For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തനിച്ചാണെങ്കില്‍ പണം ലാഭിക്കാന്‍....

By Super
|

ദൈനംദിന ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയാതെ ശമ്പളം കൈയ്യിലെത്താന്‍ അക്ഷമരായി കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാണോ നിങ്ങളും?

മാസ അവസാനം പലര്‍ക്കും വളരെ വിഷമകരം ആണ്‌, മതിയായ വരുമാനം കിട്ടാത്തതുകൊണ്ടല്ല ഇത്‌. മറിച്ച്‌ വരവനുസരിച്ച്‌ ചെലവാക്കാന്‍ കഴിയാതെ പോകുന്നതാണ്‌ പലരുടെയും പ്രശ്‌നം.

പ്രത്യേകിച്ച്‌ നിങ്ങള്‍ ഒറ്റയ്‌ക്കാണെങ്കില്‍ പണം ഫലപ്രദമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ചില എളുപ്പവഴികളാണിവിടെ പറയുന്നത്‌.

Money

1. റിക്കറിങ്‌ ഡെപോസിറ്റ്‌ അക്കൗണ്ട്‌ തുടങ്ങുക

ശമ്പള അക്കൗണ്ട്‌ തുടങ്ങുന്നതിനൊപ്പം തന്നെ ഒരു റിക്കറിങ്‌ അക്കൗണ്ടും തുടങ്ങുക. മുന്‍കൂട്ടി തീരുമാനിച്ചിട്ടുള്ള തുക നിങ്ങളുടെ ശമ്പളത്തില്‍ നിന്നും സ്വയമേവ ഈ അക്കൗണ്ടിലേക്ക്‌ മാറ്റപ്പെടും. പാതിവഴിയില്‍ ഈ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയില്ല. കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഒരു വലിയ തുക നിങ്ങള്‍ക്ക്‌ പിന്‍വലിക്കാം.

2. ചെലവ്‌ എഴുതി വയ്‌ക്കുക

ചെലവിനെ കുറിച്ച്‌ വലിയ ധാരണയൊന്നും ഇല്ല എങ്കില്‍ കൂടുതല്‍ ചെലവഴിക്കാന്‍ പ്രേരണ ഉണ്ടാകും. അതുകൊണ്ട്‌ വരുമാനത്തിലും കൂടുതല്‍ ചെലവാക്കുന്നത്‌ നിര്‍ത്തണം. ഒരു മാസത്തെ ചെലവ്‌ എന്താണന്ന്‌ ആദ്യം എഴുതി വയ്‌ക്കുക, പിന്നീട്‌ പ്രാധാന്യം അനുസരിച്ച്‌ വേര്‍തിരിച്ച്‌ വരുമാനത്തിനനുസരിച്ച്‌ ചെലവാക്കാന്‍ കഴിയും.


3. വീട്ടില്‍ ചെറിയ ആഘോഷങ്ങള്‍

ജന്മദിനവും മറ്റ്‌ വിശേഷ അവസരങ്ങളും പുറത്ത്‌ വലിയ ഹോട്ടലുകളിലും പബ്ബിലും ആഘോഷിക്കുന്നതിന്‌ പകരം സുഹൃത്തുക്കളെ വീട്ടില്‍ ക്ഷണിച്ച്‌ ആഘോഷിക്കുക. എല്ലാവരും ചേര്‍ന്ന്‌ ഭക്ഷണം പാകം ചെയ്യുക, മേശ തയ്യാറാക്കുക, ഭക്ഷണത്തിന്‌ ശേഷം കാര്‍ഡ്‌ കളിക്കുക തുടങ്ങിയവ ചെലവ്‌ കുറയ്‌ക്കാന്‍ സഹായിക്കുന്നതിന്‌ പുറമെ സന്തോഷവും നല്‍കും.പുറത്ത്‌ പോയാല്‍ ഇതൊന്നും സാധ്യമാവില്ല.

4. 30 ദിന നിയമം പാലിക്കുക


ഇതിനെ കുറിച്ച്‌ കേട്ടിട്ടില്ലേ? ഇത്‌ വളരെ ലളിതമാണ്‌. നിങ്ങള്‍ക്ക്‌ എന്തെങ്കിലും ആവശ്യമുണ്ടെന്ന്‌ തോന്നുകയാണെങ്കില്‍ 30 ദിവസം കാത്തിരിക്കുക. എന്നിട്ട്‌ വീണ്ടും വാങ്ങണമെന്ന തീരുമാനം ഒന്നൂകൂടി പരിഗണിക്കുക. മുപ്പത്‌ ദിവസം അത്‌ ഇല്ലാതെ കഴിയാമെങ്കില്‍ തുടര്‍ന്നും വാങ്ങേണ്ടന്ന്‌ തീരുമാനിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയും.

Read more about: pulse സ്പന്ദനം
English summary

4 Ways To Save Money When Single

Many people have a tough time during the month end, not because they don't earn enough. It happens mostly because people don't manage their finances well. Here are a few simple steps to put into practice, especially if you are single.
 
 
Story first published: Friday, October 17, 2014, 15:29 [IST]
X
Desktop Bottom Promotion