For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കാര്‍ ഉത്തരം പറഞ്ഞു തോറ്റു!!

|

ഇന്ത്യ നാനാത്വത്തില്‍ ഏകത്വമുള്ളൊരു രാജ്യമാണ്. ഇതിനെ സാധൂകരിയ്ക്കുന്ന കാര്യങ്ങളും ധാരാളം. ഭാഷ, വസ്ത്രം, ഭക്ഷണം, ആചാരങ്ങള്‍ എന്നിങ്ങനെ നീണ്ടുപോകുന്നു ഈ പട്ടിക.

ഇന്ത്യയെപ്പറ്റിയും ഇന്ത്യക്കാരെപ്പറ്റിയും വിദേശികള്‍ക്ക് പല തെറ്റിദ്ധാരണകളുമുണ്ട്. ഇവരില്‍ പലരും കേട്ടറിവിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തരം ചോദ്യങ്ങള്‍ ചോദിയ്ക്കുന്നതും. ഇത്തരം പല ചോദ്യങ്ങളും ഇന്ത്യാക്കാര്‍ക്ക് അലോസരം സൃഷ്ടിയ്ക്കുന്നതുമായിരിക്കും. ചിലപ്പോള്‍ ഇത്തരം ചില ചോദ്യങ്ങള്‍ ഇന്ത്യക്കാര്‍ തന്നെ ചോദിയ്ക്കുന്നതാണ് കൂടുതല്‍ കഷ്ടം.

Anger

ഇന്ത്യക്കാര്‍ കേട്ടു മടുത്ത ഇത്തരം ചില ചോദ്യങ്ങളും ഇവയ്ക്കുള്ള ചില വിശദീകരണങ്ങളും അറിയൂ,

ഇന്ത്യക്കാരനെന്ന നിലയ്ക്ക് ഹിന്ദി അറിയുക തന്നെ വേണം. കാരണം ഇന്ത്യയുടെ ദേശീയഭാഷയാണ് ഹിന്ദി. എന്നാല്‍ നിങ്ങള്‍ ഹിന്ദി സംസാരിയ്ക്കുമോയെന്ന് ഇന്ത്യാക്കാരോട് ചോദിയ്ക്കുന്നവരുണ്ട്.

നിങ്ങള്‍ ഏതു മതവിഭാഗത്തില്‍ പെടുന്നുവെന്ന ചോദ്യം ഇന്ത്യക്കാര്‍ തന്നെയായിരിയ്ക്കും കൂടുതല്‍ ചോദിയ്ക്കുന്നത്. ഇത് കേള്‍ക്കുന്ന പലരിലും അലോസരം സൃഷ്ടിയ്ക്കുന്ന ഒന്നാണ്.

വിദേശികള്‍ പലരും ബോളിവുഡ് സിനിമകള്‍ കാണുന്നവരാണ്. ബോളിവുഡ് സ്‌റ്റൈലിലാണോ ഇന്ത്യക്കാര്‍ പ്രണയിക്കുന്നതും നൃത്തം ചെയ്യുന്നതും എന്ന ചോദ്യവും പലപ്പോഴും ഇന്ത്യക്കാര്‍ക്ക് വിദേശികളില്‍ നിന്നും കേള്‍ക്കേണ്ടി വരാറുണ്ട്.

ഇന്ത്യക്കാരനെന്നറിയുമ്പോള്‍ നിങ്ങള്‍ യോഗ പഠിപ്പിയ്ക്കുമോയെന്ന ചോദ്യവും ചിലപ്പോള്‍ നേരിടേണ്ടി വരും. യോഗ ഇന്ത്യക്കാര്‍ അറിഞ്ഞിരിയ്ക്കണമെന്നു നിര്‍ബന്ധമുള്ള പോലെയൊരു ചോദ്യം. എല്ലാ ഇന്ത്യാക്കാരും യോഗ അറിഞ്ഞിരിയ്ക്കണമെന്നു നിര്‍ബന്ധമില്ലെന്ന കാര്യം അറിയാത്തവരുമുണ്ടെന്നു ചുരുക്കം.

മസാലകളുള്ള ഭക്ഷണം മാത്രമേ നിങ്ങള്‍ കഴിയ്ക്കുകയുള്ളൂവെന്നു ചോദിയ്ക്കുന്നവരുമുണ്ട്. ഇന്ത്യന്‍ ഭക്ഷണം മസാലകളും എരിവും നിറഞ്ഞതാണെങ്കിലും ഇത് മാത്രമേ കഴിയ്ക്കുയെന്ന തെറ്റിദ്ധാരണയാകാം ഇത്തരം ചോദ്യത്തിനു പുറകില്‍.

ഇന്ത്യാക്കാര്‍ക്കെന്തിനാണ് ഇത്രയധികം ദൈവങ്ങളെന്ന ചോദ്യവും പലപ്പോഴും കേള്‍ക്കേണ്ടി വന്നേക്കാം. ഹൈന്ദവരാഷ്ട്രമെന്നു പേരു കേട്ട ഇന്ത്യയില്‍ ഇത് സാധാരണമെന്ന വിശദീകരണം നല്‍കുകയും ചെയ്യാം.

English summary

Weird Questions Indians Tired Of Answering

There are always some racist types of questions that Indians have to answer whenever they come across such stereotypical people. For example, one of the most common questions that Indians hate answering is, "How come you speak so good and clear English?" Well, it would be interesting to know that India is the second largest English speaking country in the world which doesn't even follow any particular accent. This is the reason behind the clarity in our English.
 
 
Story first published: Friday, December 6, 2013, 12:59 [IST]
X
Desktop Bottom Promotion