For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ പഴ്സില്‍ കരുതേണ്ട 10 വസ്തുക്കള്‍

By Super
|

പണവും താക്കോലുകളും സൂക്ഷിക്കാന്‍ മാത്രമല്ല പഴ്സ്. സ്ത്രീകളുടെ ജീവിതത്തില്‍ പ്രധാനമായ ഒരു സ്ഥാനം അര്‍ഹിക്കുന്നതാണ് ഇവ. നിങ്ങളുടെ കുലീനത്വം വിളിച്ച് പറയാനായാലും, ലാളിത്യമാര്‍ന്ന തരത്തിലായാലും ഉപയോഗിക്കുന്ന പഴ്സില്‍ സദാ സമയവും കരുതേണ്ടുന്ന ചില വസ്തുക്കളുണ്ട്.

ഓരോ സ്ത്രീയും എല്ലായ്പോഴും കയ്യില്‍ കൊണ്ടുനടക്കേണ്ടുന്ന അത്തരം പത്ത് സാധനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

മരണശേഷം എന്ത് സംഭവിക്കുന്നു?മരണശേഷം എന്ത് സംഭവിക്കുന്നു?

മുന്‍കരുതല്‍ ഭേദപ്പെടുത്തലിനേക്കാള്‍ ഉചിതമാണ് എന്ന് ഓര്‍മ്മിക്കുക. ഈ സാധനങ്ങള്‍ പഴ്സിലിരിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും, സൗകര്യവും നല്കുമെന്നുറപ്പാണ്.

ലിപ്സ്റ്റിക്

ലിപ്സ്റ്റിക്

പഴ്സില്‍ ഒരു ലിപ്സ്റ്റിക് സദാ കരുതിവെക്കുക. ഇത് ഏത് സമയത്തും നിങ്ങളുടെ സൗന്ദര്യത്തിന് തിളക്കം കൂട്ടാന്‍ സഹായിക്കും. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ലിപ്സ്റ്റികിന് വലിയ സ്ഥാനമുണ്ട്. രാവിലെ മേക്കപ്പ് മുഴുവനായും അണിയാന്‍ സമയം കിട്ടിയില്ലെങ്കിലും കയ്യിലുള്ള ലിപ്സ്റ്റിക് നിങ്ങളുടെ സൗന്ദര്യത്തെ കൂടുതല്‍ പ്രകാശമാനമാക്കും.

പണം

പണം

പണം പണമായി തന്നെ കയ്യില്‍ കുതുന്നത് പ്രധാനപ്പെട്ട കാര്യമാണ്. കാര്‍ഡുകളുടെ കാര്യമല്ല ഇവിടെ പറയുന്നത്. ഡേറ്റിംഗിനായി മകള്‍ പുറത്ത് പോകുമ്പോള്‍ പല അമ്മമാരും ചെറിയ ചിലവുകള്‍ക്കായി പണം നല്കാറുണ്ട്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് രൂപത്തിലല്ലാതെ പണമായി തന്നെ കയ്യിലുണ്ടാവുന്നത് പലപ്പോഴും സഹായകരമാകും. അത്യാവശ്യത്തിനുള്ള പണമെങ്കിലും കയ്യില്‍ കരുതാന്‍ ശ്രദ്ധിക്കുക.

പാഡുകള്‍

പാഡുകള്‍

പാഡുകള്‍ - സ്ത്രീകള്‍ക്ക് എപ്പോഴാണ് ഇവ ആവശ്യം വരുക എന്ന് പറയാനാവില്ല. അതിനാല്‍ തന്നെ ഒരു മുന്‍കരുതലായി പഴ്സില്‍ ഇവ കരുതാം.

ബേബി വൈപ്പ്

ബേബി വൈപ്പ്

നിങ്ങള്‍ക്ക് ചെറിയ കുട്ടികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും പല അവസരങ്ങളിലും ഇവ ഉപകാരപ്രദമാകും. പലപ്പോഴും നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കാത്ത അവസരങ്ങളിലാകും ഇവ പ്രയോജനപ്പെടുക.

വേദനാസംഹാരികള്‍

വേദനാസംഹാരികള്‍

ആസ്പിരിന്‍ അല്ലെങ്കില്‍ വേദനാസംഹാരികള്‍ - വീടിന് പുറത്തായിരിക്കുന്ന അവസരത്തില്‍ തലവേദന ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളില്‍ ഒരു പ്രതിവിധി തേടിപ്പോവുക അത്ര എളുപ്പമല്ലാതെ വരാം. അതിനാല്‍ തന്നെ ആസ്പിരിന്‍ പോലുള്ള ഗുളികകള്‍ കയ്യില്‍ കരുതുക.

