For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കാന്‍ 10 കാരണങ്ങള്‍

By Super
|

നാം അടിക്കടി വര്‍ഗ്ഗീയലഹളകള്‍ നേരിടേണ്ടിവരുന്നു. ജനസംഖ്യാ വര്‍ദ്ധനവ് രാജ്യം നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. തീവ്രവാദ ആക്രമണങ്ങളുടെ ഭീതിയിലാണ് നമ്മുടെ രാജ്യം.

ഉരുളക്കിഴങ്ങു പ്രണയത്തിനു പുറകില്‍

ഇന്ത്യ എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ മാത്രമാണോ? എല്ലാത്തിലും കുറ്റം മാത്രം കാണാന്‍ ശ്രമിക്കുന്നവര്‍ അങ്ങനെ ചിന്തിച്ചേക്കാം. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം അപ്പുറത്തേക്ക് വളര്‍ന്നുനില്‍ക്കുന്ന ഒരു മഹാരാജ്യമാണ് ഇന്ത്യ. പറഞ്ഞുപറഞ്ഞ് തേഞ്ഞ ഒരു പ്രയോഗമായി ഇതിനെ കാണരുത്.

ഇന്ത്യ മഹത്തായ ഒരു രാജ്യം തന്നെയാണ്. അതിന്റെ മഹത്വത്തിന് അടിസ്ഥാനമായ നിരവധി ഘടകങ്ങളുണ്്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട പത്തെണ്ണം പരിചയപ്പെടാം.

ഏറ്റവും വലിയ ജനാധിപത്യ രാജ്യം

ഏറ്റവും വലിയ ജനാധിപത്യ രാജ്യം

ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം ലോകത്തിലെ മറ്റുപല ശക്തരായ രാജ്യങ്ങളിലെ ആകെ ജനസംഖ്യയിലും കൂടുതലാണ്. ഉദാഹരണത്തിന് അമേരിക്ക. നമ്മെ ഭരിക്കുന്ന സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവകാശം നമുക്ക് തന്നെയാണ്. ഓരോ അഞ്ച് വര്‍ഷത്തിലും പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കാനും നമുക്ക് അവകാശമുണ്ട്.

ശാസ്ത്ര-സാമ്പത്തിക-ഐടി മികവ്

ശാസ്ത്ര-സാമ്പത്തിക-ഐടി മികവ്

ഏതാനും വര്‍ഷങ്ങള്‍ക്കുള്ള ഇന്ത്യയൊരു സൂപ്പര്‍പവറായി മാറിയേക്കാം. ശാസ്ത്ര-ഐടി മേഖലകള്‍ ഉള്‍പ്പെടെയുള്ള വിവിധ രംഗങ്ങളില്‍ രാജ്യം കൈവരിച്ചു കൊണ്ടിരിക്കുന്ന വളര്‍ച്ച നമ്മെ അവിടേക്ക് തന്നെയാണ് നയിക്കുന്നത്. രാജ്യത്തെ മധ്യവര്‍ഗ്ഗ സമൂഹത്തെയാണ് നാം ഇതിന് പ്രധാനമായും പ്രശംസിക്കേണ്ടത്. കാരണം അവരാണ് ഈ മേഖലകളിലെ എല്ലാ പ്രധാനപ്പെട്ട മുന്നേറ്റങ്ങളുടെയും കേന്ദ്രബിന്ദുക്കള്‍.

ഭൂമിശാസ്ത്ര വൈവിദ്ധ്യം

ഭൂമിശാസ്ത്ര വൈവിദ്ധ്യം

ഇന്ത്യ പ്രകൃതി സൗന്ദര്യത്താല്‍ അനുഗൃഹീതമാണ്. പര്‍വ്വതങ്ങളും കടല്‍ത്തീരങ്ങളും കാടുകളും മരുഭൂമികളും രാജ്യത്തിന്റെ ഭൂമിശാസ്ത്ര വൈവിദ്ധ്യത്തിന് മാറ്റുകൂട്ടുന്നു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഈ വൈവിദ്ധ്യം ദൃശ്യമാണ്. അതുകൊണ്ട് തന്നെ ഇന്ത്യാ സന്ദര്‍ശനം സ്വദേശികള്‍ക്കും വിദേശികള്‍ക്കും മികച്ചൊരു അനുഭവമായിരിക്കും.

