For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിരി ചിരഞ്ജീവിയാക്കുമോ?

By Shameer.K.A
|

“ചിരി ഒരു ദിവ്യൗഷധമാണ്.എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുക” എന്ന് പലരും പറയാറുണ്ട്. പുഞ്ചിരിയും ചിരിയും ആരോഗ്യത്തിന് അത്രയധികം ഗുണപ്രദമാണെന്ന കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയുമാണ്. ഡോക്ടര്മാമർ രോഗികളോട് സന്തോഷപ്രദമായിരിക്കാൻ ആവശ്യപ്പെടുന്നതിന് പിന്നിലും ഇതാണ്. ചിരിയുടെ പ്രാധാന്യം മനസ്സിലാക്കി ഇപ്പോള്‍ പലയിടത്തും ചിരിക്ലബ്ബുകൾ വരെ നിലവിലുണ്ട്. പ്രഭാതത്തിൽ പ്രത്യേക ചിരി ക്ലാസ്സുകൾ ആണ് ഇവ‍ർ നടത്തുന്നത്. പല സംഘങ്ങൾ പല രീതികളിൽ ചിരിക്കുകയാണ് ഇത്തരം ക്ലബ്ബുകളിൽ ചെയ്യുന്നത്.

ദീര്‍ഘായുസ്സിന് ഉത്തമമരുന്നാണ് ചിരി എന്ന് പറയുന്നതിന് പിന്നിൽ നിരവധി വസ്തുതകളും കാരണങ്ങളുമുണ്ട്. നമ്മുടെ ജീവിതവും ജീവനും പുരോഗമിക്കുന്നതിന് ചിരി എങ്ങനെ സഹായിക്കുന്നെന്ന് നോക്കാം.

Is laughter a good medicine to live longer

1ചിരി നിങ്ങളുടെ മനസ്സിന് ആശ്വാസമരുളുന്നു.
ചിരിയും തമാശയും നിങ്ങളുടെ മനസ്സിനെ തണുപ്പിക്കുന്നു. ഉത്കണ്ഠ, പിരിമുറക്കം, വേദന എന്നിവക്ക് നല്ലൊരു മരുന്ന് കൂടിയാണ് ചിരി. കോപം നിയന്ത്രിക്കുന്നതിനും നിരാശ പമ്പ കടത്തുകയും ചെയ്യുന്നതാണ് ചിരി. സുഖം പകരുന്ന ഒരു ഹോര്മോുൺ ചിരിക്കുമ്പോൾ പുറത്തുവരുന്നു. ചിരി ചില പ്രശ്നങ്ങൾ അകറ്റുന്നതിലൂടെ നമുക്ക് കുറച്ചു കൂടി ജീവിക്കാൻ ആവശ്യത്തിന് ഊര്ജംു പകരുന്നു.

2.ചിരി സ്ഥിരത പകരുന്നു
ചിരി സുഖകരമായ ഒരു അവസ്ഥ പ്രധാനം ചെയ്യുന്നു. പുരോഗമനപരവും ഉത്തേജനപരവുമായ അവസ്ഥ അത് നൽകുന്നതിലൂടെ മാനസികമായും വൈകാരികപരമായും മികച്ച ഒരു അനുഭൂതി നിലനി‍ർത്തുന്നു. ശുദ്ധമായ മനസ്സോടുകൂടി പ്രശ്നങ്ങളെ അപഗ്രഥിക്കാനും ചിരി സഹായിക്കുന്നു. സ്ഥിരത നൽകുകയും കൂടുതൽ കാലം ജീവിപ്പിക്കുകയും ചെയ്യുന്ന അദ്ഭുതമരുന്നായി ചിരി മാറുന്നത് അങ്ങനെയാണ്.

