For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ത്രീ ശരീരത്തെ കുറിച്ചുള്ള മിഥ്യാധാരണകള്‍

By SMITESH Sasi
|

കാലങ്ങളായി പുരുഷന്റെ ആവശ്യങ്ങളില്‍ ഊന്നിയാണ്‌ ലോകമെമ്പാടും ഗവേഷണങ്ങള്‍ നടക്കുന്നത്‌. സ്‌ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന അര്‍ബുദങ്ങളെ കുറിച്ച്‌ നടക്കുന്ന പ്രധാന മരുന്ന്‌ പരീക്ഷണങ്ങളില്‍ സ്‌ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന്‌ അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയത്‌ ഇതിനൊരു ഉദാഹരണമാണ്‌. ചെറുപ്പക്കാരികളായ സ്‌ത്രീകളില്‍ മരുന്നുകളും നൂനതന ചികിത്സകളും പ്രയോഗിക്കാനുള്ള ഒരു വിഭാഗം ഗവേഷകരുടെ മടിയാണ്‌ ഇതിന്‌ കാരണമെന്ന്‌ പറയപ്പെടുന്നു. വീട്ടുകാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള തിരക്കുകള്‍ കാരണം സ്‌ത്രീകളെ ഇത്തരം ഗവേഷണങ്ങള്‍ക്ക്‌ ലഭിക്കുക എളുപ്പമല്ലെന്ന അഭിപ്രായവും ശക്തമാണ്‌.

സ്‌ത്രീകളെ മാത്രം ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളും താരതമ്യേന കുറവാണ്‌. ലിംഗവിവേചനം മാത്രമല്ല ഇതിനുള്ള കാരണം. സ്‌ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്‌. ഇത്‌ ഗവേഷണ ഫലങ്ങളെ സാരമായി ബാധിക്കും. എന്നാല്‍ അടുത്തകാലത്തായി സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നുണ്ട്‌. എങ്കില്‍ പോലും ഇപ്പോഴും സ്‌ത്രീ ശരീരത്തെ സംബന്ധിച്ചുള്ള നിരവധി അബദ്ധധാരണകള്‍ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നു.

5 Myths About Women's Bodies

1. കന്യകാ ടെസ്‌റ്റ്‌
ഭൂതകണ്ണാടി ഉപയോഗിച്ചാല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെയും കന്യകമാരെയും കൃത്യമായി തിരിച്ചറിയാന്‍ കഴിയില്ലെന്ന്‌ നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. കന്യാചര്‍മ്മം പൊട്ടിയിട്ടുണ്ടോ എന്ന്‌ നോക്കി കന്യകാത്വം നിര്‍ണ്ണയിക്കാന്‍ കഴിയില്ല. കാരണം സാധാരണഗതിയില്‍ കന്യാചര്‍മ്മത്തില്‍ ദ്വാരം ഉണ്ടാകും.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ വരെ കന്യാചര്‍മ്മത്തിന്‌ ഒരു കേടുപാടും ഉണ്ടാകില്ലെന്ന്‌ വിശ്വസിക്കുന്നവര്‍ നിരവധിയാണെന്ന്‌ ഇന്ത്യാനാ സര്‍വ്വകലാശാലയിലെ ഗവേഷകയും കാരോളിന്റെ ഡോന്റ്‌ സ്വാളോ യുവര്‍ ഗമ്മിന്റെ സഹരചയിതാവുമായ ഡോ. റേച്ചല്‍ വ്‌റീമാന്‍ പറയുന്നു. അപൂര്‍വ്വം ചിലരില്‍ മാത്രമാണ്‌ ഇത്‌ കാണപ്പെടുന്നത്‌. ഇത്തരക്കാരില്‍ ആര്‍ത്തവരക്തം ഗര്‍ഭാശയത്തില്‍ കെട്ടിനിന്ന്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.

2. ഗര്‍ഭവും ആന്റിബയോട്ടിക്കുകളും
ആന്റിബയോടിക്കുകള്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഫലം കുറയ്‌ക്കുമെന്ന്‌ ചില ഡോക്ടര്‍മാര്‍ പോലും വിശ്വസിക്കുന്നുണ്ടെന്ന്‌ കാരോള്‍ പറയുന്നു. ഗര്‍ഭനിരോധന ഗുളികകളുടെ പരാജയ നിരക്ക്‌ ഏതാണ്ട്‌ ഒരു ശതമാനമാണ്‌. ഭൂരിപക്ഷം ആന്റിബയോടിക്കുകകളും ഈ നിരക്കില്‍ ഒരു വ്യത്യാസവും വരുത്തുന്നില്ലെന്നതാണ്‌ വസ്‌തുതയെന്നും കാരോള്‍ കൂട്ടിച്ചേര്‍ത്തു.

ക്ഷയരോഗ ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്ന റിഫാംപിന്‍ മാത്രമാണ്‌ ഇതിനൊരു അപവാദം. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ ഗര്‍ഭധാരണത്തെ ചെറുക്കുന്ന ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കപ്പെടും. ഈ ഹോര്‍മോണുകളുടെ ഉത്‌പാദനം കുറയ്‌ക്കാന്‍ റിഫാംപിന്‌ കഴിയും. എന്നാല്‍ റിഫാംപിന്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഫലത്തെ കാര്യമായി ബാധിക്കുമെന്ന്‌ ഇതുവരെ കണ്ടെത്താനായിട്ടില്ല. റിഫാംപിന്‍ ഗവേഷണങ്ങളാണ്‌ ഇത്തരം കള്ളപ്രചരണങ്ങള്‍ക്ക്‌ വഴിവച്ചതെന്നും കാരോള്‍ പറഞ്ഞു.