സംസ്‌കാരങ്ങള്‍, ഭാഷകള്‍

സംസ്‌കാരങ്ങള്‍, ഭാഷകള്‍

ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം താരതമ്യങ്ങള്‍ക്ക് അതീതമാണ്. ഓരോ സംസ്ഥാനത്തിനും അവരുടേതായ ആചാരങ്ങളും പാരമ്പര്യവും ഉണ്ട്. ഈ വ്യത്യസ്തതകളിലും ജനങ്ങള്‍ക്കിടയില്‍ ഐക്യം ദൃശ്യമാണ്. ഈ വൈവിദ്ധ്യങ്ങളിലൂടെയുള്ള യാത്ര ആത്മീയാനുഭവം പ്രദാനം ചെയ്യും.

ഇന്ത്യന്‍ രുചികള്‍

ഇന്ത്യന്‍ രുചികള്‍

മറ്റൊരു രാജ്യത്തിനും നല്‍കാന്‍ കഴിയാത്തത്ര രുചി വൈവിദ്ധ്യം കൊണ്ട് അനുഗൃഹീതമാണ് നമ്മുടെ രാജ്യം. രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ് ഇവിടുത്തെ രുചികള്‍. വിവിധ സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവരുടേതായ വിഭവങ്ങളും പാചകരീതികളും ഉണ്ട്.

ഇന്ത്യന്‍ സൈന്യം

ഇന്ത്യന്‍ സൈന്യം

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സൈന്യം നമ്മുടേതാണ്. ഏകദേശം 10 ലക്ഷം സൈന്യത്തില്‍ ജോലി ചെയ്യുന്നു. രാഷ്ട്രീയ ഇടപെടലുകളൊന്നും നക്കാത്തതിനാല്‍ തന്നെ പ്രൊഫഷണലത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്ത്യന്‍ സൈന്യം.

കൂട്ടുകുടുംബം

കൂട്ടുകുടുംബം

ഇന്ത്യയെ മറ്റ് ലോകരാജ്യങ്ങളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്ന ഒരു ഘടകമാണ് കൂട്ടുകുടുംബങ്ങള്‍. രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ പോലും കൂട്ടുകുടുംബങ്ങള്‍ കാണാനാകും. മാതാപിതാക്കളോടൊപ്പം മുതിര്‍ന്ന മക്കള്‍ താമസിക്കുന്നത് പതിവ് കാഴ്ചയാണ്. ഇന്ത്യന്‍ കുടുംബങ്ങളില്‍ കാണപ്പെടുന്ന സ്‌നേഹബന്ധത്തിന്റെ ശക്തി കൂടിയാണ് കൂട്ടുകുടുംബങ്ങളിലൂടെ ദൃശ്യമാകുന്നത്.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

സാധാരണക്കാര്‍ക്ക് സൗജന്യമായി മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായി വിദൂര സ്ഥലങ്ങളില്‍ പോലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അതിഥി ദേവോ ഭവ

അതിഥി ദേവോ ഭവ

ഏത് മതത്തില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാരനും അതിഥിയെ ദൈവമായാണ് കാണുന്നതും സ്വീകരിക്കുന്നതും. നമ്മുടെ രാജ്യത്തിന്റെ ഊഷ്മളത വിളിച്ചറിയിക്കുന്ന മന്ത്രമാണ് അതിഥി ദേവോ ഭവ:.

ഇന്ത്യന്‍ സ്ത്രീകള്‍

ഇന്ത്യന്‍ സ്ത്രീകള്‍

എത്ര ജോലിത്തരക്കുള്ള ഇന്ത്യന്‍ സ്ത്രീയും കുടുംബത്തിനും വിവാഹ ബന്ധത്തിനും വില കല്‍പ്പിക്കുന്നവള്‍ ആയിരിക്കും.

Read more about: pulse സ്പന്ദനം
English summary

10 Things That Will Restore Your Faith In India

India is a great country indeed and it derives its greatness from the following.
 
 
X
Desktop Bottom Promotion