For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍കുട്ടികളില്‍ ആത്മാഭിമാനം വളര്‍ത്താം

By VIJI JOSEPH
|

ഒരു മകള്‍ ഉണ്ടാവുക എന്നത് വിലയേറിയ ഒരു സമ്മാനം ലഭിച്ചതിന് തുല്യമാണ്. അവള്‍ സുന്ദരിയും, ഏറെ പരിഗണന അര്‍ഹിക്കുന്നവളുമാണ്. ആത്മാഭിമാനമുള്ള ഒരു പെണ്‍കുട്ടിയായി അവളെ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കുണ്ട്. അനുദിന ജീവിതത്തില്‍ ചില മുന്‍കരുതലുകളെടുക്കുക വഴി ഇത് ഇത് വലിയ പ്രയാസമില്ലാതെ ചെയ്യാവുന്നതാണ്. മാതാപിതാക്കള്‍ മക്കള്‍ക്ക് ലോകത്തെ അഭിമുഖീകരിക്കാനും ജീവിതത്തിന് നല്ല അര്‍ത്ഥവും നല്കാനുള്ള പ്രബോധനം നടത്തേണ്ടതാ​ണ്. എന്തൊക്കെയായാലും പെണ്‍കുട്ടികളെ വളര്‍ത്തുക എന്നത് ഏറെ ഉത്തരവാദിത്വവും, സൂക്ഷ്മതയും വേണ്ടുന്ന ജോലിയാണ്. അതിനാല്‍ തന്നെ ഏറെ ശ്രദ്ധ ഇക്കാര്യത്തില്‍ നല്കണം.

ആത്മാഭിമാനമുള്ള കുട്ടികള്‍ ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാനും നല്ല വ്യക്തികളാവാനും കഴിവുള്ളവരാകും. തങ്ങളെ ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നവര്‍‌ അവള്‍ക്ക് ചുറ്റിലും വേണം. ആത്മാഭിമാനമില്ലാതെ വളര്‍ന്ന് വരുന്ന പെണ്‍കുട്ടികള്‍ വഴി തെറ്റിപോകാനുള്ള സാധ്യത കൂടുതലാണ്. ഇതിന് ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്. അല്പം ശ്രദ്ധ നല്കിയാല്‍ ഒരമ്മയ്ക്ക് പെണ്‍കുട്ടികളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കും.അത്തരം ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

How to raise daughters with self esteem

1. അഭിനന്ദനം - മകളെ അഭിനന്ദിക്കുന്നതിന് മടിക്കേണ്ടതില്ല. ചെറിയൊരു കാര്യമാണ് ചെയ്തതെങ്കിലും അവളെ അഭിനന്ദിക്കുക. അവള്‍ നന്നായി ചെയ്തു എന്ന് പറയുകയും ഇനിയും നന്നായി ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. തന്‍റേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്കാകുമെന്ന് പറയുക. പെണ്‍കുട്ടികളെ വളര്‍ത്തുകയെന്നത് ഏറെ ശ്രദ്ധ വേണ്ടുന്നതാണ്. അത് അവര്‍ക്ക് നല്കുക.

2. വിദ്യാഭ്യാസം - നല്ല വിദ്യാഭ്യാസം നല്കുന്നത് പെണ്‍കുട്ടികളില്‍ അത്മാഭിമാനം വളര്‍ത്തും. എല്ലാ മേഖലയിലും കഴിയുന്നിടത്തോളം അവള്‍ക്ക് വിദ്യാഭ്യാസം നല്കുകയും അതിനൊപ്പം മാധ്യമബോധവും നല്കുക. നിങ്ങളുടെ തിരക്കുകള്‍ മാറ്റി വെച്ച് അവളോടൊപ്പം ചെലവഴിക്കാനും സമയം കണ്ടെത്തുക. അവള്‍ എന്ത് പഠിച്ചു എന്ന് അന്വേഷിക്കുക. അവളോടൊപ്പം ടി.വി കാണുക. ടിവിയില്‍ കാണുന്നതിനെക്കുറിച്ച് സംസാരിക്കുക. എന്ത് കാണണണം, കാണരുത് എന്നും ചര്‍ച്ച ചെയ്യുക.

3. കഴിവുകള്‍ വളര്‍ത്തുക - കുട്ടികളില്‍ ആത്മാഭിമാനം വളര്‍‌ത്താന്‍ പ്രധാനപ്പെട്ട കാര്യമാണ് അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്നത്. ഒരമ്മയെന്ന നിലയില്‍ അവളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിലേര്‍പ്പെടാന്‍ പ്രേരിപ്പിക്കുക. അവളുടെ കഴിവുകള്‍ തിരിച്ചറിയാന്‍ പറ്റുന്ന വേദി ഒരുക്കിക്കൊടുക്കുന്നതിന് ശ്രമിക്കുക. പെണ്‍കുട്ടികളെ വളര്‍ത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല, അതിന് ഏറെ ശ്രദ്ധയും സമയവും വേണം.

4. മാഗസിനുകള്‍ - വീട്ടില്‍ പല തരം മാഗസിനുകള്‍ വരുത്തുകയും മകള്‍ എന്ത് വായിക്കുന്നു എന്ന് നിരീക്ഷിക്കുകയും ചെയ്യുക. പുസ്തകങ്ങളും മാഗസിനുകളും വായിക്കുന്നതില്‍ അവള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാം.

5. സ്നേഹം വെളിപ്പെടുത്തുക - നിങ്ങളുടെ സ്നേഹം മകള്‍ക്ക് അനുഭവവേദ്യമാക്കുക. സംഘര്‍ഷം നിറഞ്ഞ സാഹചര്യങ്ങളില്‍ അവളുടെ ഒപ്പം നില്‍ക്കുക. ഇത് കുട്ടിയില്‍ ആത്മാഭിമാനം വളര്‍ത്തും. ചിലര്‍ക്ക് ആത്മാഭിമാനം കുറവായിരിക്കും. ഇത് വളര്‍ത്തുകയും ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാക്കുകയും ചെയ്യുക. അങ്ങനെ അവരുടെ ജീവിതം മൂല്യമുള്ളതാക്കാം.

English summary

How to raise daughters with self esteem

Your daughter is your priced possession. She is sweet, she is beautiful and she deserves a life worth living! When all is true, parents also have a bigger role in raising her self esteem in a society. This is simple and can be done through the daily activities you make her do.
Story first published: Tuesday, December 3, 2013, 15:36 [IST]
X
Desktop Bottom Promotion