3. കൂടുതല്‍ ഉറങ്ങരുത്‌
സുഖമായി ഉറങ്ങാന്‍ കഴിയാത്ത സ്‌ത്രീകള്‍ക്ക്‌ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. ഇത്‌ ശരീരത്തിലെ ഇന്‍സുലിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കും. മാത്രമല്ല ഇത്‌ ശരീരതാപനിലയും ഉയര്‍ത്തും. ഇവ രോഗങ്ങള്‍ തലപൊക്കാന്‍ മതിയായ കാരണങ്ങളാണെന്ന്‌ ഡ്യൂക്‌ സര്‍വ്വകലാശാലയിലെ എഡ്വേഡ്‌ സൗറേസ്‌ 210 പേരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

അഞ്ച്‌ മണിക്കൂറോ അതില്‍ കുറച്ചോ ഉറങ്ങുന്ന സ്‌ത്രീകളില്‍ ഏഴ്‌ മണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങുന്ന സ്‌ത്രീകളെ അപേക്ഷിച്ച്‌ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത രണ്ട്‌ മടങ്ങ്‌ കൂടുതലാണെന്ന്‌ വാര്‍വിക്‌ സര്‍വ്വകലാശാല ആറായിരം പേരില്‍ നടത്തിയ പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്‌. പുരുഷന്മാര്‍ക്കിടയില്‍ ഇത്തരം താരതമ്യ പഠനങ്ങള്‍ക്ക്‌ വലിയ പ്രസക്തിയില്ലെന്നും ഗവേഷകര്‍ പറയുന്നു. ആവശ്യത്തിന്‌ ഉറങ്ങുന്ന സുന്ദരി ആരോഗ്യത്തോടെയിരിക്കുമെന്ന്‌ ചുരുക്കം!

4. ആര്‍ത്തവവും വിരക്തിയും

അമേരിക്കയില്‍ അമ്പത്‌ പിന്നിട്ട സ്‌ത്രീകളില്‍ പകുതിപ്പേര്‍ മാത്രമേ സജീവ ലൈംഗികജീവിതം നയിക്കുന്നുള്ളൂവെന്ന്‌ ലൈംഗിക ശീലങ്ങളെ കുറിച്ച്‌ എഡ്വേഡ്‌ ലൗമാനും സഹപ്രവര്‍ത്തകരും നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.

ആര്‍ത്തവ വിരാമവും ലൈംഗിക താത്‌പര്യവും തമ്മില്‍ നേരിട്ട്‌ ബന്ധമില്ലെങ്കില്‍ പോലും ഇതോട്‌ അനുബന്ധിച്ചുണ്ടാകുന്ന അസ്വസ്ഥതകളും അത്യുഷ്‌ണവും (ഹോട്ട്‌ ഫ്‌ളാഷസ്‌) താത്‌ക്കാലിക വിരക്തിക്ക്‌ കാരണമായേക്കാമെന്ന്‌ വ്‌റീമാന്‍ പറയുന്നു. ജീവിതത്തിലെ സന്തോഷങ്ങള്‍ക്ക്‌ ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ തടസ്സമല്ലെന്ന്‌ മനസ്സിലാക്കി മുന്നോട്ട്‌ പോവുകയാണ്‌ ഇതിനുള്ള പരിഹാരം.

5. ആര്‍ത്തവകാലം സുരക്ഷിതം
സാധാരണഗതിയില്‍ ആര്‍ത്തവകാലത്ത്‌ ഗര്‍ഭധാരണം നടക്കാറില്ല. എന്നാല്‍ ഇത്‌ അസംഭവ്യമാണെന്ന്‌ പറയാനും കഴിയില്ലെന്ന്‌ ഇന്ത്യാനാ സര്‍വ്വകലാശാലയിലെ ഗവേഷകനും ഡോന്റ്‌ സ്വാളോ യുവര്‍ ഗം: മിത്‌സ്‌, ഹാഫ്‌ ട്രൂത്ത്‌സ്‌ ആന്‍ഡ്‌ ഔട്ട്‌റൈറ്റ്‌ ലൈസ്‌ എബൗട്ട്‌ യുവര്‍ ബോഡി അന്‍ഡ്‌ ഹെല്‍ത്തിന്റെ സഹരചയിതാവുമായ ആരോണ്‍ കാരോള്‍ പറയുന്നു.

ശാരീരക ബന്ധത്തിലേര്‍പ്പെട്ട്‌ ഒരാഴ്‌ച വരെ ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയുണ്ട്‌. അതായത്‌ ആര്‍ത്തവത്തിന്റെ ആദ്യ ദിവസങ്ങളില്‍ പോലും ഗര്‍ഭധാരണം നടക്കാം. ആര്‍ത്തവ ദിനങ്ങള്‍ കണക്കാക്കിയുള്ള ഗര്‍ഭനിയന്ത്രണം പലപ്പോഴും ഫലം കാണാറില്ലെന്നും കാരോള്‍ പറയുന്നു. ഈ രീതി പരീക്ഷിക്കുന്ന ദമ്പതിമാര്‍, അച്ഛനും അമ്മയും ആകാനാണ്‌ സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary

5 Myths About Women's Bodies

Historically research has focused on men. As one example, women are under-represented in major clinical trials for cancers that affect both sexes, a new study found.
Story first published: Wednesday, January 1, 2014, 12:02 [IST]
X
Desktop Bottom Promotion