For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാര്‍ക്ക്‌ നാല്‌ വിജയമന്ത്രങ്ങള്‍

By Super
|

കഠിനാധ്വാനം കൊണ്ടുമാത്രം ജീവിതവിജയം നേടാനാകില്ല. അതിന്‌ നിങ്ങള്‍ സ്‌മാര്‍ട്ടായി ജോലി ചെയ്യുകയും വേണം.

ജീവിതത്തില്‍ വിജയം നേടണമെന്ന്‌ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഇതിനായി നമ്മളില്‍ പലരും ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക്‌ വേണ്ടി സമയം പാഴാക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ലളിതമായ ശീലങ്ങള്‍ക്കും സ്‌മാര്‍ട്ട്‌ ചിന്തയ്‌ക്കും നിങ്ങളുടെ ജീവിതത്തില്‍ വിജയം കൊണ്ടുവരാനാകും.

രാവിലെ എഴുന്നേല്‍ക്കുക

രാവിലെ എഴുന്നേല്‍ക്കുക

ഒരു ദിവസത്തിലെ ഏറ്റവും ക്രിയാത്മകമായ സമയമാണ്‌ പ്രഭാതം. പകലിന്റെ എല്ലാ വെല്ലുവിളികളെയും നേരിടാന്‍ അപ്പോള്‍ നിങ്ങളുടെ മനസ്സും ശരീരവും സജ്ജമായിരിക്കും. ഓഫീസില്‍ ആകരുത്‌ നിങ്ങളുടെ ദിവസത്തിന്റെ തുടക്കം. ഓഫീസ്‌ സമയത്തിന്‌ രണ്ട്‌ മണിക്കൂര്‍ മുമ്പെങ്കിലും ഉണരുക. അന്ന്‌ ചെയ്യേണ്ട കാര്യങ്ങള്‍ തീരുമാനിച്ച്‌ അതിന്റെ ഒരു ലിസ്റ്റ്‌ തയ്യാറാക്കുക. ഈ ലിസ്റ്റ്‌ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുക.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിന്‌ ആരോഗ്യമുള്ള ശരീരം ആവശ്യമാണ്‌. ലക്ഷ്യങ്ങളില്‍ എത്താനും ഇത്‌ കൂടിയേതീരൂ. പതിവായി വ്യായാമം ചെയ്യുക. ലക്ഷ്യങ്ങളില്‍ എത്താന്‍ ഇത്‌ നിങ്ങളുടെ ശരീരത്തെ സജ്ജമാക്കും.

ഒരുങ്ങുക

ഒരുങ്ങുക

ആവശ്യത്തിന്‌ ആത്മവിശ്വാസം ഉണ്ടെങ്കില്‍ നിങ്ങള്‍ പകുതി വിജയിച്ചു കഴിഞ്ഞു. ഷേവ്‌ ചെയ്‌ത്‌ നല്ല രീതിയില്‍ വസ്‌ത്രം ധരിച്ചാല്‍ സ്വാഭാവികമായും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ഇതോടെ ലോകം നിങ്ങളെ കാണുന്ന രീതിയും മാറും.

നന്നായി കഴിക്കുക

നന്നായി കഴിക്കുക

ഒരു ക്ഷീണവുമില്ലാതെ ജീവിത്തില്‍ മുന്നേറണമെങ്കില്‍ നന്നായി ആഹാരം കഴിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഉച്ചഭക്ഷണത്തിന്‌ ശേഷം മയങ്ങണമെന്ന്‌ തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ ആഹാരശീലം മാറ്റാന്‍ സമയമായി എന്നാണ്‌ അര്‍ത്ഥം. ലഘുവും ആരോഗ്യപ്രദവുമായ ഭക്ഷണം ശീലമാക്കുക.

Read more about: pulse സ്പന്ദനം
English summary

4 Habits Of A Successful Man

We all want to be successful in life. But many of us end up working harder in wrong areas of life. But simple habits and smarter thinking can bring your success Rate high in your life.
X
Desktop Bottom Promotion