For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍

|

പൊട്ടു തൊടുകയെന്നത് ഇന്ത്യയിലെ സ്ത്രീകള്‍ക്കു മാത്രമുള്ള ഒരു ആചാരമാണ്. ആചാരങ്ങളുടമായി ബന്ധിപ്പിയ്ക്കുന്ന വിശുദ്ധിയുള്ള ഒന്നാണ് പൊട്ടു തൊടുന്നതും തൊടുവിപ്പിയ്ക്കുന്നതുമെല്ലാം.

ഹൈന്ദാവാചാരത്തില്‍ സ്ത്രീയെ സുമംഗലിയാക്കുന്നതില്‍ പൊട്ടിനുള്ള പങ്ക് തള്ളിക്കളയാനാവില്ല. ഒരു സ്ത്രീയെ സുന്ദരിയാക്കുന്നതിനും അവള്‍ക്ക പാരമ്പര്യത്തില്‍ പങ്കാളിയാക്കുന്നതുമെല്ലാം ചെറിയൊരു പൊട്ടു ചെയ്യുന്ന മഹാകര്‍മങ്ങളില്‍ പെടുന്നു.

എന്നാല്‍ പൊട്ട് തൊടുന്നതിന് വെറുമൊരു ആചാരം, ഭംഗി തുടങ്ങിയ കാര്യങ്ങള്‍ക്കപ്പുറമായി ചിലതുമുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍

പൊട്ട് തൊടുന്നത് ആരോഗ്യത്തിന് നല്ലതാണ്. തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് നല്ലതു തന്നെ. പ്രത്യേകിച്ച് കുങ്കുമം തൊടുന്നത്. ഇത് തല തണുക്കുവാനും ഊര്‍ജം ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നതു തടയുവാനും സഹായിക്കും.

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍

പൊട്ടു തൊടുന്നത് പുരികങ്ങള്‍ക്കിടയിലാണ്. അജ്‌ന ചക്ര എന്നാണ് ഈ ഭാഗത്തിനു പേര്. ഹൈന്ദവവിശ്വാസ പ്രകാരം ആത്മാവ് ശരീരത്തിലേയ്ക്കു കടക്കുന്നതും പുറത്തു പോകുന്നതും ഈ ഭാഗത്തൂടെയാണ്. മനസിനെ ഏകാഗ്രമാക്കുന്ന, ദേഷ്യവും ടെന്‍ഷനുമെല്ലാം വരുമ്പോള്‍ പെട്ടെന്ന് ചൂടാകുന്ന ഒരു ഭാഗം കൂടിയാണിത്. ഈ ഭാഗത്തിനു തണുപ്പു നല്‍കാന്‍ പൊട്ടു തൊടുന്നതു കൊണ്ടു കഴിയുന്നു.

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍

പൊട്ട് ശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണന്ന വിശ്വാസവുമുണ്ട്. ഇത് മനുഷ്യന്റെ ആത്മീയമായ കണ്ണ് എന്നും വിശേഷിപ്പിയ്ക്കാം.

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍

സുംമഗലികളായ സ്ത്രീകളുടെ അടയാളമാണ് പൊട്ടെന്നു പറയാം. പ്രത്യേകിച്ച് നെറുകയില്‍ തൊടുന്ന കുങ്കുമം. വിധവകള്‍ സാധാരണയായി പൊട്ടോ കുങ്കുമമോ ഉപയോഗിക്കരുതെന്നാണ് വിശ്വാസം.

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍

നെറ്റിയ്ക്കു നടുവില്‍ ചുവപ്പിലോ മെറൂണിലോ ഒരു കു്ത്തുകുത്തി പിന്നീട് ഇത് വട്ടത്തിലാക്കുകയാണ് പരമ്പരാഗത രീതിയിലെ പൊട്ടുകുത്തല്‍. എന്നാല്‍ ഇപ്പോഴിത് സ്റ്റിക്കര്‍ പൊട്ടുകളിലേയ്ക്കു മാറിയിരിയ്ക്കുന്നു.

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍

ഇപ്പോള്‍ പൊട്ടുകള്‍ പല രൂപത്തിലും നിറങ്ങളിലുമെല്ലാം വരുന്നു. ഇവ പലപ്പോഴും സ്‌റ്റൈലിനും ഫാഷനും ചേരുന്ന ഒരു സങ്കല്‍പായി മാറുകയും ചെയ്യുന്നു.

Read more about: pulse സ്പന്ദനം
English summary

Significance Of Wearing Bindis

Wearing bindis have always formed a part of traditional fashion in India. Even with the advent of modernisation and influence of Western culture, the fascination for wearing bindis among women has not reduced. In fact, time and again bindis keep trending over the years. Moving on from the traditional bindis, the fancy bindis are now a craze among young girls and married women as well.
 
 
Story first published: Thursday, December 5, 2013, 13:22 [IST]
X
Desktop Bottom Promotion