For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിജയിയായ ഒരു സ്ത്രീക്ക് പിന്നിൽ

By Shameer
|

ഒരു സ്ത്രീ ജനിക്കുന്നത് ശക്തിയുമായാണ്. ശക്തി എന്നുദ്ദേശിക്കുന്നത് കായികമെന്നതിലുപരി മാനസികമായ അവസ്ഥയെയാണ് ഇവിടെ ഉദ്ദേശിച്ചത്. ഒരു സ്ത്രീയിലെ യഥാര്ത്ഥദ ശക്തി അവരുടെ ആത്മാവിന് ഉള്ളിലാണ് ഇരിക്കുന്നത്.

എല്ലാ മേഖലയിലും സ്ത്രീ തങ്ങളുടെ പങ്കാളിത്തം നല്ല രീതിയിൽ പ്രകടിപ്പിച്ചു തുടങ്ങിയിട്ട് ഏകദേശം അഞ്ച് പതിറ്റാണ്ടായി എന്നു പറയാം. ബിസിനസ്, ശാസ്ത്രം, സാങ്കേതികത, അധ്യാപനം, നാവിഗേഷൻ എന്നു വേണ്ട എല്ലാ മേഖലയിലും അവര്‍ കഴിവു തെളിയിച്ചു കഴിഞ്ഞു. അതേ സമയം സ്ത്രീകളുടെ ഉന്നമനം എന്ന ലക്ഷ്യം പ്രതീക്ഷിച്ചത്ര മുന്നോട്ടു പോയിട്ടില്ല. എല്ലാ മേഖലയിലും സ്ത്രീകൾ അഭിവൃദ്ധിപ്പെട്ടെങ്കിലും ഇത് എന്തുകൊണ്ട് സാധ്യമാകുന്നില്ല. എല്ലാവരെയും അദ്ഭുതപ്പെടുത്തുന്ന ചോദ്യമാണിത് എങ്കിലും ഉന്നതങ്ങൾ കീഴടക്കാനുള്ള ശേഷി അവര്ക്കുപണ്ടെന്ന കാര്യത്തിൽ ആര്ക്കും തര്ക്ക മില്ല.

മനുഷ്യരുടെ കാര്യത്തിൽ എല്ലാവരും പ്രതീക്ഷിക്കുന്ന വിജയം സ്ത്രീയുടെ കാര്യത്തിലും മാറ്റമില്ല. സ്ഥിരമായ അധ്വാനവും ആഗ്രഹവുമാണ് ഇതിന് ഏറ്റവും വേണ്ടത്. വിജയം വരുന്നത് നിരവധി ഗുണങ്ങളും കൊണ്ടാണ്. വിജയി ആവാൻ ശ്രമിക്കുന്നവരുടെ മുമ്പിൽ എപ്പോഴും നിരവധി പ്രതിബന്ധങ്ങളുണ്ടായിരിക്കും. സ്ത്രീകളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ച് പറയുകയും വേണ്ട. വിജയിയാവാൻ കടന്നുപോകേണ്ട ചില പ്രതിബന്ധങ്ങളെക്കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.

Hardships of being a successful woman

പനിനീര്പൂദ വിതറിയ മെത്തയല്ല

ആവശ്യത്തിന് കാര്യങ്ങൾ ചെയ്യുന്നതിന് സ്ത്രീകൾ ഒരിക്കലും അമാന്തിക്കാറില്ല. ഇത് പലപ്പോഴും എടുത്തു ചാട്ടത്തിലേക്ക് നയിക്കുകയും പലപ്പോഴും പ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും. ഏറ്റവും മുകളിലെത്താൻ ആവശ്യത്തിന് ചുവടുകൾ അവര്‍ എടുക്കുകയും ചെയ്യും. പേരെടുത്തു പറയാവുന്ന രീതിയിൽ നേട്ടം കൈവരിക്കുന്നവരായിരിക്കും പ്രയത്നത്തിലൂടെ വിജയികളാവുന്ന സ്ത്രീകള്‍. ഉന്നതിയിലെത്തുന്നതിന് ചില കാര്യങ്ങൾ അവർ സഹിക്കുകയും ചെയ്യും.

