For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് സ്‌കൂള്‍ മടി,പരിഹാരമുണ്ട്

By Sruthi K M
|

ആദ്യമായി സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് പൊതുവെ മടിയായിരിക്കും. ഈ പ്രശ്‌നം ഒരു മാസമൊക്കെ നീണ്ടു നിന്നേക്കാം. എന്നാല്‍ ഇതേ അവസ്ഥ രണ്ടിലും അഞ്ചിലും മറ്റ് ഗ്ലാസിലും പഠിക്കുന്ന കുട്ടികള്‍ക്കുമുണ്ട്. ജൂണ്‍ ആയാല്‍ പിന്നെ സ്‌കൂളില്‍ പോകണമല്ലോ എന്ന വിഷമമായിരിക്കും. അതിന്റെ കൂടെ വെറുതെ ക്ഷണിച്ചുവരുത്തുന്ന അസുഖങ്ങള്‍ വേറെയും ഉണ്ടാകും. ഇത് കണ്ട് മാതാപിതാക്കള്‍ക്കാണ് ടെന്‍ഷന്‍.

ഫൈബര്‍ അടങ്ങിയ 20 പഴങ്ങള്‍

യഥാര്‍ത്ഥത്തില്‍ സ്‌കൂളില്‍ പോകാനുള്ള മടി വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. താനെ അപ്രത്യക്ഷമാകുന്നതാണ് ഈ പ്രവണത. വീട്ടിലെ സ്‌നേഹവും സ്വാതന്ത്ര്യവും നിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് തികച്ചും അപരിചിതവും നിയന്ത്രണങ്ങളുള്ളതുമായ അന്തരീക്ഷത്തിലേക്കുള്ള മാറ്റമാണ് സ്‌കൂളില്‍ പോകാനുള്ള മടിയുടെ അടിസ്ഥാന പ്രശ്‌നം.

ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുവേണം ഈ പ്രശ്‌നത്തെ നേരിടാന്‍. സ്‌കൂള്‍ ജീവിതം ബുദ്ധിമുട്ടുള്ളൊരു കാര്യമാണെന്നുള്ള കുട്ടിയുടെ ചിന്തയാണ് ആദ്യം മാറ്റേണ്ടത്.

കുട്ടിയുടെ ചിന്ത

കുട്ടിയുടെ ചിന്ത

വീട്ടിലിരുന്ന് വികൃതി കാണിക്കുന്ന കുട്ടികളോട്, ഇങ്ങനെ വികൃതി കാണിച്ചാല്‍ നിന്നെ സ്‌കൂളില്‍ വിടും എന്ന് ഭീഷണിപ്പെടുത്തുന്നത് ഒഴിവാക്കുക. ഇത് കുട്ടിയുടെ മനസ്സില്‍ സ്‌കൂളിനെക്കുറിച്ച് ഭീകരമായ ചിത്രം ഉണ്ടാക്കും.

കുട്ടിയോട്

കുട്ടിയോട്

കുട്ടിയോട് സ്‌കൂളിനെ കുറിച്ച് നല്ലതു പറഞ്ഞു കൊടുക്കണം. ഒന്നോ രണ്ടോ തവണ ഏതെങ്കിലും സ്‌കൂളില്‍ പോയി ക്ലാസ് മുറികളൊക്കെ കാണിച്ചു കൊടുക്കുക.

സുഹൃത്തുക്കള്‍

സുഹൃത്തുക്കള്‍

കുട്ടിയെ കൂട്ടിലിട്ട് വളര്‍ത്തരുത്. സ്‌കൂളില്‍ പോകേണ്ട പ്രായമാകുമ്പോള്‍ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ അടുത്ത് അല്‍പനേരം നിര്‍ത്തുന്നത് നല്ലതാണ്. ഇത് വീട്ടിലുള്ളവരില്‍ നിന്ന് മാറിനില്‍ക്കാന്‍ അവരെ പ്രാപ്തരാക്കും.

കരയുമ്പോള്‍

കരയുമ്പോള്‍

ആദ്യദിവസങ്ങളില്‍ കുട്ടികള്‍ കരയുന്നുവെന്ന് കരുതി അവരെ സ്‌കൂളില്‍ അയക്കാതിരിക്കരുത്.

ആദ്യദിവസം

ആദ്യദിവസം

ആദ്യദിവസം തന്നെ കുട്ടികളെ അധികസമയം സ്‌കൂളില്‍ ഇരുത്തേണ്ട. പതുക്കെ പതുക്കെ സമയം കൂട്ടികൊണ്ടുവരികയാണ് വേണ്ടത്.

മടി മാറ്റാന്‍

മടി മാറ്റാന്‍

ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിനല്‍കി മടിമാറ്റുന്നത് നല്ല ശീലമല്ല. സ്‌കൂളിനെക്കുറിച്ച് പോസിറ്റീവായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്.

മടി രണ്ടാഴ്ചയില്‍ അധികമായാല്‍

മടി രണ്ടാഴ്ചയില്‍ അധികമായാല്‍

രണ്ടാഴ്ച കഴിഞ്ഞിട്ടും മടി പോയില്ലെങ്കില്‍ എന്താണ് പ്രശ്‌നമെന്ന് കുട്ടിയോട് സൗമ്യമായി ചോദിച്ചറിയണം. അധ്യാപകരോടുള്ള ഭയം, മറ്റുകുട്ടികളില്‍നിന്നുള്ള ഉപദ്രവം, ഒറ്റയ്ക്ക് ടോയ്‌ലറ്റില്‍ കയറാന്‍ പേടി തുടങ്ങി നിരവധി കാര്യങ്ങള്‍ ഇതിനുപിന്നില്‍ ഉണ്ടാകാം.

അസുഖങ്ങള്‍

അസുഖങ്ങള്‍

സ്‌കൂളില്‍ പോകാന്‍ നേരത്ത് തലവേദന, വയറുവേദന, ഛര്‍ദ്ദി എന്നിവ മടിയുടെ ഭാഗമായി കണ്ടുവരാറുണ്ട്. ചിലപ്പോള്‍ കുട്ടികള്‍ കാണിക്കുന്ന തന്ത്രമാകാം ഇത്. അങ്ങനെയെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ശരിയായ പ്രശ്‌നം എന്താണ്

ശരിയായ പ്രശ്‌നം എന്താണ്

കുട്ടികളെ ശ്വാസിച്ചും നിര്‍ബന്ധിച്ചും സ്‌കൂളിലേക്ക് ഓടിച്ചുവിടുന്നതിന് പകരം അവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കേട്ട് അതിന് പരിഹാരം കണ്ടെത്തണം. സ്‌നേഹപൂര്‍വമായ പിന്തുണ നല്‍കിയാല്‍ ഏതൊരു കുട്ടിയുടെയും സ്‌കൂള്‍ മടി മാറ്റിയെടുക്കാം.

English summary

kids not willing to go school,here are some tips to send your kids to school happily

Does your child have a tantrum when you try to make your child go to school?Here are some steps to take.
Story first published: Tuesday, June 9, 2015, 13:24 [IST]
X
Desktop Bottom Promotion