3.ചിരി നിങ്ങളെ ശാന്തനാക്കുന്നു-ദേഷ്യപ്പെട്ടിരിക്കുന്ന അവസ്ഥയിലോ നിരാശവന്നിരിക്കുന്ന അവസ്ഥയിലോ അതിനെ ചിരിച്ചു തള്ളിനോക്കൂ. നിരാശാബോധത്തെ കുറക്കുകയും ശരീരത്തിനും മനസ്സിനും സുഖം പകരുകയും ചെയ്യുന്നതിനും ഇത് സഹായിക്കും.ചിലര്‍ ദ്വേഷ്യം നിയന്ത്രിക്കുന്നതിന് ചിരി ചികിത്സ ചെയ്യാറുണ്ട്. ദ്വേഷ്യം വരുന്ന സമയത്ത് ഉറക്കെ ചിരിച്ച് അതിനെ മറകടക്കുന്നതാണ് ഈ ചികിത്സാരീതി. തമാശയായി തോന്നാമെങ്കിലും ക്ഷിപ്രഫലം നൽകുന്ന മരുന്നാണിത്. കോപം നിയന്ത്രിക്കുന്നതിന് ചിരിയേക്കാൾ ഉത്തമമായ മരുന്നില്ല.

4.ചിരി ഒരു വ്യായാമം-പലരും ചിരിയെ ഒരു വ്യായാമമുറയായി കാണാറുണ്ട്. സാധാരണഗതിയിൽ ശ്വാസമെടുക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടിയ തോതിൽ ചിരിക്കുമ്പോൾ ഓക്സിജൻ എടുക്കുന്നു എന്നതാണ് ഇതിന് കാരണം. ഓക്സിജൻ എടുക്കുന്ന അളവു കൂട്ടുന്നതിലൂടെ ഹൃദയം പമ്പ് ചെയ്യുന്ന തോത് വര്ദ്ധിടക്കുകയും ശരീരത്തിലെ രക്തചംക്രമണം വര്ദ്ധി ക്കുകയും ചെയ്യുന്നു. തുറസ്സായ സ്ഥലത്തിരുന്ന് എന്നും രാവിലെ ചിരിക്കുന്നത് വളരെ ഗുണം ചെയ്യും. ലളിതമായ വ്യായാമങ്ങൾ ചെയ്യുന്ന പ്രായമായവര്‍ അതോടൊപ്പം ചിരിക്കുകയും ചെയ്യുന്നത് കാണാം. ഇത് വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു പ്രവൃത്തിയാണ്.

5.ചിരി പ്രതിരോധശേഷിക്കും-മുകളിൽ വിവരിച്ച കാര്യങ്ങളിൽ നിന്നെല്ലാം ചിരി നമുക്ക് കായികമായതും മാനസികമായതും വൈകാരികമായതും ആയ തുലനാവസ്ഥ നൽകുന്നെന്ന് മനസ്സിലാക്കാം. നമ്മുടെ പ്രതിരോധശേഷി വര്ദ്ധി പ്പിക്കാനും ചിരി ഉതകും. അവയവങ്ങളുടെ പ്രവര്ത്തവനത്തെ ഉത്തേജിപ്പിക്കുന്നു, കലോറി ഉരുക്കുന്നതിന് സഹായിക്കുന്നു, ഉപകാരപ്രദമായ നിരവധി ഹോര്മോുണുകളും കോശങ്ങളും പുറത്തുവിടുന്നു എന്നിങ്ങനെ നിരവധി ഉപകാരങ്ങളാണ് ചിരിമൂലമുണ്ടാവുന്നത്. ഡയബറ്റിക് രോഗികളുടെ ബ്ലഡ് ശുഗര്‍ അളവ് കുറക്കാനും ചിരി സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇങ്ങനെ നമ്മുടെ പ്രതിരോധശേഷി വര്ധിനപ്പിക്കുന്നതിലൂടെ ചിരി മികച്ച ആരോഗ്യം പ്രധാനം ചെയ്യുന്നു.

English summary

Is laughter a good medicine to live longer

You must have heard a lot of people say, “Laughter is the best medicine. Keep laughing always”. This is because smiling and laughing is considered to be very good for health. The fact that laughing frequently keeps you healthy is scientifically proven
Story first published: Saturday, December 28, 2013, 17:38 [IST]
X
Desktop Bottom Promotion