For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഠനം മെച്ചപ്പെടുത്താന്‍ എളുപ്പവഴി...

By Sruthi K M
|

പഠനത്തില്‍ ഏറ്റവും മുന്നില്‍ എത്തുക എന്നതാണ് ഇന്നത്തെ കുട്ടികളുടെ ചിന്ത. മിക്കവരും ഒന്നിനൊന്ന് മികച്ചവരാണ്. പഠനത്തില്‍ കുറച്ചൊന്ന് പുറകോട്ട് പോയാല്‍ നിലനില്‍പ്പില്ല എന്ന അവസ്ഥയായി. ഓര്‍മക്കുറവ്, പഠനഭാരം, ടെന്‍ഷന്‍ എന്നിവയൊക്കെ കുട്ടികളുടെ പ്രധാന പ്രശ്‌നങ്ങളാണ്. കൃത്യമായ ദിനചര്യയുണ്ടെങ്കില്‍ ആര്‍ക്കും പഠനത്തില്‍ മുന്നിലെത്താം..

കുട്ടികള്‍ക്ക് രാവിലെ ഹെല്‍ത്തി ഫുഡ്

നിങ്ങളുടെ പഠനരീതി ഒന്നു മാറ്റി നോക്കൂ...പിന്നെ പഠിക്കാം എന്ന് പറഞ്ഞ് മാറ്റിവയ്ക്കുന്നവര്‍ അവസാനം ഏറെ ബുദ്ധിമുട്ടാറുണ്ട്. പ്രയാസമേറിയ വിഷയങ്ങള്‍ പെട്ടെന്ന് പഠിക്കാന്‍ ആരും ശ്രമിക്കാറില്ല. അതിനോട് എന്നും മടിയായിരിക്കും. ചില എളുപ്പവഴികള്‍ പറഞ്ഞുതരാം, ഇത് നിങ്ങളുടെ പഠനനിലവാരം മെച്ചപ്പെടുത്തും..

പഠനരീതി മാറ്റാം

പഠനരീതി മാറ്റാം

പാഠ്യവിഷയങ്ങള്‍ അന്നുതന്നെ വായിച്ചുതീര്‍ക്കാന്‍ ശ്രമിക്കുക. ഇതില്‍ പ്രയാസമേറിയ വിഷയങ്ങള്‍ ആദ്യം തീര്‍ക്കുക. അതിനുവേണം മുന്‍ഗണന നല്‍കാന്‍. ആഴ്ചതോറും വായിച്ചത് വായിച്ചുക്കൊണ്ടിരിക്കുക.

ഓര്‍മശക്തിക്കിട്ടാന്‍

ഓര്‍മശക്തിക്കിട്ടാന്‍

ഒന്നിലധികം തവണ വായിക്കാന്‍ ശ്രമിക്കുക. വാക്കുകളുടെയും തത്ത്വങ്ങളുടെയും അര്‍ത്ഥം മനസ്സിലാക്കി വായിക്കുക. പ്രധാനപ്പെട്ടവ മറ്റൊരു നോട്ട്ബുക്കില്‍ എഴുതിവെക്കുക. പഠനം അവസാനിപ്പിക്കുമ്പോള്‍ ഈ നോട്ട്ബുക്കിലൂടെ ഒന്നു കടന്നുപോകുക.

നല്ല ഉറക്കം

നല്ല ഉറക്കം

അവസാനനിമിഷം പഠിക്കാന്‍ കൂട്ടിവയ്ക്കുന്നവര്‍ ഉറക്കമൊഴിച്ച് പഠിക്കും. എന്നാല്‍ ഇത് പഠിച്ചതൊക്കെ മറന്നുപോകാന്‍ ഇടവരുത്തും. പരീക്ഷാസമയത്തും കുട്ടികള്‍ എട്ട് മണിക്കൂര്‍ ഉറങ്ങിയിരിക്കണം.

പഠിക്കുമ്പോള്‍

പഠിക്കുമ്പോള്‍

പഠിക്കുമ്പോള്‍ പലര്‍ക്കും ഉറക്കം വരാം. എന്നാല്‍ ഇത്തരം അവസ്ഥകള്‍ വരുമ്പോള്‍ മറ്റെന്തെങ്കിലും ഇഷ്ടപ്പെടുന്ന പ്രവൃത്തികള്‍ ചെയ്യുക. മനസ്സ് മാറിയാല്‍ വീണ്ടും ഇരുന്ന് പഠിക്കുക.

