For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കഴുകുന്നതും ഹിന്ദുത്വവും തമ്മില്‍....

|

പല മതങ്ങളിലും പല വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. ഇത് പല സ്ഥലങ്ങളിലും വ്യത്യസ്തമവുമാണ്. ഇത്തരം വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ശാസ്ത്രീയമായ അടിത്തറ പലപ്പോഴും കണ്ടെത്തുക പ്രയാസമാണെങ്കിലും ഇവയനുസരിച്ചു ജീവിയ്ക്കുന്ന ഒരു വലിയ ജനവിഭാഗവുമുണ്ട്.

നല്ല ചടങ്ങുകള്‍ക്കു മുന്നോടിയായി കുളിയ്ക്കുന്നത് ഹിന്ദുത്വപ്രകാരം വളരെ പ്രധാനമാണ്. ക്ഷേത്രദര്‍ശനത്തിന് പ്രത്യേകിച്ചും. ഇതുപോലെ മുടി കഴുകുന്നതും സംബന്ധിച്ചും ചില ഹൈന്ദവ വിശ്വാസങ്ങളുണ്ട്.

Hair wash

ചൊവ്വാഴ്ച മുടി കഴുകുന്നത് നല്ലതല്ലെന്നു വിശ്വസിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ച് ചന്ദ്രന്റെ അപഹാരമുള്ളവര്‍. ചൊവ്വാഴ്ച കുളിയ്ക്കുന്നത് ഈ ദോഷം കൂട്ടുമെന്നതാണ് ഇതിനെ ബലപ്പെടുത്തുന്ന വിശ്വാസം.

ഒരു ആണ്‍കുട്ടി മാത്രമുള്ള അമ്മ ബുധനാഴ്ച ദിവസങ്ങളില്‍ തല കുളിയ്ക്കുന്നത് നല്ലതല്ലെന്ന വിശ്വാസം പലയിടത്തുമുണ്ട്. ഇത് കുട്ടിയുടെ ആരോഗ്യത്തിനു നല്ലതല്ലെന്നാണ് വിശ്വാസം. എന്നാല്‍ നവവധു ബുധനാഴ്ച തല കുളിയ്ക്കുന്നത് ആണ്‍കുട്ടിയുണ്ടാകാന്‍ നല്ലതാണെന്ന വിശ്വാസവുമുണ്ട്.

വ്യാഴാഴ്ചകളില്‍ മുടി കഴുകുന്നത് സമ്പത്തും ഐശ്വര്യവും നഷ്ടപ്പെടുത്തുമെന്ന വിശ്വാസവു പലയിടത്തുമുണ്ട്.

ശനിയാഴ്ചകളില്‍ മുടി കഴുകുന്നതിനെ പറ്റി വിരുദ്ധാഭിപ്രായങ്ങളാണുള്ളത്. ചിലര്‍ ശനിയാഴ്ച മുടി കഴുകുന്നത് ശനിയുടെ ദോഷഫലങ്ങളകറ്റുമെന്നു വിശ്വസിയ്ക്കുമ്പോള്‍ മറ്റു ചിലര്‍ ഇത് ശനിദേവന്റെ അപ്രീതിയ്ക്കു കാരണമാകുമെന്നും വിശ്വസിയ്ക്കുന്നു.

English summary

Myth About Hair Wash In Hinduism

There are many religious people who believe in customs as per different days. Its like days of the week came first or the religion? There are a lot of different customs followed on days in many religions. Take Hindu religion for example.
Story first published: Wednesday, December 11, 2013, 12:56 [IST]
X
Desktop Bottom Promotion