For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹമോതിരത്തിനു പുറകില്‍

|

പല രാജ്യങ്ങളിലും ഇന്ത്യയില്‍ തന്നെ പല സ്ഥലങ്ങളിലും വിവാഹാചാരങ്ങള്‍ വ്യത്യസ്തമാണ്. വിവിധ മതവിഭാഗങ്ങളിലും ഇത് വ്യത്യസ്തം തന്നെ.

എന്നാല്‍ ലോകത്തെമ്പാടുമുള്ള മിക്കവാറും എല്ലാ വിവാഹാഘോഷങ്ങളിലും പ്രധാനപ്പെട്ട ചടങ്ങാണ് വധൂവരന്മാര്‍ പരസ്പരം മോതിരമണിയിക്കുകയെന്നത്.

Wedding Ring

മോതിരമണിയുന്നതിനും അണിയ്ക്കുന്നതിനും പുറകില്‍ പല വിശ്വാസങ്ങളുമുണ്ട്. മോതിരം വൃത്താകൃതിയിലാണ്. ഇതിന് തുടക്കവും ഒടുക്കവുമില്ല. അതായത് അവസാനമുണ്ടാകില്ലെന്നതു തന്നെ. വിവാഹവും ഇങ്ങനെ എക്കാലവും നില നില്‍ക്കട്ടെയെന്നതാണ് ഇതിനു പുറകിലെ ഒരു വിശ്വാസം.

മോതിരവിരലിലാണ് മോതിരം സാധാരണ അണിയുന്നതും അണിയിക്കുന്നതും. ഈ വിരലിലേയ്ക്കുള്ള നാഡി നേരെ ഹൃദയവുമായി ബന്ധപ്പെടുന്നുവെന്ന വിശ്വാസമാണിതിനു പുറകില്‍.

വധുവിന് വരനും വരന് വധുവും ഹൃദയത്തോടെ സ്വീകരിയ്ക്കുന്നുവെന്ന വിശ്വാസമാണ് ഇതിനു പുറകില്‍.

English summary

Significance Of Wearing Wedding Ring

A wedding ring is a matter of great sentiment for everyone. It is a symbol of love which the couple is supposed to wear for a lifetime.
Story first published: Friday, December 13, 2013, 15:47 [IST]
X
Desktop Bottom Promotion