For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിചിത്രമായ ഇന്ത്യന്‍ ആചാരങ്ങള്‍

By VIJI JOSEPH
|

ഇന്ത്യ വൈവിധ്യപൂര്‍ണ്ണമായ സംസ്കാരങ്ങളുള്ള രാജ്യമാണല്ലോ. നാനാത്വത്തിലെ ഏകത്വം എന്ന പ്രയോഗം
ഭാരതത്തെ സംബന്ധിച്ച് അന്വര്‍ത്ഥമാണ്. ഈ വൈവിധ്യം ഏതാനും വാക്കുകളില്‍ വിവരിക്കാനാവുകയില്ല.
സംസ്ഥാനങ്ങളുടെ എണ്ണം, ഭാഷ, സംസ്കാരം, ആഹാരം, പാരമ്പര്യം, വസ്ത്രം അങ്ങനെ എല്ലാ
മേഖലകളിലും ഈ വൈചിത്ര്യങ്ങള്‍ കാണാനാവും. ഇവയ്ക്കൊപ്പം ഏറെ അന്ധവിശ്വാസങ്ങളും, ആചാരങ്ങളും
ഇവിടെയുണ്ട്. ശാസ്ത്രത്തിന്‍റെ മേഖലയില്‍ ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും ഏറെ വിചിത്രമായ
ആചാരങ്ങള്‍ ഇന്നും ഭാരതത്തിലുണ്ട്.

അമേരിക്കയിലെ ചില നഗരങ്ങളോട് ഉപമിക്കപ്പെടുന്ന ഇന്ത്യയിലെ മെട്രോ സിറ്റിയായ മുബൈയിലും,
സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂരിലും വരെ ഇരുണ്ട ചില ആചാരങ്ങള്‍ നടത്തപ്പെടുന്നുണ്ട്.
ഭാരതത്തില്‍ നടക്കുന്ന പല മതാചാരങ്ങളും തികച്ചും അസാധാരണങ്ങളാണ്. വിചിത്രമായ ആചാര
രീതികള്‍ എല്ലാ മതങ്ങളിലും കാണാനാവുമെങ്കിലും ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയിലാണ് ഇത് കൂടുതലായി
കണ്ടുവരുന്നത്. ഗവണ്‍മെന്‍റ് ഇത്തരം ചില ആചാരങ്ങള്‍ വിലക്കിയിട്ടുണ്ടെങ്കിലും ചിലതൊക്കെ
ഇപ്പോഴും തുടര്‍ന്ന് വരുന്നുണ്ട്. അത്തരം ചിലതാണ് ഇവിടെ പറയുന്നത്.

bizarre practices in India

1. ഭാഗ്യത്തിനുള്ള വഴികള്‍ - ഭാഗ്യത്തിലുള്ള വിശ്വാസം നല്ലത് തന്നെ. എന്നാല്‍ ഒന്നു
നിരീക്ഷിച്ചാല്‍ ഭാഗ്യത്തിന് വേണ്ടി ചെയ്യുന്ന വിചിത്രമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവും.
ഭാഗ്യത്തിന് വേണ്ടി കുട്ടികളെ കെട്ടിടത്തിന് മുകളില്‍ നിന്ന് എറിയുന്ന പരിപാടിയുണ്ട്. അമ്പത്
മീറ്ററോളം ഉയരമുള്ള ഗോപുരത്തില്‍ നിന്ന് താഴെ നില്‍ക്കുന്നയാളുടെ കൈയ്യിലേക്ക് കുട്ടികളെ
എറിയുകയും അവരെ അമ്മമാരിലേക്ക് കൈമാറി നല്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നത് വഴി കുട്ടിക്ക്
സമ്പത്തും, ആരോഗ്യവും, ദീര്‍ഘായുസും ലഭിക്കുമെന്നാണ് വിശ്വാസം.