പേന

പേന

ഏറ്റവും സാധാരണമായി ആവശ്യം വരാവുന്ന ഒന്നാണ് പേന. എന്നാല്‍ പല സ്ത്രീകളും പേനക്കായി തിരഞ്ഞ് ഒടുവില്‍ കണ്ടെത്തുന്നത് ഐലൈനറായിരിക്കും. ഏതാനും പേനകള്‍ പഴ്സില്‍ കരുതുന്നത് ഉപകാരപ്പെടും.

ഫോണ്‍ നമ്പറുകള്‍

ഫോണ്‍ നമ്പറുകള്‍

അത്യാവശ്യമുള്ള ഫോണ്‍ നമ്പറുകള്‍ - നിങ്ങളുടെ വിലാസത്തോടൊപ്പം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനായുള്ള ഫോണ്‍ നമ്പറുകള്‍ കൂടി കയ്യില്‍ കരുതണം. പ്രത്യേക സാഹചര്യങ്ങളില്‍ പെട്ടുപോയാല്‍ നിങ്ങളെ തിരിച്ചറിയാന്‍ ഇത് സഹായിക്കും. ഒരപകടത്തില്‍ പെട്ട് സംസാരിക്കാനാവാത്ത അവസ്ഥയിലായാല്‍ ഇത് എത്രത്തോളം സഹായിക്കും എന്ന് ചിന്തിച്ച് നോക്കുക.

പെപ്പര്‍ സ്പ്രേ

പെപ്പര്‍ സ്പ്രേ

പെപ്പര്‍ സ്പ്രേ - ഇന്നത്തെ സാമൂഹിക അവസ്ഥയില്‍ സ്ത്രീകള്‍ ഏറെ അക്രമഭീഷണികള്‍ നേരിടുന്നുണ്ട്. ഇക്കാലത്ത് ആത്മരക്ഷയ്ക്ക് സ്ത്രീകള്‍ ഉപയോഗിക്കുന്ന ഒന്നാണ് പെപ്പര്‍ സ്പ്രേ. മാരകമല്ലാത്തതും എന്നാല്‍ ഉപകാരിയുമായ ഇത് അക്രമികളില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കും.

ഹാന്‍ഡ് സാനിറ്റൈസര്‍

ഹാന്‍ഡ് സാനിറ്റൈസര്‍

ഹാന്‍ഡ് സാനിറ്റൈസര്‍ - കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയും മറ്റും ചെയ്യുമ്പോള്‍ കയ്യില്‍ അഴുക്ക് പുരളാം. പണം എണ്ണുമ്പോളും പരിചയക്കാരനായ ഒരാളെ കാണുമ്പോള്‍ ഹസ്തദാനം ചെയ്യുമ്പോളും ഇത് ശല്യമാകും. ഇക്കാരണത്താലും മറ്റ് പല കാരണങ്ങളാലും ഒരു ഹാന്‍ഡ് സാനിറ്റൈസര്‍ പഴ്സില്‍ കരുതുക. സമ്പര്‍ക്കങ്ങളിലൂടെ രോഗാണുക്കള്‍ പകരുന്നത് തടയാന്‍ ഇത് സഹായിക്കും.

സേഫ്റ്റി പിന്‍

സേഫ്റ്റി പിന്‍

സേഫ്റ്റി പിന്‍ - സ്ത്രീകള്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് സേഫ്റ്റി പിന്നുകള്‍. ചിലപ്പോള്‍ അപ്രതീക്ഷിതമായാവും ബ്ലൗസിലെ ബട്ടണ്‍ നഷ്ടപ്പെടുക. ഇത് പരിഹരിക്കാനുള്ള സാഹചര്യത്തിലായിരിക്കുകയുമില്ല നിങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു താല്കാലിക ഉപാധിയെന്ന സേഫ്റ്റി പിന്നുകള്‍ സഹായിക്കും.

English summary

10 Things Every Women Should Have In Her Purse

If being prepared for anything is your mantra, then you know that your purse is the vehicle by which you live your life – far more than just a place to stash your cash and keys. Let’s take a look at those must-haves so that you will be ready for anything that life throws your way.
 
 Read more at: http://hindi.boldsky.com/insync/pulse/2014/things-every-woman-should-have-her-purse.html
X
Desktop Bottom Promotion