിയിലാണ് മറ്റുള്ളവരോട് പറയുന്നതെങ്കില്‍ അവ പ്രശ്നങ്ങളുണ്ടാക്കാനിടയുണ്ട്.

English summary

7 Things Never To Discuss With Colleagues

In all probability, you count many of your colleagues as your friends and spend more time with them than you do with you loved ones. But where should a person draw the line and at what point should they stop being pals with their co-workers and start a professional relation with them.
X
Desktop Bottom Promotion