For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈദ്യശാസ്‌ത്രത്തിലെ വിചിത്രമായ കണ്ടെത്തലുകള്‍

By Archana.V
|

വൈദ്യ ശാസ്‌ത്ര രംഗത്ത്‌ അത്ഭുതം തോന്നിപ്പിക്കുന്ന പല കണ്ടുപിടിത്തങ്ങളും ഉണ്ടായിട്ടുണ്ട്‌. ഇതില്‍ പല ഉപകരണങ്ങളും മരുന്നുകളും മറ്റ്‌ പല കണ്ടുപിടുത്തങ്ങളുടെ ഉപോത്‌പന്നങ്ങളോ അല്ലെങ്കില്‍ യാദൃശ്ചികമായിട്ട്‌ കണ്ടെത്തിയവയോ ആണ്‌. വൈദ്യശാസ്‌ത്ര രംഗത്തെ പല വിചിത്രങ്ങളായ കണ്ടെത്തലുകളും മനപ്പൂര്‍വമായിട്ട്‌ സംഭവിച്ചതല്ല. എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള പല വിചിത്രങ്ങളായ കണ്ടെത്തലുകളും ഉണ്ടാകുന്നുണ്ട്‌. ഇതിനെ കുറിച്ചറിയുക വളരെ രസകരമാണ്‌.

പുരുഷന്‍മാരുടെ വന്ധ്യത ചികിത്സയ്‌ക്ക്‌ ഏറ്റവും ഫലപ്രദമെന്ന്‌ കരുതപ്പെടുന്ന വയാഗ്ര വളരെ യാദൃശ്ചികമായിട്ടാണ്‌ കണ്ടെത്തിയത്‌. വളരെ വ്യത്യസ്‌തമായ ഉദ്ദേശത്തോടെയാണ്‌ മരുന്ന്‌ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്‌്‌.ഹൃദ്രോഗത്തിന്റെ ഭാഗമായ നെഞ്ച്‌ വേദനയ്‌ക്കുള്ള ചികിത്സാര്‍ത്ഥം രക്ത ധമനികളുടെ ആയാസം കുറയ്‌ക്കാനുള്ള മരുന്നിനു വേണ്ടിയാണ്‌ ഔഷധ കമ്പനിയായ ഫിസര്‍ ശ്രമിച്ചത്‌. എന്നാല്‍, കണ്ടെത്തിയത്‌ പുരുഷന്‍മാരിലെ ഉദ്ധാരണം മെച്ചപ്പെടുത്താനുള്ള മരുന്നായ വയാഗ്രയാണ്‌. അര്‍ബുദം കുറയ്‌ക്കാന്‍ കഴിവുള്ള വൈറസ്‌ നാശിനിയായ സ്രാവ്‌, സുഗന്ധവ്യഞ്‌ജനങ്ങള്‍ എന്നിവയില്‍ കണ്ടെത്തിയും കുടല്‍ രോഗത്തിന്റെ മരുന്ന്‌ കണ്ടെത്തലും ഇത്തരത്തില്‍ ചിലതാണ്‌. ബൗദ്ധിക സ്വത്തിന്‌ സംരക്ഷണം നല്‍്‌കുന്നതിനായി ഇത്തരം കണ്ടെത്തലുകള്‍ക്ക്‌ പേറ്റന്റ്‌ എടുക്കാറുണ്ട്‌.

Weird medical inventions that work

വൈദ്യശാസ്‌ത്രത്തിലെ ചില വിചിത്ര കണ്ടെത്തലുകള്‍

1. സുഗന്ധം ഉപയോഗിച്ച്‌ പുരുഷ വന്ധ്യത ചികിത്സ
പുരുഷ വന്ധ്യതയ്‌ക്ക്‌ പരിഹാരത്തിനായി വയാഗ്രയ്‌ക്ക്‌ ഇതര മാര്‍ഗ്ഗം ലഭ്യമാക്കാന്‍ പേറ്റന്റിന്‌ അപേക്ഷിച്ചിരിക്കുകയാണ്‌ അലന്‍ ആര്‍ ഹിര്‍സ്‌ക്‌. മണത്തിനാണ്‌ ഈ ചികിത്സയില്‍ പ്രധാന്യം എന്നതാണ്‌ സവിശേഷത. കര്‍പ്പൂര വള്ളി, മത്തങ്ങ,ഡോനട്ട്‌, ഇരട്ടി മധുരം എന്നിവയാണ്‌ ഇതിനുള്‌ല വസ്‌തുക്കളില്‍ ഉള്‍പ്പെടുന്നത്‌ .