പരീക്ഷാഭയം

പരീക്ഷാഭയം

ചിട്ടയായ പഠന പ്രവര്‍ത്തനം, പഠനവേളയില്‍ തയ്യാറാക്കിയ നോട്ട്‌സ്, മാതൃകാ ചോദ്യങ്ങള്‍ എന്നിവ പരീക്ഷാഭയം ഒരു പരിധിവരെ ഇല്ലാതാക്കും.

വ്യായാമം

വ്യായാമം

ദിവസവും കുറച്ച് സമയം വ്യായാമത്തിനുവേണ്ടി ചിലവഴിക്കുന്നത് പഠനത്തിന് ഗുണം ചെയ്യും.

കുടുംബാന്തരീക്ഷം

കുടുംബാന്തരീക്ഷം

നല്ല കുടുംബാന്തരീക്ഷവും, പഠനപ്രവര്‍ത്തനത്തിന് പ്രജോദനം ചെയ്യുന്ന ആള്‍ക്കാരുടെ സമീപനവും പഠനത്തിന് ഉപകരിക്കും.

പഠനാന്തരീക്ഷം

പഠനാന്തരീക്ഷം

നിങ്ങള്‍ ഏറ്റവും കൂടുതല്‍ എവിടെയാണോ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നത് അവിടം പഠിക്കാന്‍ ഉപയോഗിക്കാം.

ടിവി സമയം

ടിവി സമയം

കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ടിവി ഭ്രമം മാറ്റേണ്ടതാണ്. ഇത് നിങ്ങളുടെ കുട്ടികളുടെ ഭാവിയെ തന്നെ തകിടം മറിക്കും. കുട്ടികള്‍ക്ക് ടിവി കാണാനുള്ള സമയം ക്രമീകരിക്കുക. കുട്ടികള്‍ അറിയാതെ ടിവി കാണാന്‍ ശ്രമിക്കുക.

ഹോബികള്‍

ഹോബികള്‍

കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് പാഠ്യേതര വായനയും ഹോബികളും നല്ലതാണ്. ഇതിനുള്ള താത്പര്യവും അന്തരീക്ഷവും മാതാപിതാക്കള്‍ ഉണ്ടാക്കിക്കൊടുക്കേണ്ടതാണ്.

ഓരോ ഘട്ടങ്ങള്‍

ഓരോ ഘട്ടങ്ങള്‍

കുട്ടികളുടെ ഓരോ ഘട്ടത്തിന്റെയും പ്രത്യേകത മനസ്സിലാക്കി അവരോടുള്ള സമീപനം പ്ലാന്‍ ചെയ്യുക. അവര്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കുക. പഠനത്തില്‍ മുന്നില്‍ എത്തുകയെന്ന ലക്ഷ്യം അവരില്‍ ഉണര്‍ത്തിക്കൊടുക്കുക.

ആത്മവിശ്വാസം വളര്‍ത്തുക

ആത്മവിശ്വാസം വളര്‍ത്തുക

പഠനത്തില്‍ പിന്നില്‍ ആയി എന്നുകരുതി അവരെ വിമര്‍ശിക്കാതിരിക്കുക. അവര്‍ക്ക് പഠിക്കാനുള്ള ആത്മവിശ്വാസം നല്‍കി കൂടെ നില്‍ക്കുക.

സ്‌കൂള്‍ അന്തരീക്ഷം

സ്‌കൂള്‍ അന്തരീക്ഷം

നല്ല സ്‌കൂളുകളും അന്തരീക്ഷവും ഉണ്ടായിരിക്കുന്നതും പഠനത്തെ മെച്ചപ്പെടുത്തും.

കൗണ്‍സലിങ്

കൗണ്‍സലിങ്

പഠനകാര്യങ്ങളില്‍ കുട്ടികള്‍ക്ക്‌ ഇടയ്ക്കിടെ കൗണ്‍സലിങ് നല്‍കുന്നത് നല്ലതാണ്.

ടൈംടേബിള്‍

ടൈംടേബിള്‍

ഏത് വിഷയം ഓരോ ദിവസം പഠിക്കണം എന്നതിന് ടൈംടേബിള്‍ ഉണ്ടാക്കിവയ്ക്കുക. അതനുസരിച്ച് പഠിക്കാം.

English summary

some-techniques to achieve your study goals

Use this quick study tip guide to see how you can improve your study. the right mindset, you can get a very good idea of how much you know.
Story first published: Saturday, May 9, 2015, 15:30 [IST]
X
Desktop Bottom Promotion