ഒരേ സമയം നിരവധി കാര്യങ്ങൾ
സ്ത്രീകൾ പ്രകൃത്യാതന്നെ ഒന്നിൽക്കൂടുതൽ കാര്യങ്ങൾ ഒരേ സമയം ചെയ്യാൻ കഴിയുന്നവരാണ്. എന്നാൽ ഉന്നതിയിലേക്കുള്ള പടിയിൽ ഇതത്ര എളുപ്പമല്ല. ധാരാളം അധ്വാനവും ഏകാഗ്രതയും വേണം. വിജയി ആവുക എന്നതു മാത്രം കൊണ്ട് കാര്യമില്ല വിജയം നിലനിര്ത്തുഎകയും വേണം. യഥാര്ത്ഥ വിജയി ആവുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് നേട്ടം നിലനിര്ത്തുാകയെന്നത്.

ഒരു വലിയ ത്യാഗം
വിജയിക്ക് പിന്നിൽ എപ്പോഴുമുള്ള ഒരു ഘടകമാണ് ത്യാഗവും. എല്ലാ സ്ത്രീകളും തങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്നു. നേട്ടം കൈവരിക്കാൻ ചിലപ്പോൾ സ്ത്രീക്ക് കൈവെടിയേണ്ടി വരുന്നത് തങ്ങളുടെ കുടുംബത്തെ തന്നെയാവും. ഇതാണ് ഇതിലെ ഏറ്റവും വലിയ പോരായ്മയും. സ്വപ്നങ്ങൾക്ക് പിന്നാലെ ഉള്ള ഓട്ടത്തിൽ ചിലപ്പോൾ അവര്ക്ക് സ്വന്തം ജീവിതം തന്നെ ത്യജിക്കേണ്ടി വന്നേക്കാം.

ഞാ്ൻ ക്ഷീണിതയാണ്
മനസ്സിനും ശരീരത്തിനും ക്ഷീണം സംഭവിക്കും. ക്ഷീണം മറക്കുക എന്നതാണ് നേട്ടം കൈവരിക്കാൻ വേണ്ട ഏറ്റവും പ്രധാന കാര്യം. സ്വന്തം ടെൻഷനോ, ജോലി സമ്മര്ദ്ദരമോ, ജോലിയുമായി ബന്ധപ്പെട്ട മറ്റെന്തുമോ ആവാം ക്ഷീണത്തിന് പിന്നിൽ. എന്നാൽ ഇത് പറഞ്ഞ് വിശ്രമിക്കാൻ നിന്നാൽ നേട്ടം നിങ്ങൾ കൈവരിക്കില്ല. ക്ഷീണം പറഞ്ഞ് ജോലിയിൽ നിന്നോ മാറിനിന്നാൽ സംഭവിക്കാൻ പോകുന്ന നഷ്ടം വലുതായിരിക്കും. നേട്ടം കൈവരിക്കാൻ ഒരു സ്ത്രീ അഭിമുഖീകരിക്കേണ്ട പ്രയാസങ്ങൾ അളക്കാൻ ഒരു ഉപകരണമുണ്ടെങ്കിൽ അതിൽ കാണിക്കുന്ന സംഖ്യ വളരെ ഉയര്ന്നണതായിരിക്കും.

നേട്ടത്തിന് പിന്നാലെയുള്ള ഓട്ടത്തിൽ പലതും നഷ്ടപ്പെട്ടേക്കാമെങ്കിലും അതിൽ നിന്ന് കിട്ടുന്ന നേട്ടം സ്ത്രീയെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും വീണ്ടും വിജയപഥത്തിലെത്തിക്കാനും പ്രചോദനം നൽകുമെന്ന കാര്യത്തിൽ തര്ക്ക മില്ല. എല്ലാ സ്ത്രീയും സവിശേഷതയുള്ളവരും സുന്ദരികലളുമാണ്. അവര്‍ വ്യക്തിഗതമായും ജോലിപരമായും മുൻ നിരയിൽ നിൽക്കുന്നു. അവര്‍ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണം. ഒരു സ്ത്രീയായതിൽ നിങ്ങൾ അഭിമാനിക്കുന്നോ?

English summary

Hardships of being a successful woman

A woman is born with strength!! Strength in a woman’s language is not necessarily the physical strength; it is in real the mental strength she carries. The real strength of a woman lies deep in her soul.
Story first published: Friday, December 20, 2013, 15:09 [IST]
X
Desktop Bottom Promotion