For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിരിക്കാന്‍ മടിയുള്ളവര്‍ അറിഞ്ഞിരിക്കാന്‍..

By Sruthi K M
|

തിരക്കുപിടിച്ച ജീവിതത്തില്‍ ഒന്നു ചിരിക്കാന്‍ പോലും മറന്നു പോകുന്നവരുടെ ശ്രദ്ധയ്ക്കായി പറയുന്നു നിങ്ങള്‍ ചെയ്യുന്നത് വലിയ തെറ്റാണ്. ചിരിയും നിങ്ങളുടെ ആരോഗ്യവും തമ്മില്‍ ഏറെ ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ചിരി നിങ്ങളുടെ ആയുസ്സ് കൂട്ടും എന്ന് കേട്ടിട്ടില്ലേ.. ഇത് വെറും വാചകമായി കാണേണ്ടതില്ല.

ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍

ചിരിയെ വെറും വികാരമായി കാണേണ്ടതില്ല. ശരീരപ്രവര്‍ത്തനത്തിന് ആവശ്യമായ നിരവധി എന്‍സൈമുകളും ഹോര്‍മോണുകളും ചിരിയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പല ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും മരുന്നില്ലാതെ രക്ഷപ്പെടാം. സന്തോഷിക്കാതെ, ചിരിക്കാതെ ജീവിതത്തെ മുന്നോട്ട് തള്ളുന്നവര്‍ക്ക് തളര്‍ച്ച ഉണ്ടാകുന്നതിനൊപ്പം മനസുഖവും ലഭിക്കില്ല.

പല രോഗങ്ങളും നിങ്ങള്‍ അറിയാതെ തന്നെ പിടികൂടും. ചിരിയും ആരോഗ്യവും എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് നോക്കാം...

സ്‌ട്രെസ്സ് ഹോര്‍മോണ്‍

സ്‌ട്രെസ്സ് ഹോര്‍മോണ്‍

സ്‌ട്രെസ്സ് ഹോര്‍മോണ്‍ ശരീരത്തിന് വരുത്തിവെക്കുന്ന പ്രശ്‌നങ്ങള്‍ വലുതാണ്. ചിരിക്കുമ്പോള്‍ ശരീരത്തിലെ സ്‌ട്രെസ്സ് ഹോര്‍മോണ്‍ തോത് കുറയും.

ഹൃദയത്തിന്

ഹൃദയത്തിന്

ചിരിക്കുമ്പോള്‍ ഹൃദയത്തില്‍ ഓക്‌സിജന്‍ കൂടുതല്‍ നിറയാന്‍ സഹായിക്കും. ഇത് ആരോഗ്യത്തിന് നല്ലതാണ്.

ഡിപ്രെഷന്‍

ഡിപ്രെഷന്‍

ഡിപ്രെഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് ഒരു മികച്ച മരുന്നുകൂടിയാണ് ചിരി.

ഓര്‍മശക്തി

ഓര്‍മശക്തി

ചിരിക്കുന്നത് മസ്തിഷക കോശങ്ങളിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ കടത്തി വിടുന്നു. ഇത് കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുകയും ഇതുവഴി ഓര്‍മശക്തി വര്‍ദ്ധിക്കുകയും ചെയ്യും.

വേദനകള്‍ക്ക്

വേദനകള്‍ക്ക്

ശരീരത്തിന്റെയും മനസ്സിന്റെയും വേദനകള്‍ക്ക് എന്തുകൊണ്ടും നല്ല മരുന്നാണ് ചിരി. വേദനകള്‍ എല്ലാം മറക്കാനുള്ള വഴി.

രക്തപ്രവാഹം

രക്തപ്രവാഹം

ചിരിക്കുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിക്കും. തലച്ചോര്‍, ഹൃദയം എന്നീ പ്രധാന ഭാഗങ്ങളിലേക്ക് രക്തപ്രവാഹം വര്‍ദ്ധിക്കും.

ദേഷ്യം, ഉത്കണ്ഠ

ദേഷ്യം, ഉത്കണ്ഠ

ദേഷ്യം, ഉത്കണ്ഠ തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കാനും ചിരിയ്ക്ക് സാധിക്കും.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ചിരിയെ വെറും വികാരമായി കാണേണ്ടതില്ല. ശരീരപ്രവര്‍ത്തനത്തിന് ആവശ്യമായ നിരവധി എന്‍സൈമുകളും ഹോര്‍മോണുകളും ചിരിയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യത്തിനും ചിരി നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഹൃദയാഘാതം വരാനുള്ള സാധ്യത കുറയ്ക്കും.

തളര്‍ച്ച

തളര്‍ച്ച

ചിരി ശരീര ക്ഷീണത്തേയും തളര്‍ച്ചയെയും ഇല്ലാതാക്കും. സന്തോഷിക്കാതെ വിഷമിച്ചിരിക്കുന്നവര്‍ക്ക് തളര്‍ച്ച കൂടാനുള്ള സാധ്യതയുണ്ട്.

English summary

laughter is the best medicine for your health

Laughter is great for you, and it may even compare to a proper diet and exercise when it comes to keeping you healthy and disease free.
Story first published: Tuesday, April 28, 2015, 10:58 [IST]
X
Desktop Bottom Promotion