2. മോക്ഷത്തിനായി നഗ്നത - ഇന്ത്യയില്‍ നിലവിലുള്ള ഒരു വിശ്വാസരീതിയാണ് മോക്ഷം നേടാനായി
നഗ്നതയെ സ്വീകരിക്കുന്നത്. ദിഗംബര സന്യാസികള്‍ നഗ്നരായാണ് ജീവിക്കുന്നത്. മോക്ഷത്തിനായി
ലൗകികസന്തോഷങ്ങളെ തൃജിക്കുന്നതിന്‍റെ അടയാളമാണിത്. ദൗര്‍ഭാഗ്യവശാല്‍ സ്ത്രീകള്‍
നഗ്നരാകാത്തതിനാല്‍ അവര്‍ക്ക് മോക്ഷപ്രാപ്തിയും സാധ്യമല്ല!. അവര്‍അടുത്ത ജന്മത്തില്‍
പുരുഷന്മാരായി ജനിച്ച് മോക്ഷപ്രാപ്തി നേടിക്കൊള്ളും.

3. ഉരുളല്‍ - നൂറ്റാണ്ടുകളായി നിലവിലുള്ള ഒരു ആചാരമാണിത്. ബ്രാഹ്മണന്മാര്‍ ആഹാരം കഴിച്ച
വാഴയിലയില്‍ ഉരുളുന്ന പരിപാടിയാണിത്. ഇങ്ങനെ ചെയ്യുന്നത് വഴി എല്ലാ രോഗങ്ങളും, ദോഷങ്ങളും
മാറുമെന്നാണ് വിശ്വാസം.

4. ബിഷ്ണോയ് - രാജസ്ഥാനിലെ ഗോത്രവിഭാഗമാണ് ബിഷ്ണോയ്. പ്രകൃതിസ്നേഹികളായ ഇവര്‍ വൃക്ഷങ്ങളെ
പുണരുകയും മൃഗങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നവരാണ്. ഇവര്‍ക്കിടയിലെ സ്ത്രീകള്‍ മാന്‍ കുഞ്ഞുങ്ങളെ
മുലയൂട്ടി വളര്‍ത്താറുണ്ടത്രേ !

5. അഘോരി - വൈചിത്ര്യമാര്‍ന്ന രീതികള്‍ പിന്തുടരുന്ന വിഭാഗമാണ് അഘോരികള്‍. ശിവനെ
ആരാധിക്കുന്ന ഈ വിഭാഗം ഏറെ വിചിത്രമായ ആചാരരീതികളുള്ളവരാണ്. ഇവര്‍ മരിച്ച മനുഷ്യരുടെ
ശരീരം ഭക്ഷിക്കുകയും, തലയോട്ടി പാനപാത്രമായി ഉപയോഗിക്കുകയും ചെയ്യുന്നു.

6. ഗരുഡന്‍തൂക്കം - ദക്ഷിണേന്ത്യയിലെ കാളി ക്ഷേത്രങ്ങളില്‍ ഭക്തര്‍ ഗരുഡന്‍റെ വേഷം
ധരിക്കാറുണ്ട്. ഇവരുടെ മുതുകില്‍ കൊളുത്തിട്ട് മുകളിലേക്കുയര്‍ത്തും. ഏറെക്കാലങ്ങളായി നിലവിലുള്ള
ഈ രീതി ഗരുഡന്‍തൂക്കം എന്ന പേരിലാണ് അറിയപ്പെടുന്നത്.

7. വാഴയുമായുള്ള വിവാഹം - ഇന്ത്യയില്‍ നിലവിലുള്ള വിചിത്രമായ ഒരു ആചാരരീതിയാണിത്. പുരുഷന്
പകരം വാഴയെ വിവാഹം കഴിക്കുന്ന ആചാരമാണിത്. വിവാഹത്തിന് ദോഷം ചെയ്യുന്ന നക്ഷത്രദോഷം
നീക്കാനായാണ് ഇത് ചെയ്യുന്നത്. ഇങ്ങനെ വാഴയെ വിവാഹം കഴിക്കുന്നത് വഴി ദോഷം വാഴയിലേക്ക്
മാറുമെന്നാണ് വിശ്വാസം. തുടര്‍ന്ന് അനുയോജ്യനായ ഒരു പുരുഷനെ വിവാഹം കഴിക്കാനും സാധിക്കും.

English summary

bizarre practices in India

A country with rich and varied culture where “Unity in 
 diversity” is not just another phrase, it is something you can witness 
 in this great land.
Story first published: Thursday, November 28, 2013, 15:19 [IST]
X
Desktop Bottom Promotion