2. അപകേന്ദ്ര ബലം ഉപയോഗിച്ച്‌ പ്രസവം സുഗമമാക്കുന്ന ഉപകരണം
അപകേന്ദ്ര ബലം ഉപയോഗിച്ച്‌ പ്രസവം സുഗമമാക്കുന്ന ഉപകരണത്തിന്‌ പേറ്റന്റ്‌ ലഭിക്കുന്നതിനായി ജോര്‍ജും ചാര്‍ലറ്റ്‌ ബ്ലോന്‍സ്‌കിയും അപേക്ഷിച്ചിരുന്നു. കുട്ടി പുറത്തു വരാന്‍ അപകേന്ദ്രബലം സഹായിക്കും.

3. നെറ്റി താങ്ങുന്ന ഉപകരണം

ബാത്‌റൂമിലും മറ്റും നില്‍ക്കുന്നവര്‍ക്ക്‌ ഉപയോഗിക്കാവുന്ന നെറ്റി താങ്ങുന്ന ഉപകരണം എറിക്‌ ഡി ആണ്‌ കണ്ടെത്തിയതും പേറ്റെന്റിനായി അപേക്ഷിച്ചതും

4. വയാഗ്ര
ഹൃദ്രോഗത്തിന്റെ ഭാഗമായ നെഞ്ച്‌ വേദനയ്‌ക്കുള്ള മരുന്ന്‌ കണ്ടെത്തുന്നതിന്റെ ഭാഗമായാണ്‌ ഈ ഔഷധ പരീക്ഷണം നടന്നത്‌. സുഗമമായി രക്തം ഓട്ടം ഉണ്ടാകുന്നതിന്‌ രക്തധമനികളുടെ ആയാസം കുറയ്‌ക്കുക എന്നതായിരുന്നു ലക്ഷ്യം.ഇതിന്റെ പാര്‍ശ്വ ഫലങ്ങളിലൊന്ന്‌ പുരുഷന്‍മാരുടെ ഉദ്ധാരണ ശേഷി ഉയര്‍ത്താന്‍ സഹായിക്കും എന്നതായിരുന്നു. ഇതെ തുടര്‍ന്നാണ്‌ ലോകത്ത്‌ ഏറ്റവും വില്‍പനയുള്ള മരുന്നുകളില്‍ ഒന്നായി ഇത്‌ മാറി.

5. ഓര്‍മിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഉപകരണം
റുപേര്‍ട്ട്‌ ഡബ്ല്യുവിന്‌ പേറ്റന്റ്‌ ലഭിച്ചിട്ടുള്ള ഈ ഉപകരണം കുട്ടികളെ അവരുടെ ബ്രേസസ്‌ ധരിക്കാന്‍ ഓര്‍മ്മിക്കുന്നതിന്‌ വേണ്ടിയുള്ളതാണ്‌. ടൈമറോടു കൂടിയ അലാറം ആണ്‌ ഇതില്‍ ഉള്ളത്‌. ബ്രേസസിലെ കാന്തം അലാറം നിര്‍ത്തും.

6.മോണവ്യായമത്തിനുള്ള ഉപകരണം
വായയുടെ വ്യായാമത്തിനുള്ള ഈ ഉപകരണത്തിന്‌ ചാള്‍സ്‌ ജി പര്‍ഡിയ്‌ക്കാണ്‌ പേറ്റന്റ്‌ ലഭിച്ചിരിക്കുന്നത്‌. പല്ലുകള്‍ക്കിടയില്‍ ഉറപ്പിക്കുന്ന പ്ലേറ്റും ഭിത്തിയിലോ മറ്റോ ഉറപ്പിക്കുന്ന ചലിക്കുന്ന സ്‌പ്രിങ്ങുമാണ്‌ ഈ ഉപകരണത്തിലുള്ളത്‌ തലയുടെ അനക്കത്തിനനുസരിച്ച്‌ ഉപകരണത്തില്‍ തള്ളലുണ്ടാകും.

7. കഴിക്കല്‍ കുറയ്‌ക്കാനുള്ള മുഖാവരണം
ആഹാര നിയന്ത്രണത്തിന്‌ നേരിട്ട്‌ വായ അടച്ച്‌ വയ്‌ക്കുന്നതിനുള്ള ഉപകരണമാണിത്‌. നിരവധി ഹുക്കുകള്‍, വയറുകള്‍, നാടകള്‍, ലോക്കുകള്‍ വായു മുടുന്നതിനുള്ള ആവരണം എന്നിവ കൊണ്ടാണിത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഇത്‌ മനുഷ്യരെക്കാള്‍ മൃഗങ്ങള്‍ക്ക്‌ ചേരുന്ന കണ്ടുപിടിുത്തമാണന്നാണ്‌ കണ്ടാല്‍ തോന്നുക. ആഹാരം കുറയ്‌ക്കുന്നതിന്‌ മാത്രമല്ല മുഖം പുറത്ത്‌ കാണിക്കാതിരിക്കാനും ഇത്‌ സഹായിക്കും.

English summary

Weird medical inventions that work

There are not many stories that are more intriguing than the medical inventions that are weird and yet work wonders
Story first published: Saturday, December 21, 2013, 20:22 [IST]
X
Desktop Bottom Promotion